ദിയാല നദി
സിർവാൻ (ദിയാല നദി) | |
---|---|
Physical characteristics | |
പ്രധാന സ്രോതസ്സ് | Western Iran |
നദീമുഖം | Tigris River |
നീളം | 445 കി.മീ (277 മൈ) |
നദീതട പ്രത്യേകതകൾ | |
നദീതട വിസ്തൃതി | 32,600 കി.m2 (12,600 ച മൈ)[1] |
ദിയാല (കുർദിഷ്: and പേർഷ്യൻ: സിർവാൻ, سيروان, അറബിക്: نهر ديالى, പേർഷ്യൻ: سیروان ), കിഴക്കൻ ഇറാക്കിലൂടെ ഒഴകുന്ന ടൈഗ്രീസ് നദിയുടെ ഒരു പോഷക നദിയാണ്. ഇത് ഇറാനിൽ നിന്ന് ഉത്ഭവിക്കുന്നത് സിർവാൻ എന്ന പേരിൽ ഇറാക്കിൻറ കിഴക്കൻ മേഖലയിലൂടെ ഒഴുകുന്നു. 445 കിലോമീറ്റർ (277 മൈൽ) ദൂരത്തിലാണ് ഈ നദി ഒഴകുന്നത്.
ഇറാനിലെ ഹംദാനു സമീപമുള്ള, സാഗ്രോസ് മലകളിൽ നിന്നാണ് നദി രൂപം കൊള്ളുന്നത്. മലനിരകളിലൂടെ താഴേയ്ക്ക് ഒഴുകി ഏകദേശം മുപ്പത്തി രണ്ടു കിലോമീറ്റർ ദൂരത്തിൽ ഇറാൻ - ഇറാക്ക് അതിർത്തിയിലെത്തിച്ചേരുന്നു. ബാഗ്ദാദിലെത്തുന്നതിനു മുമ്പ് ഇത് ടൈഗ്രീസ് നദിയിൽ ലയിച്ചു ചേരുന്നു. ദിയാലാ നദിയുടെ മുകൾ ഭാഗത്ത് മലയിടുക്കളുടെ സാന്നിദ്ധ്യത്താൽ ജലഗതാഗതം ദുഷ്കകരമാണ്. നദിയുടെ താഴ്വര ഇറാനും ഇറാക്കിനുമിടയ്ക്കുള്ള വ്യാപാര പാതയാണ്.
ഈ പേരിൻറെ ഉത്ഭവം കുർദിഷ്, പേര‍്‍ഷ്യൻ ഭാക്ഷകളിൽ നിന്നുള്ള സിർവാൻ ആണ്. സിർവാൻ എന്നാൽ ഈ ഭാക്ഷകളിൽ "അലറുന്ന കടൽ", "അട്ടഹാസം മുഴക്കുന്ന നദി" എന്നൊക്കെയാണ്. ഈ പേരിൽ ഇറാനിൽ ഒരു പുരാതന നഗരവും നില നിന്നിരുന്നു.' പുരാതന ഇസ്ലാമിക് കാലഘട്ടത്തിലും സാസാനിദ് സാമ്രാജ്യത്തിൻറെ കാലഘട്ടത്തിലും ഈ നദിയുടെ താഴേയ്ക്കുള്ള ഭാഗം നഹ്‍രവാൻ കനാലിൻറെ ഭാഗമായിരുന്നു. ഇറാക്കിലെ ദിയാലാ പ്രവിശ്യാ ഭരണകൂടമാണ് നദിയ്ക്ക് "ദിയാലാ" എന്ന പേരു നൽകിയത്.
ചരിത്രം
[തിരുത്തുക]ഹെറോഡോട്ടസിൻറെ' ഹിസ്റ്ററീസ് എന്ന് പുസ്തകത്തിൽ ഈ നദി "ജിൻഡെസ്" എന്ന പേരിൽ പറഞ്ഞിരിക്കുന്നു. ഈ നദിയിൽ പരിശുദ്ധമായി കരുതിയിരുന്ന ഒരു കുതിര മൃതിയടഞ്ഞതിൻറെ ശിക്ഷയായി മഹാനായ സൈറസ് രാജാവ് ഈ നദിയെ 360 ചാനലുകളായി കീറി നശിപ്പിച്ചു. ഈ ചാനലുകള് കാലക്രമേണ മണൽ മൂടിപ്പോകുകയും നദി അതിൻറെ പൂർവ്വസ്ഥിതി വീണ്ടെടുക്കുകയും ചെയ്തു..
ബി.സി. 693 ൽ ഈ നദീതീരത്താണ് അസീറിയൻ സാമ്രാജ്യവും തെക്കൻ ഇറാനിലെ എലാമിറ്റ്സുകളും തമ്മിൽ ദിയാലാ നദിയിലെ യുദ്ധം നടന്നത്.
