Jump to content

ദിവാൻ ഇ.കെ. കൃഷ്ണൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദിവാൻ ബഹദൂർ ഇ.കെ.കൃഷ്ണൻ
Kannur,Thalassery ദിവാൻ
MonarchMadras Presidency
വ്യക്തിഗത വിവരങ്ങൾ
ജനനം1841
മരണം1907
ജോലിസിവിൽ സർവന്റ്, ഭരണകർത്താവ്

ദിവാൻ ബഹദൂർ ഇടവലത്ത് കക്കാട്ട് കൃഷ്ണൻ (1841―1907) മദ്രാസ് കോർട്ടിൽ സബ് ജഡ്ജ് ആയി 1861ൽ സേവനം അനുഷ്ടിക്കുകയും കൂടാതെ തലശ്ശേരിയിൽ സിവിൽ കോർട്ടിൽ ഇംഗ്ലീഷ് എഴുത്തുകാരൻ ആയും സേവനം അനുഷ്ടിച്ചു. 1896ൽ മലബാറിലെ ഡെപ്യൂട്ടി കലക്റ്റർ ആയി സേവനത്തോട് കൂടി ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് വിരമിക്കുകയും ചെയ്തു.[1]


ജീവിതരേഖ

[തിരുത്തുക]

മദ്രാസ് പ്രസിഡൻസി ഭരണത്തിന് കീഴിൽ തലശ്ശേരിയിൽ പ്രശസ്ത ഇടവലത്ത് കക്കാട്ട് വീട്ടിൽ കുങ്കൻ വൈദ്യർ, ദേവി കുരുവായി എന്നി ദമ്പതികളുടെ മകൻ ആണ് ഈ.കെ കൃഷ്ണൻ 1841. പുതുകൊട്ട അഡ്മിനിസ്ട്രേറ്റ്‌ ആയി സേവനം ചെയ്ത റാവോ ബഹദൂർ ഇ.കെ.ഗോവിന്ദൻ, ഇ.കെ. ജാനകി അമ്മാൾ എന്നിവർ മക്കൾ ആണ്.[2]ഇ. കെ.കൃഷ്ണൻ ഭരണത്തിൽ കേറിയ സമയത്ത് മദ്രാസ് പ്രെസിഡൻസിയുടെ ഭരണകാലത്ത് ആയിരുന്നു, കൃഷ്ണൻ ഒരുപാട് മലയാളികളെ ബ്രിട്ടീഷ് ഭരണത്തിന് കീഴിൽ ജോലി വാങ്ങി കൊടുക്കാൻ സഹായിച്ചതിൽ വലിയ ഒരു പങ്ക് വഹിച്ചിട്ടുണ്ട്, അതിൽ ഏറെയും തലശ്ശേരികാർ ആയിരുന്നു.

അവലംബം

[തിരുത്തുക]
  1. Malayala Manorama.
  2. https://books.google.co.in/books?id=O67QAAAAMAAJ&q=dewan+e.k.+krishnan&dq=dewan+e.k.+krishnan&hl=en&sa=X&ved=2ahUKEwjIs7S9s9rxAhVH3WEKHflSDZMQ6AEwAnoECAYQAw
"https://ml.wikipedia.org/w/index.php?title=ദിവാൻ_ഇ.കെ._കൃഷ്ണൻ&oldid=3832984" എന്ന താളിൽനിന്ന് ശേഖരിച്ചത്