Jump to content

ദശാംശ നാണയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പത്തും അതിന്റെ ഗുണിതങ്ങളും എന്ന രീതിയിൽ നാണയത്തെ കണക്കാക്കുന്ന സമ്പ്രദായമാണ് ദശാംശ നാണയ സമ്പ്രദായം. ഒരു നാണയത്തെ ആദ്യം പത്തു തുല്യഭാഗങ്ങളായി ഭാഗിക്കുന്നു. ഓരോ അംശത്തെയും വീണ്ടും പത്തായി ഭാഗിക്കുകയും ഇപ്രകാരം ഒന്ന്, പത്ത്, നൂറ് എന്നിങ്ങനെ പത്തിന്റെ ഗുണിതങ്ങളായി നാണയങ്ങളെ അളക്കുകയുമാണ് ചെയ്യുന്നത്. ഈ സമ്പ്രദായമനുസരിച്ച് ഒരു ഇന്ത്യൻ രൂപയെ നൂറു പൈസയായി വിഭജിച്ച് ഒരു പൈസ, 10 പൈസ, 20 പൈസ എന്നീ ക്രമത്തിൽ കണക്കുകൂട്ടുന്നു. (മുമ്പ് 1 രൂപ = 16 അണ എന്നും അണയെ ¼ അണ, ½ അണ എന്നും ഒക്കെയായിരുന്നു വിഭജനം.) 1785-ൽ യു.എസ്. ഗവണ്മെന്റാണ് ആദ്യമായി ദശാംശ നാണയ സമ്പ്രദായം നടപ്പിലാക്കിയത്. യൂറോപ്യൻ രാജ്യങ്ങൾ 19-നൂറ്റണ്ടിൽ ഈ സമ്പ്രദായം ആവിഷ്കരിച്ചു. 1957 മുതലാണ് ഇന്ത്യയും പാകിസ്താനും ദശാംശനാണയ സമ്പ്രദായം സ്വീകരിച്ചത്. 1971 മുതൽ ബ്രിട്ടനും ഈ മാതൃക പിന്തുടരുന്നു. ഇപ്പോൾ മിക്ക രാജ്യങ്ങളും അവരുടെ കറൻസിക്ക് ദശാംശ സമ്പ്രദായമാണ് ഉപയോഗിക്കുന്നത്.

പുറംകണ്ണികൾ

[തിരുത്തുക]
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ദശാംശ നാണയം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ദശാംശ_നാണയം&oldid=3805253" എന്ന താളിൽനിന്ന് ശേഖരിച്ചത്