Jump to content

ദിക്വെല്ല

Coordinates: 5°58′00″N 80°41′00″E / 5.96667°N 80.68333°E / 5.96667; 80.68333
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Dikwella
Buddha statue in Dikwella
Buddha statue in Dikwella
Dikwella is located in Sri Lanka
Dikwella
Dikwella
Coordinates: 5°58′00″N 80°41′00″E / 5.96667°N 80.68333°E / 5.96667; 80.68333
CountrySri Lanka
ProvinceSouthern Province
ജനസംഖ്യ
 (2012)
 • ആകെ54,370
സമയമേഖലUTC+5:30 (Sri Lanka Standard Time Zone)
 • Summer (DST)UTC+5.30 (Summer time)

ശ്രീലങ്കയിലെ തെക്കൻ പ്രവിശ്യയിലെ മട്ടാര ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു ചെറിയ തീരദേശ വാണിജ്യ പട്ടണമാണ് ദിക്വെല്ല. ഡിക്വെല്ല എന്നും ഡിക്വെല്ല സൌത്ത് എന്നും ഈ പട്ടണം അറിയപ്പെടുന്നു. മട്ടാര നഗരത്തിൽ നിന്ന് 22 കി.മീ (72,178 അടി) കിലോമീറ്റർ (14 മൈൽ) കിഴക്കായിട്ടാണ് ഈ പട്ടണം സ്ഥിതി ചെയ്യുന്നത്. ഹെഡ്ലാന്റുകൾ, റീഫുകൾ, മണൽ ബാറുകൾ എന്നിവയാൽ സംരക്ഷിക്കപ്പെടുന്ന നീണ്ട മണൽ ബീച്ചിന് പേരുകേട്ടതാണ് ദിക്വെല്ല. അതുകൊണ്ടുതന്നെ സുരക്ഷിതമായ ഒരു നീന്തൽ കേന്ദ്രമാണിത്.

ശ്രീലങ്കയിലെ ഏറ്റവും വലിയ ഇരിക്കുന്ന ബുദ്ധപ്രതിമ സ്ഥിതിചെയ്യുന്ന സ്ഥലമാണ് ദിക്വെല്ല. 50 മീറ്റർ (160 ) ആണ് ഈ പ്രതിമയുടെ ഉയരം. പ്രതിമയുടെ പിന്നിലുള്ള കെട്ടിടത്തിന്റെ മുറികളിലെ ചുവരുകളിൽ ബുദ്ധന്റെ ജീവിതത്തിൽ നിന്നുള്ള രംഗങ്ങളും അക്രമികളുടെ ശിക്ഷകളും ചിത്രീകരിക്കുന്ന വർണ്ണാഭമായ ചിത്രങ്ങളുടെ ചിത്രശാല കൊണ്ട് അലങ്കരിച്ചിരിക്കുന്നു.[1][2]

ദിക്വെല്ല മാർക്കറ്റ്

[തിരുത്തുക]

ദിക്വെല്ല ബീച്ചിനടുത്താണ് ദിക്വെല്ല മാർക്കറ്റ് നടക്കുന്നത്. ശനിയാഴ്ച്ചയാണ് ചന്തദിവസം. 2004ൽ ആഞ്ഞടിച്ച ഏഷ്യൻ സുനാമിയിലെ നാശത്തിന് ശേഷം ഈ ചന്ത പുനർനിർമ്മിച്ചു. ഭാഗ്യവശാൽ, അടുത്തുള്ള മാർക്കറ്റുകളിലേക്ക് യാത്ര ചെയ്ത വ്യാപാരികളും ഉപഭോക്താക്കളും നഷ്ടപ്പെട്ടെങ്കിലും, സുനാമി പതിക്കുന്ന ദിവം ദിക്വെല്ല മാർക്കറ്റ് തുറന്നിരുന്നില്ല.

