ദിവ്യ ഭാരതി
ദിവ്യ ഭാരതി | |
---|---|
ജനനം | ദിവ്യ ഓം പ്രകാശ് ഭാരതി |
മറ്റ് പേരുകൾ | സന നദിയാവാല |
സജീവ കാലം | 1990-1993 |
ജീവിതപങ്കാളി(കൾ) | സാജിദ് നദിയാവാല (1992-1993) |
വെബ്സൈറ്റ് | http://www.divyabhartiportal.com |
ഇന്ത്യൻ ചലച്ചിത്ര രംഗത്തെ ഒരു പ്രമുഖ നടിയായിരുന്നു ദിവ്യ ഭാരതി. (ഹിന്ദി: दिव्या भारती), (ഫെബ്രുവരി 25, 1974 - ഏപ്രിൽ 5, 1993). പ്രധാനമായും 1990 കളുടെ ആദ്യകാലങ്ങളിൽ തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലാണ് ദിവ്യ ഭാരതി അഭിനയിച്ചിട്ടുള്ളത്. ദിവ്യ ഭാരതി ആദ്യമായി അഭിനയിച്ച ചിത്രം 1990 ൽ 16 വയസ്സുള്ളപ്പോൾ തമിഴിൽ നിലാ പെണ്ണേ എന്ന ചിത്രമാണ്. പക്ഷേ ഈ ചിത്രം ഒരു വിജയമായിരുന്നില്ല. ആദ്യ വിജയചിത്രം തെലുഗു ചിത്രമായ ബോബ്ബിലി രാജ, എന്ന ചിത്രമായിരുന്നി. ഇതിൽ തെലുങ്ക് നായക നടനായ വെങ്കടേശ് ആയിരുന്നു ദിവ്യയുടെ കൂടെ അഭിനയിച്ചത്. അടുത്ത രണ്ട് വർഷത്തിൽ ധാരാളം തെലുഗു സിനിമകളിൽ അഭിനയിച്ചു. 1992 ൽ ബോളിവുഡ് ചലച്ചിത്ര രംഗത്തേക്ക് വിശ്വാത്മ എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ട് ദിവ്യ തുടങ്ങി. പിന്നീട് 14 ഓളം ഹിന്ദി ചിത്രങ്ങളിൽ ദിവ്യ അഭിനയിച്ചു. ഒരു പുതുമുഖ നടി എന്ന നിലയിൽ ഇത്രയധികം ചിത്രങ്ങളിൽ അഭിനയിച്ചത് അക്കാലത്തെ ഒരു റെക്കോർഡ് ആയിരുന്നു. പക്ഷേ, ദിവ്യയുടെ ചലച്ചിത്ര ജീവിതം 19 വയസ്സിലെ അകാല മരണത്തോടെ അവസാനിക്കുകയായിരുന്നു. 1993 ഏപ്രിലിൽ ദുരൂഹമായ സാഹചര്യത്തിൽ ദിവ്യ ഭാരതി മരണപ്പെടുകയായിരുന്നു. ദിവ്യ ഭാരതിയെ പ്രമുഖ നടി ശ്രീദേവിയുടെ പുതു തലമുറയിലെ മുഖമായിട്ടാണ് എല്ലാവരും പറഞ്ഞിരുന്നത്. മുഖ ഭാവം കൊണ്ടും മറ്റും ശ്രീദേവിയുമായി താരതമ്യം ഉള്ളതും ഇതിന്റെ ഒരു കാരണമായിരുന്നു.
ആദ്യ ജീവിതം
[തിരുത്തുക]ദിവ്യ ഭാരതിയുടെ മാതാവ് മീതയും , പിതാവ് ഓം പ്രകാശ് ഭാരതിയുമാണ്. ഒരു കുണാൽ എന്ന ഒരു ഇളയ സഹോദരനമുണ്ട്. 16 -)അം വയസ്സിൽ പഠിത്തം ഉപേക്ഷിച്ച് ദിവ്യ അഭിനയത്തിലേക്ക് തിരിയുകയായിരുന്നു.
സിനിമ ജീവിതം
[തിരുത്തുക]ദിവ്യയുടെ അഭിനയ ശേഷി കണ്ടെത്തിയത് നടനും സംവിധായകനുമായ കീർത്തി കുമാറായിരുന്നു. 1988 ൽ ഗോവിന്ദയുടെ കൂടെ ഒരു സിനിമയിൽ അഭിനയിക്കാൻ തീരുമാനിച്ചെങ്കിൽ പിന്നീട് ഈ വേഷം ജൂഹി ചൌളക്ക് പോകുകയായിരുന്നു.
പല പ്രമുഖ തെലുഗു നടന്മാരുടെ കൂടെയും ദിവ്യ അഭിനയിച്ചിട്ടുണ്ട്. ഇതിൽ പ്രധാന നടന്മാരായ ബാലകൃഷ്ണ, പ്രശാന്ത്, ചിരഞ്ജീവി, മോഹൻ ബാബു എന്നിവർ ഉൾപ്പെടുന്നു. പിന്നീട് ഹിന്ദിയിലേക്ക് മാറിയതിനുശേഷം ആദ്യ ചിത്രമായ വിശ്വാത്മ ഒരു ഫ്ലോപ്പ് ചിത്രമായ ഒന്നായിരുന്നുവെങ്കിലും [1] , അതിലെ ഗാന രംഗം വളരെ പ്രശസ്തി നേടി. പിന്നീട് അഭിനയിച്ച ഒരു പാട് ചിത്രങ്ങൾ വളരെയധികം ഹിറ്റായി.[2]
ബോളിവുഡിലെ പല പ്രമുഖ നടന്മാരുടെ ഒക്കെ ദിവ്യ അഭിനയിച്ചിട്ടുണ്ട്. ഇതിൽ പ്രധാന നടന്മാർ സണ്ണി ഡിയോൾ, റിഷി കപൂർ, ഗോവിന്ദ, സഞ്ജയ് ദത്ത്, ഷാരൂഖ് ഖാൻ എന്നിവർ ഉൾപ്പെടുന്നു.
