Jump to content

ദിനേഷ് പണിക്കർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദിനേശ് പണിക്കർ
ജനനം (1960-01-01) 1 ജനുവരി 1960  (64 വയസ്സ്)
തൃശൂർ
തൊഴിൽചലച്ചിത്ര, ടെലി-സീരിയൽ അഭിനേതാവ്, നിർമ്മാതാവ്
സജീവ കാലം1980-തുടരുന്നു
ജീവിതപങ്കാളി(കൾ)രോഹിണി
കുട്ടികൾ2

മലയാള ചലച്ചിത്ര, സീരിയൽ അഭിനേതാവ്, നിർമ്മാതാവ് എന്നീ നിലകളിലറിയപ്പെടുന്ന തൃശൂർ ജില്ലയിൽ നിന്നുള്ള കലാകാരനാണ് ദിനേശ് പണിക്കർ. 2007-ലെ റോക്ക് & റോൾ എന്ന സിനിമയിലൂടെ മലയാളത്തിൽ സജീവമായ അഭിനേതാവായി മാറി.[1][2][3]

ജീവിതരേഖ

[തിരുത്തുക]

കെ.പി പണിക്കരുടേയും രാജകുമാരിയുടേയും മകനായി 1960-ൽ തൃശൂരിൽ ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം രസതന്ത്രത്തിൽ ബിരുദമെടുത്ത് മെഡിക്കൽ റപ്രസൻ്റേറ്റീവായി ജീവിതമാരംഭിച്ചു. ജോലിയിൽ തുടർന്ന് വരവെ ഉദയ സ്റ്റുഡിയോയിൽ വച്ച് സിനിമ പ്രവർത്തകരുമായി സൗഹൃദത്തിലായതിനെ തുടർന്നാണ് മലയാള സിനിമയിലെത്തുന്നത്. 1980-ൽ റിലീസായ സഞ്ചാരി എന്ന സിനിമയിൽ പ്രേം നസീറിൻ്റെ ഡ്യൂപ്പായി അഭിനയിച്ചാണ് തുടക്കം. 1981-ൽ ധന്യ എന്ന സിനിമയിലെ ഒരു ഗാനരംഗത്തിലും അഭിനയിച്ചു.

പിന്നീട് തിരുവനന്തപുരത്തേക്ക് താമസം മാറിയ പണിക്കർ വീഡിയോ ലൈബ്രറി ബിസിനസിലേക്ക് ശ്രദ്ധിച്ചു. ആ കാലത്ത് മലയാളത്തിൽ വീഡിയോ കോപ്പി റൈറ്റ് ഇല്ല. ദുബായിൽ നിന്ന് കാസറ്റുകൾ നേരിട്ടിറങ്ങുകയാണ് പതിവ്. മലയാള സിനിമയിൽ ദിനേശ് പണിക്കരാണ് ആദ്യമായി കോപ്പി റൈറ്റ് വാങ്ങുന്നത്. 1987-ൽ റിലീസായ ജനുവരി ഒരു ഓർമ്മ എന്ന സിനിമയുടെ കോപ്പി റൈറ്റായിരുന്നു അത്.

1989-ൽ സിബി മലയിൽ സംവിധാനം ചെയ്ത കിരീടം എന്ന സിനിമയുടെ സഹ-നിർമ്മാതാവായാണ് സിനിമയിലേക്കുള്ള ദിനേശ് പണിക്കരുടെ രണ്ടാം വരവ്. രജപുത്രൻ, പ്രണയ വർണ്ണങ്ങൾ എന്നിവയുൾപ്പെടെ പത്തോളം സിനിമകൾ അദ്ദേഹം നിർമ്മിച്ചു. രോഹിത് ഫിലിംസിൻ്റെ ബാനറിലായിരുന്നു എല്ലാ സിനിമകളും നിർമ്മിച്ചത്. നിർമ്മിച്ച ചിത്രങ്ങളിൽ ചിലത് വെള്ളിത്തിരയിൽ പരാജയപ്പെട്ടത് സാമ്പത്തിക ബാധ്യത വരുത്തിയതിനാൽ നിർമ്മാണ രംഗത്ത് നിന്ന് പിന്മാറി.