പുരാവസ്‌തുശാസ്‌ത്രം
[തിരുത്തുക]ഈ മേഖല ജംദെത് നാസിർ, ആദ്യ ഡൈനാസ്റ്റിക കാലഘട്ടങ്ങളിലും അക്കാഡിയൻ കാലഘട്ടത്തിലും പുരോഗതിയാർജ്ജിച്ചിരുന്നു. ഈ മേഖലെ ഏറ്റവും കൂടുതൽ അഭിവൃദ്ധിപ്പെട്ടത് ലാർസ കാലഘട്ടത്തിലും എഷ്‍നുന്ന കാലഘട്ടങ്ങളിലുമായിരുന്നു. ദിയാലാ നദീതീരത്ത് 1930 കളിൽ ഏതാനും പുരുവസ്തു ഖനനങ്ങൾ നടന്നരുന്നു. ഇവ യൂണിവേഴ്സിറ്റി ഓഫ് ചിക്കാഗോ ഓറിയൻറൽ ഇൻസ്റ്റിറ്റ്യൂട്ട് (1930 - 1937), യൂണിവേഴ്സിറ്റി ഓഫ് പെൻസിൽവാനിയ (1938 - 1939) എന്നിവയുടെ നേതൃത്വത്തിലാണ് ഖനന പ്രവർത്തനങ്ങൾ നടന്നത്. ടെൽ അഗ്രാബ്, ടെൽ അസ്മാർ (പുരാതന എഷ്‍നുന്ന), ഇഷ്‍ചാലി (പുരാതന നെരിബ്‍ടം), ഖഫ്‍ജി (പുരാതന ടുതുബ്) എന്നീ പ്രദേശങ്ങളിൽ ഖനനപ്രവർത്തനങ്ങൾ നടത്തിയിരുന്നു. ടെൽ അസ്‍മാറിലെയും ടെൽ അസ്‍മാർ ഹോർഡിലെയും ഖനനങ്ങൾ മുഖ്യാമായിരുന്നു. ആദ്യ ഡൈനാസ്റ്റിക് കാലഘട്ടത്തിലെ (2900 BC-2350 BC) 12 പ്രതിമകൾ ഇവിടെ നിന്നു കണ്ടെടുത്തിരുന്നു.
നദിയിലെ അണക്കെട്ടുകൾ
[തിരുത്തുക]ഇറാനിൽ കെർമാൻഷാ പ്രോവിൻസിൽ, ദരിയാൻ പട്ടണത്തനു സമീപം ദരിയാൻ അണക്കെട്ട് നിർമ്മാണം പൂർത്തിയായിക്കൊണ്ടിരിക്കുന്നു. തെക്കൻ ഇറാനിലേയ്ക്ക് കാർഷിക മേഖലയുടെ അഭിവൃദ്ധിക്കായി 48 കിലോമീറ്റർ (30 മൈൽ) ദൂരം വരുന്ന ഒരു തുരങ്കം (നോസൂദ് വാട്ടർ കൺവെയൻസ് ടണൽ) നിർമ്മിച്ച് നദിയുടെ ഭാഗങ്ങൾ തിരിച്ചു വിടുകയും അവിടെ അണക്കെട്ടിനുള്ളിൽ വെള്ളം തടഞ്ഞു നിർത്തി വൈദ്യുതി ഉത്പാദിപ്പിക്കുകയുമാണ് ഈ പദ്ധതി കൊണ്ടുദ്ദേശിക്കുന്നത്.[2][3] ഇറാക്കിൽ ദയാലാ നദി, ആദ്യം ഒഴുകിയെത്തുന്നത് ദർബാൻഡിഖാൻ അണക്കെട്ടിലാണ്. ഈ അണക്കെട്ടിലെ ജലം വൈദ്യൂതോൽപ്പാദനത്തിനും ജലസേചനത്തിനുമായാണ് ഉപയോഗിക്കുന്നത്. അണക്കെട്ടിനു താഴെ നദി വീണ്ടും ഒഴകി അതേ ആവശ്യങ്ങൾക്കായുള്ള ഹെമ്‍റിൻ അണക്കെട്ടിലെത്തിച്ചേരുന്നു. ബാഗ്ദാദിനു സമീപമുള്ള ദിയാലാ താഴ്വരയിൽ നദിയെ "ദിയാലാ വെയർ" എന്ന അണക്കെട്ടു തടഞ്ഞ നിർത്തുന്നു. ഇത് ഈ മേഖലയിലെ വെള്ളപ്പൊക്കത്തെ നിയന്ത്രിക്കുകയും ബാഗ്ദാദിൻറെ വടക്കുകിഴക്കൻ മേഖലയിൽ ജലസേചനത്തിനും ഉപകരിക്കുന്നു.
ദിയാലാ നദിയിലെ പ്രധാന അണക്കെട്ടുകൾ :
- ദർബൻദിഖാൻ അണക്കെട്ട്, ഇറാക്ക്.
- ബവനുർ അണക്കെട്ട് (നിർമ്മാണത്തിൽ), ഇറാക്ക്
- ഹെമ്‍റിൻ അണക്കെട്ട്, ഇറാക്ക്
- ദിയാലാ വെയർ, ഇറാക്ക്
- ഗരാൻ അണക്കെട്ട്, ഇറാൻ
- ദരിയാൻ അണക്കെട്ട്, ഇറാൻ
-
ദർബൻദിഖാൻ തടാകം
-
ദർബൻദിഖാൻ അണക്കെട്ട്
-
ദിയാലാ വെയർr
അവലംബം
[തിരുത്തുക]- ↑ Hussein, Haitham A. (June 2010). "Dependable Discharges of The Upper and Middle Diyala Basins". Journal of Engineering. 16 (2): 4960–4969. Retrieved 20 May 2013.
- ↑ "Darian Dam" (in പേർഷ്യൻ). Iran Water Resources Management. Archived from the original on 2014-02-02. Retrieved 17 May 2013.
- ↑ "Water Tunnel Nosoud" (in പേർഷ്യൻ). JTMA. Archived from the original on 2013-01-23. Retrieved 17 May 2013.