Jump to content

ദിവ്യ പിള്ള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദിവ്യ പിള്ള
ജനനം
ദേശീയതഇന്ത്യൻ
തൊഴിൽഅഭിനേത്രി
സജീവ കാലം2014 മുതൽ

ഒരു മലയാളചലച്ചിത്ര അഭിനേത്രിയാണ് ദിവ്യ പിള്ള. 2015-ൽ പുറത്തിറങ്ങിയ അയാൾ ഞാനല്ല എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്.[2]

ആദ്യകാല ജീവിതം

[തിരുത്തുക]

ഐക്യ അറബ് എമിറേറ്റിലെ ദുബായിൽ ഒരു മലയാളി കുടുംബത്തിൽ ജനിച്ചു വളർന്ന ദിവ്യ സിനിമ ലോകത്തേക്ക് പ്രവേശിക്കുന്നതിന് മുമ്പ് ഒരു എയർലൈൻ സ്റ്റാഫ് അംഗമായാണ് കരിയർ ആരംഭിച്ചത്.[3]

അഭിനയ ജീവിതം

[തിരുത്തുക]

2015-ൽ നടൻ വിനീത് കുമാറിന്റെ ആദ്യ സംവിധാനത്തിൽ ഫഹദ് ഫാസിലിനൊപ്പം പ്രണയ ചലച്ചിത്രമായ അയാൾ ഞാനല്ല എന്ന ചിത്രത്തിലൂടെയാണ് ദിവ്യ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. 2016-ൽ ജിത്തു ജോസഫിന്റെ സംവിധാനത്തിൽ പൃഥ്വിരാജ് സുകുമാരൻ നായകനായ ഊഴം എന്ന ചലച്ചിത്രമായിരുന്നു അവരുടെ രണ്ടാമത്തെ പ്രോജക്റ്റ്. ചിത്രം ബോക്‌സ് ഓഫീസിൽ ഒരു വിജയമായിരുന്നു.[3][4][5] 2019-ൽ ഉപ്പും മുളകും എന്ന ടെലിവിഷൻ സീരിയലിൽ ജാൻസി എന്ന അതിഥി വേഷം ദിവ്യ ചെയ്തിരുന്നു.

അഭിനയിച്ച ചലച്ചിത്രങ്ങൾ

[തിരുത്തുക]
വർഷം ചലച്ചിത്രം കഥാപാത്രം കുറിപ്പുകൾ
2015 അയാൾ ഞാനല്ല ഹീരാ അരങ്ങേറ്റം
2016 ഊഴം ഗായത്രി
2017 മാസ്റ്റർപീസ് എ.സി.പി ശ്രീദേവി ഐ.പി.എസ് അതിഥി വേഷം
2019 മൈ ഗ്രേറ്റ് ഗ്രാന്റ്ഫാദർ ഡെൽന
എടക്കാട് ബറ്റാലിയൻ 06 സമീറ
ജിമ്മി ഈ വീടിന്റെ ഐശ്വര്യം ജാൻസി പ്രധാന വേഷം
സേഫ് നിത്യ
2021 കള വിദ്യ
2022 കാത്തുവാക്കുള്ള രണ്ടു കാതൽ യുവ മിന കൈഫ് തമിഴ് ചലച്ചിത്രം
കിംഗ് ഫിഷ് മെഹ്‌റിൻ മരക്കാർ
സൈമൺ ഡാനിയേൽ സ്റ്റെല്ല നേരിട്ടുള്ള OTT റിലീസ്[6]
ലൂയിസ് ദിവ്യ ടീച്ചർ
ഷെഫീക്കിന്റെ സന്തോഷം സൈനു
താഗ്ഗെഡേലെ ദേവി തെലുങ്ക് ചലച്ചിത്രം
4-ാം മുറ മിനി
2023 ജയിലർ ചെമ്പക [7]

ഷോട്ട് ഫിലിം / വെബ് സീരീസ്

[തിരുത്തുക]
വർഷം തലക്കെട്ട് കഥാപാത്രം കുറിപ്പുകൾ
2020 ഈസി ഗോ അന്ന ഷോട്ട് ഫിലിം
2022 ദ വില്ലേജ് തമിഴ് വെബ് സീരീസ്

ടെലിവിഷൻ

[തിരുത്തുക]
വർഷം തലക്കെട്ട് പങ്ക് ചാനൽ കുറിപ്പുകൾ
2019 കോമഡി ഉത്സവം ജഡ്ജ് ഫ്‌ളവേഴ്‌സ് റിയാലിറ്റി ഷോ
2020 ഉപ്പും മുളകും ജാൻസി ഫ്‌ളവേഴ്‌സ് ടെലിവിഷൻ പരമ്പര
2020–2021 മിസ്റ്റർ & മിസിസ് ജഡ്ജ് സീ കേരളം റിയാലിറ്റി ഷോ
2020–2021 ജിപി സ്റ്റോറീസ് ഡിപി യൂട്യൂബ് വെബ് സീരീസ്
2021 ഉടൻ പണം 3.0 പങ്കാളി മഴവിൽ മനോരമ ഗെയിം ഷോ
2021 ലെറ്റ്സ് റോക്ക് ആൻഡ് റോൾ ഉപദേശക സീ കേരളം
2021 ഓണം രുചി മേളം ഉപദേശക ഏഷ്യാനെറ്റ് പാചക പരിപാടി

അവലംബങ്ങൾ

[തിരുത്തുക]
  1. "നിനച്ചിരിക്കാതെ ദിവ്യയെ തേടി അയാൾ ഞാനല്ല എത്തി". www.mathrubhumi.com. Archived from the original on 16 December 2016. Retrieved 1 December 2017.
  2. "Ayal Njanalla malayalam Movie Trailer". Archived from the original on 25 July 2015. Retrieved 25 July 2015.
  3. 3.0 3.1 "ReadMore -'Arc lights caught Divya Pillai unawares…'". Mathrubhumi. Archived from the original on 19 October 2016. Retrieved 16 October 2016.
  4. Sanjith Sidhardhan (13 February 2016). "Divya Pillai in Jeethu Joseph's revenge tale - The Times of India". M.timesofindia.com. Retrieved 16 October 2016.
  5. Sanjith Sidhardhan (3 August 2016). "Prithvi helps Divya Pillai shed her initial inhibitions - The Times of India". M.timesofindia.com. Retrieved 16 October 2016.
  6. "Divya Pillai does her own action scenes in Simon Daniel - Times of India". The Times of India.
  7. Ramachandran, Arjun (2023-08-18). "Review: Dhyan Sreenivasan's 'Jailer' works only in parts". The South First (in ബ്രിട്ടീഷ് ഇംഗ്ലീഷ്). Retrieved 2023-08-18.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ദിവ്യ_പിള്ള&oldid=4099936" എന്ന താളിൽനിന്ന് ശേഖരിച്ചത്