സിനിമയിൽ നിന്നുള്ള സാമ്പത്തിക തകർച്ചയിൽ നിന്ന് കരകയറിയത് ടി.വി. സീരിയലുകളിലൂടെയാണ്. 2003-ൽ കെ.കെ. രാജീവ് സംവിധാനം ചെയ്ത സ്വപ്നം എന്ന സീരിയലിലാണ് അദ്ദേഹം ആദ്യമായി അഭിനയിക്കുന്നത്. തുടർന്ന് പതിനഞ്ചോളം സീരിയലുകളിൽ വേഷമിട്ടു. 2007-ൽ മോഹൻലാൽ നായകനായ റോക്ക് & റോൾ എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് പണിക്കർ തിരിച്ചെത്തി. ഇതുവരെ ഏകദേശം 50-ഓളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.[4]

നിർമ്മിച്ച സിനിമകൾ

ചിത്രം വർഷം സംഗീതം ഗാനരചന സംവിധാനം
കിരീടം 1989 ജോൺസൺ കൈതപ്രം സിബി മലയിൽ
ചെപ്പു കിലുക്കണ ചങ്ങാതി 1991 ജോൺസൺ ബിച്ചു തിരുമല കലാധരൻ
ബോക്സർ 1995 ടോമിൻ ജെ തച്ചങ്കരി ബിച്ചു തിരുമല ,എസ്‌ രമേശൻ നായർ ,ഗിരീഷ്‌ പുത്തഞ്ചേരി ബൈജു കൊട്ടാരക്കര
കളിവീട് 1996 മോഹൻ സിതാര കൈതപ്രം ,ഗിരീഷ്‌ പുത്തഞ്ചേരി ,എസ്‌ രമേശൻ നായർ സിബി മലയിൽ
രജപുത്രൻ 1996 എം ജയചന്ദ്രൻ ഗിരീഷ്‌ പുത്തഞ്ചേരി ഷാജൂൺ കാര്യാൽ
മയിൽപ്പീലിക്കാവ് 1998 ബേണി ഇഗ്നേഷ്യസ്‌ എസ്‌ രമേശൻ നായർ അനിൽ ബാബു
പ്രണയ വർണ്ണങ്ങൾ 1998 വിദ്യാസാഗർ ഗിരീഷ്‌ പുത്തഞ്ചേരി ,സച്ചിദാനന്ദൻ പുഴങ്ങര സിബി മലയിൽ
സ്റ്റാലിൻ ശിവദാസ്‌ 1999 എം ജി രാധാകൃഷ്ണൻ എസ്‌ രമേശൻ നായർ ടി എസ് സുരേഷ് ബാബു
ചിരിക്കുടുക്ക 2002 വിനു കിരിയത്ത്‌ ഗിരീഷ്‌ പുത്തഞ്ചേരി ടി എസ് സജി
ദി റിവഞ്ച് 2016 ജോൺ പീറ്റർ തരം തിരിക്കാത്തത് ആർ സതീഷ് കുമാർ

അഭിനയിച്ച ടി.വി സീരിയലുകൾ

  • സ്വപ്നം 2003
  • കടമറ്റത്ത് കത്തനാർ 2004
  • കായംകുളം കൊച്ചുണ്ണി 2005
  • സൂര്യപുത്രി 2006
  • മന്ദാരം 2006
  • എൻ്റെ മാനസപുത്രി 2007
  • ആ അമ്മ 2008-2009
  • പകൽ മഴ 2008-2009
  • ഹരിചന്ദനം 2010-2012
  • കഥയിലെ രാജകുമാരി 2011-2012
  • മാനസവീണ 2011-2012
  • പട്ടുസാരി 2012-2014
  • ചന്ദനമഴ 2014-2017
  • മായാമോഹിനി 2015-2016
  • മക്കൾ 2018
  • മഹാഗുരു 2019
  • നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ 2020
  • കൂടത്തായി 2020
  • പാടാത്ത പൈങ്കിളി 2020-2022

