Jump to content

ദിമ തഹ്ബൂബ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദിമ തഹ്ബൂബ്
ജന്മനാമം
ديمة طهبوب
ജനനം1976
ഹെബ്രോൺ
തൊഴിൽഎഴുത്തുകാരി, രാഷ്ട്രീയ നിരീക്ഷക, ജോർദാൻ മുസ്ലിം ബ്രദർഹുഡ് പ്രവർത്തക, ജോർദാനിയൻ ഇസ്ലാമിക് ആക്ഷൻ ഫ്രണ്ടിന്റെ മാധ്യമ വക്താവ്‌
ഭാഷഇംഗ്ലീഷ്‌
ദേശീയതജോർദാൻ
വിദ്യാഭ്യാസംPh.D.
പഠിച്ച വിദ്യാലയംUniversity of Jordan
University of Manchester
വിഷയംഫലസ്തീൻ
പങ്കാളിതാരിഖ് അയ്യൂബ്‌

പ്രമുഖ ജോർദാൻ എഴുത്തുകാരിയും രാഷ്ട്രീയ നിരീക്ഷകയും ജോർദാൻ മുസ്ലിം ബ്രദർഹുഡ് പ്രവർത്തകയും[1] ജോർദാനിയൻ ഇസ്ലാമിക് ആക്ഷൻ ഫ്രണ്ടിന്റെ മാധ്യമ വക്താവുമാണ്[2] ദിമ തഹ്ബൂബ് (English: Dima Tahboub (Arabic:ديمة طهبوب) അൽ ജസീറ ചാനൽ റിപ്പോർട്ടറായിരുന്ന താരിഖ് അയ്യൂബായിരുന്നു ദിമ തഹ്ബൂബിന്റെ ഭർത്താവ്. 2003ൽ ഇറാഖിലെ അൽ ജസീറ ബിൽഡിങ് അമേരിക്കൻ മിസൈൽ ആക്രമണത്തിൽ തകർത്തപ്പോൾ കൊല്ലപ്പെടുകയായിരുന്നു താരീഖ് അയ്യൂബ്.

പശ്ചാതലം, വിദ്യഭ്യാസം

[തിരുത്തുക]

1976ൽ വെസ്റ്റ്ബാങ്കിലെ ഹെബ്രോണിൽ ജനിച്ചു. ജോർദാൻ മെഡിക്കൽ അസോസിയേഷൻ മേധാവിയായിരുന്ന താരിഖ് തഹ്ബൂബ് ആണ് പിതാവ്[3] . 2000ൽ അൽജസീറ റിപ്പോർട്ടറായ താരിഖ് അയ്യൂബിനെ വിവാഹം ചെയ്തു.[4] 2002ൽ ഫാത്തിമ എന്ന മകൾ ജനിച്ചു.

വിദ്യാഭ്യാസം

[തിരുത്തുക]

ഇംഗ്ലണ്ടിലെ മാഞ്ജസ്റ്റർ സർവ്വകലാശാലയിൽ നിന്ന്‌ന പിഎച്ച്ഡി കരസ്ഥമാക്കി.[4] ജോർദാൻ സർവ്വകലാശാലയിൽ നിന്ന് ഇംഗ്ലീഷ് ഭാഷയിൽ ബിരുദം നേടി

ജോർദാനിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന അസ്സബീൽ പത്രത്തിൽ സ്ഥിരമായി എഴുതുന്നു. 800ൽ അധികം ലേഖനങ്ങൾ പ്രസിദ്ധീകൃതമായിട്ടുണ്ട്. അൽ ഖുദ്‌സ് അൽ അറബി , അൽ ജസീറ ടോക്, ഇസ്ലാം ടുഡെ, വിവിധ ഫലസ്തീനിയൻ പത്രങ്ങളിലും വെബ്‌സൈറ്റുകളിലും ലേഖനങ്ങൾ എഴുതുന്നു. അവരുടെ ലേഖനങ്ങളിലെ പ്രധാന വിഷയം ഫലസ്തീനാണ്.

അവലംബം

[തിരുത്തുക]
  1. "The king and the people!". Al Jazeera. 2012-07-30. Retrieved 2014-10-06.
  2. New Media spokesperson of the Jordanian Islamic Action Front in English Archived 2017-07-30 at the Wayback Machine(ar)
  3. Jordan's Brotherhood appoints 1st spokeswoman, world bulletin, 03 October 2014
  4. 4.0 4.1 Tareq Ayoub: a 'martyr to the truth', 14 Dec 2011, Aljazeera
"https://ml.wikipedia.org/w/index.php?title=ദിമ_തഹ്ബൂബ്&oldid=3959760" എന്ന താളിൽനിന്ന് ശേഖരിച്ചത്