സ്വകാര്യ ജീവിതം
[തിരുത്തുക]1992 ൽ ദിവ്യ ഭാരതി സ്വകാര്യമായി ബോളിവുഡ് നടനായ സാജിദ് നദിയാവാലയുമായി വിവാഹം ചെയ്തു. ഈ വിവാഹം തന്റെ കുടുംബത്തിലെ പ്രശ്നങ്ങൾ ഒഴിവാക്കാനും, ചലച്ചിത്ര ജീവിതത്തിലും ബാധിക്കാതിരിക്കാൻ ഇത് രഹസ്യമാക്കി വക്കുകയായിരുന്നു.
മരണം
[തിരുത്തുക]ഏപ്രിൽ 5, 1993 ൽ 19 വയസ്സുള്ളപ്പോൾ ദിവ്യ, മുംബൈയിലെ ഒരു അഞ്ചു നില കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണു മരിക്കുകയായിരുന്നു. 1998 ൽ പോലീസ് ഈ കേസിന്റെ അന്വേഷണം അവസാനിപ്പിച്ചു. പക്ഷേ ഇന്നും ദിവ്യയുടെ മരണം ഒരു സംശയാസ്പദകമായി നിലകൊള്ളുന്നു.
അഭിനയിച്ച ചിത്രങ്ങൾ
[തിരുത്തുക]വർഷം | ചിത്രം | സഹ നടൻ | ഭാഷ | ബോക്സ് ഓഫീസ് |
---|---|---|---|---|
1990 | നില പെണ്ണേ | ആനന്ദ് | തമിഴ് | ഫ്ലോപ്പ് |
1990 | ബൊബ്ബിലി രാജ | വെങ്കടേഷ് | തെലുങ്ക് | സൂപ്പർ ഹിറ്റ് |
1991 | റൌഡി അല്ലുഡു | ചിരംഞ്ജീവി | തെലുങ്ക് | ഹിറ്റ് |
1992 | ധർമ്മ ക്ഷേത്രം | ബാലകൃഷ്ണ | തെലുങ്ക് | ഹിറ്റ് |
1992 | അസ്സംബ്ലി റൌഡി | മോഹൻ ബാബു | തെലുങ്ക് | ഹിറ്റ് |
1992 | വിശ്വാത്മ | സണ്ണി ഡിയോൾ | ഹിന്ദി | ഹിറ്റ് |
1992 | ഷോല ഓർ ശബ്നം | ഗോവിന്ദ | ഹിന്ദി | സൂപ്പർഹിറ്റ് |
1992 | ദിൽ കാ ക്യാ കസൂർ | പൃഥ്വി | ഹിന്ദി | ഹിറ്റ് |
1992 | ജാൻ സേ പ്യാര | ഗോവിന്ദ | ഹിന്ദി | ഫ്ലോപ്പ് |
1992 | ദീവാന | ഷാരൂഖ് ഖാൻ and റിഷി കപൂർ | ഹിന്ദി | സൂപ്പർഹിറ്റ് |
1992 | ബൽവാൻ | സുനിൽ ഷെട്ടി | ഹിന്ദി | ശരാശരി |
1992 | ദുശ്മൻ സമാന | അർമാൻ കോഹ്ലി | ഹിന്ദി | ശരാശരി |
1992 | ദിൽ ഹി തോ ഹേ | ജാക്കി ഷ്രോഫ് | ഹിന്ദി | ഹിറ്റ് |
1992 | ദിൽ ആശ്ന ഹേ | ഷാരൂഖ് ഖാൻ | ഹിന്ദി | ശരാശരി |
1992 | ഗീത് | അവിനാശ് വാധവൻ | ഹിന്ദി | ഫ്ലോപ്പ് |
1992 | ചിറ്റമ്മ മോഗുഡൂ | മോഹൻ ബാബു | തെലുങ്ക് | ഫ്ലോപ്പ് |
1993 | തൊലി മുദ്ദൂ | പ്രശാന്ത് | തെലുഗു | ഹിറ്റ് |
1993 | നാ ഇല്ലെ നാ സ്വർഗം | രമേഷ് കൃഷ്ണ | Telugu | Hit |
1993 | ക്ഷത്രിയ | സഞ്ജയ് ദത്ത് | ഹിന്ദി | Average |
1993 | രംഗ് | കമൽ സദന | Hindi | Average |
1993 | ശത്രംഞ്ജ് | ജാക്കി ഷ്രോഫ് | Hindi | Hit |
അവലംബം
[തിരുത്തുക]- ↑ BoxOfficeIndia.com - The Premium Boxoffice Portal
- ↑ "BoxOffice India.com". Archived from the original on 2012-07-20. Retrieved 2012-07-20.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Divya Bharti Portal Archived 2022-03-09 at the Wayback Machine
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് Divya Bharti
- Divya Bharti on skyblog[പ്രവർത്തിക്കാത്ത കണ്ണി]