Jump to content

ദാഹബ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Dahab
Overview of Dahab
Dahab is located in Sinai
Dahab
Dahab
Location in the Sinai Peninsular
Coordinates: 28°29′35″N 34°30′17″E / 28.49306°N 34.50472°E / 28.49306; 34.50472
Country Egypt
GovernorateSouth Sinai
സമയമേഖലUTC+2 (EST)

ഈജിപ്ത് സിനായ് ഉപദ്വീപിലെ തെക്കുകിഴക്ക് തീരത്തുള്ള ഒരു ചെറിയ പട്ടണമാണ് ദാഹബ് ( ഈജിപ്ഷ്യൻ അറബിക്ക്: دهب , [dæhæb] , "സ്വർണ്ണം") . ഷാം അൽ-ഷെയ്ക്കിന് ഏകദേശം 80 കി.മീ. വടക്കായി ഇത് സ്ഥിതിചെയ്യുന്നു. ബേഡൗൻ മുൻ മത്സ്യബന്ധനഗ്രാമവുമാണ്. ദാഹബ് ഇപ്പോൾ സിനായുടെ ഡൈവിംഗ് സ്ഥലങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നു. ആറു ദിവസത്തെ യുദ്ധത്തിനു (Six-Day War) ശേഷം സീനായ് ഇസ്രായേലിനെ കീഴടക്കി. ദാഹബ് ദീ-സഹവ് എന്ന പേരിൽ അറിയപ്പെട്ടു ( ഹീബ്രു : די זהב ), ഈജിപ്തിൽ നിന്നുള്ള കൂട്ടപ്പലായന സമയത്ത് ഇസ്രായേല്യരുടെ ഒരു താവളമായി ബൈബിളിൽ പരാമർശിച്ചിരിക്കുന്ന സ്ഥലം ആണിത്. 1982- ൽ ഈജിപ്റ്റ്-ഇസ്രായേൽ സമാധാന ഉടമ്പടി പ്രകാരം സീനായ് ഉപദ്വീപിൽ ഈജിപ്ത് ഭരണം പുനസ്ഥാപിച്ചു. അന്തർദേശീയ ഹോട്ടൽ ശൃംഖലകളുടെ വരവും മറ്റ് അനുബന്ധ സൗകര്യങ്ങളും നിലവിൽ വന്നതോടുകൂടി വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാണ്. ഷഹും എൽ ശൈഖ് അന്താരാഷ്ട്ര വിമാനത്താവളവും ദാഹബിനെ സേവിക്കുന്നു. മസ്ബറ്റ് (ദാഹബിലുള്ളത്) ഒരു ഡൈവിംഗ് ഡെസ്റ്റിനേഷൻ കേന്ദ്രമാണ്. ദാഹബിനുള്ളിൽ ധാരാളം (50+) ഡൈവ് കേന്ദ്രങ്ങളും കാണപ്പെടുന്നു. ഡൈവിംഗ് സ്ഥലങ്ങളിൽ ഭൂരിഭാഗവും തീരദേശമാണ്.

ദഹാബിനെ മൂന്ന് പ്രധാന ഭാഗങ്ങളായി തിരിക്കാം. ബെഡൂയിൻ ഗ്രാമമായ അസലാ ഉൾപ്പെടുന്ന മസ്ബത്ത് വടക്ക് ഭാഗത്താണ്. മസ്ബത്തിന്റെ തെക്ക് കൂടുതൽ വിനോദസഞ്ചാരവും കൂടുതൽ ഹോട്ടലുകളുമുള്ള മഷ്‌റബയാണ്. തെക്കുപടിഞ്ഞാറ് മദീനയാണ്. അവിടെ കാണപ്പെടുന്ന ലഗൂൺ പ്രദേശം ആഴം കുറഞ്ഞ വാട്ടർ വിൻഡ്‌സർഫിംഗിന് പേരുകേട്ടതാണ്.

പ്രാദേശിക ബെഡോയിൻ കുട്ടികൾ ബീച്ച് കഫേകളിലും റെസ്റ്റോറൻസുകളിലും നെയ്ത്തുസാധനങ്ങളും ബ്രേസ്ലെറ്റുകളും പോലുള്ള വസ്തുക്കൾ വിൽക്കാൻ എത്താറുണ്ട്.[1][2]അസാല പ്രദേശം വളരെ വികസിതമാണ്, കൂടാതെ നിരവധി ക്യാമ്പുകളും ഹോസ്റ്റലുകളും ഉണ്ട്. മുമ്പ് ദഹാബ് സന്ദർശിച്ച ഭൂരിഭാഗം ആളുകളും ചെങ്കടലിൽ ഡൈവിംഗിനും സ്‌നോർക്കലിംഗിനും താൽപ്പര്യമുള്ള ബാക്ക്‌പാക്കർമാരായിരുന്നു.

ഇതും കാണുക

[തിരുത്തുക]

അവലംബങ്ങൾ

[തിരുത്തുക]
  1. Contested landscapes : movement, exile and place ; [World Archaeological Congress ... Cape Town, South Africa]. Oxford [u.a.]: Berg. 2001. p. 372. ISBN 1-85973-467-7. |first1= missing |last1= in Authors list (help)
  2. Contested landscapes : movement, exile and place ; [World Archaeological Congress ... Cape Town, South Africa]. Oxford [u.a.]: Berg. 2001. ISBN 1-85973-467-7. |first1= missing |last1= in Authors list (help)

ബാഹ്യ ലിങ്കുകൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ദാഹബ്&oldid=3634532" എന്ന താളിൽനിന്ന് ശേഖരിച്ചത്