അഭിനയിച്ച സിനിമകൾ

[തിരുത്തുക]
  • സ്മാർട്ട് സിറ്റി 2006
  • റോക്ക് & റോൾ 2007
  • മിഴികൾ സാക്ഷി 2008
  • പരുന്ത് 2008
  • ഷേക്സിപിയർ, എം.എ.മലയാളം 2008
  • ഭൂമി മലയാളം 2009
  • കെമിസ്ട്രി 2009
  • പുതിയ മുഖം 2009
  • തത്ത്വമസി 2010
  • സദ്ഗമയ 2010
  • കന്യാകുമാരി എക്സ്പ്രെസ് 2010
  • ദി ത്രില്ലർ 2010
  • ചേകവർ 2010
  • കോളേജ് ഡേയ്സ് 2010
  • ഏപ്രിൽ ഫൂൾ 2010
  • കഥയിലെ നായിക 2011
  • ചാപ്പാ കുരിശ് 2011
  • അരികെ 2012
  • ഹീറോ 2012
  • ഈ അടുത്ത കാലത്ത് 2012
  • തത്സമയം ഒരു പെൺകുട്ടി 2012
  • സീൻ ഒന്ന് നമ്മുടെ വീട് 2012
  • ക്രോക്കടയിൽ ലവ് സ്റ്റോറി 2013
  • വെടി വഴിപാട് 2013
  • ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് 2013
  • അന്നും ഇന്നും എന്നും 2013
  • ബാംഗിൾസ് 2013
  • എ.ബി.സി.ഡി 2013
  • ഏഞ്ചൽസ് 2014
  • പ്രെയിസ് ദി ലോർഡ് 2014
  • റിംഗ് മാസ്റ്റർ 2014
  • വില്ലാളി വീരൻ 2014
  • ഇലഞ്ഞിക്കാവ് പി.ഒ. 2014
  • ലോർഡ് ലിവിങ്സ്റ്റൺ 7000 കണ്ടി 2014
  • ജോൺ ഹോനായ് 2015
  • നിർണായകം 2015
  • കലി 2016
  • ഇര 2018
  • ഓർമ്മ 2019
  • ജനാധിപൻ 2019
  • പട്ടാഭിരാമൻ 2019
  • കോടതി സമക്ഷം ബാലൻ വക്കീൽ 2019
  • ബിഗ് ബ്രദർ 2020
  • വൺ 2021
  • ദി പ്രീസ്റ്റ് 2021

സ്വകാര്യ ജീവിതം

[തിരുത്തുക]
  • ഭാര്യ : രോഹിണി(അധ്യാപിക)
  • മക്കൾ :
  • രോഹിത്
  • രൂപേഷ്

അവലംബം

[തിരുത്തുക]
  1. "എന്നെ അന്ന് ജയിലിൽ അടച്ചിരുന്നെങ്കിൽ അത് ആലുവ സബ്ജയിലിലായേനെ; ദിനേഷ് പണിക്കർ | Dileep Dinesh Panicker" https://www.manoramaonline.com/movies/interview/2017/07/14/dinesh-panicker-about-dileep-arrest.amp.html
  2. "പാർവതിയുടെ ‘ഭർത്താവാകാൻ’ ഭാര്യ സമ്മതിച്ചില്ല: ദിനേശ് പണിക്കർ | Jayaram | Parvathy Jayaram | Dinesh Panicker | Entertainment News | Manorama News" https://www.manoramanews.com/news/entertainment/2017/11/30/dineshpanicker-about-kireedam-movie-experience-with-parvathy.amp.html
  3. "Malayalam Tv Actor Dinesh Panicker Biography, News, Photos, Videos | NETTV4U" https://nettv4u.com/amp/celebrity/malayalam/tv-actor/dinesh-panicker
  4. "ദിനേശ് പണിക്കർ - Dinesh Panicker | M3DB" https://m3db.com/dinesh-panicker

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ദിനേഷ്_പണിക്കർ&oldid=3820959" എന്ന താളിൽനിന്ന് ശേഖരിച്ചത്