ദിക്വെല്ല പെരെഹെരസ്

[തിരുത്തുക]
വേസക് പെരേര, ദിക്വെല്ല

മെയ്, ജൂൺ, ജൂലൈ മാസങ്ങളിൽ ദിക്വെല്ലയിൽ പെരഹേരസ് നടക്കുന്നു. വെസക്, പോസോൺ, എസ്സാല എന്നിവ ആഘോഷിക്കാനാണ് സാധാരണയായി പെരഹേരസ് നടത്തപ്പെടുന്നത്.[3] വർണ്ണാഭമായ ഈ ബുദ്ധമത ഉത്സവങ്ങളിൽ സാധാരണയായി ക്ഷേത്രത്തിലെ ആനകൾ, നർത്തകർ, സംഗീതജ്ഞർ എന്നിവരടങ്ങുന്ന വലിയ ഘോഷയാത്രകൾ ഉൾപ്പെടുന്നു. രാത്രികാലങ്ങളിലെ ഘോഷയാത്രയിൽ ടോർച്ച് ലൈറ്റുകളും ഉപയോഗിക്കുന്നു. ഈ ആഘോഷങ്ങളുടെ വലിപ്പവും രീതിയും വർഷം തോറും വ്യത്യാസപ്പെടുന്നു.

ദിക്വെല്ല ബീച്ച്

[തിരുത്തുക]
പെഹാമ്പിയ ഹെഡ്ലാന്റ്, ദിക്വെല്ല ബീച്ച്

ദിക്വെല്ല ബീച്ചിൽ വളരെ നീളം കൂടിയ ഒരു കടൽത്തീരം സ്ഥിതിചെയ്യുന്നു. ഇവിടം നീന്തലുമായി ബന്ധപ്പെട്ട വിനോദസഞ്ചാരത്തിന് പ്രശസ്തമാണ്. നീന്തലിന് സുരക്ഷയൊരുക്കുന്ന ഹെഡ്ലാന്റുകൾ, റീഫുകൾ, മണൽ ബാറുകൾ എന്നിവയാൽ ഈ കടൽതീരം സംരക്ഷിക്കപ്പെടുന്നു.

തീരപ്രദേശങ്ങൾക്ക് കടൽത്തീരത്തിനടുത്തുള്ള പാറകൾക്ക് കുറുകെ പാറകളുണ്ട്. പെഹാമ്പിയ ഭാഗത്തും പടിഞ്ഞാറൻ ഭാഗത്തും നീന്തുന്നവർക്ക് കടൽത്തീരത്ത് നിന്ന് പാറകൾക്കിടയിലുള്ള നീന്തിക്കളിക്കുന്ന വർണ്ണാഭമായ റീഫ് മത്സ്യങ്ങളെ കാണാൻ കഴിയും.

പ്രാദേശിക കടൽത്തീര മത്സ്യത്തൊഴിലാളികൾ നിയന്ത്രിക്കുന്ന പെഹാമ്പിയ ഭാഗത്ത്, കൂടുതലും വർണ്ണാഭമായ ചെറിയ ഒരു ഔട്ട്റിഗർ വള്ളങ്ങളാണ് ഉപയോഗിച്ചാണ് നീന്തൽ വിനോദങ്ങൾക്ക് പോകുന്നത്. അവ വിവിധ സീസണുകളിൽ രൂപമാറ്റം വരുന്ന മണൽ-ബാറുകളിൽ കൈകാര്യം ചെയ്യാൻ എളുപ്പമാണ്.

പരാമർശങ്ങൾ

[തിരുത്തുക]
  1. "Up the South Coast - Tangalle to Negombo". Archived from the original on 2010-06-28. Retrieved 2010-02-24.
  2. Dickwella – a hidden Buddhist haven Archived 2010-04-20 at the Wayback Machine.
  3. "Sri Lanka Festival Calendar". Premlanka Hotel, Dikwella, Southern Sri Lanka. Retrieved 16 April 2012.

ബാഹ്യ ലിങ്കുകൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ദിക്വെല്ല&oldid=4140866" എന്ന താളിൽനിന്ന് ശേഖരിച്ചത്