വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദിഷ പതാനി
2023ൽ പടാനി
ജനനം (1992-06-13 ) 13 ജൂൺ 1992 or (1995-07-27 ) 27 ജൂലൈ 1995[1] [2] (32 or 28)ദേശീയത ഇന്ത്യൻ തൊഴിൽ അഭിനേത്രി, മോഡൽ
ഒരു ഇന്ത്യൻ ചലച്ചിത്ര നടിയാണ് ദിഷ പതാനി . 2015 ൽ പുറത്തിറങ്ങിയ ലോഫർ എന്ന തെലുങ്ക് ചലച്ചിത്രമാണ് ആദ്യ ചിത്രം. മഹേന്ദ്ര സിങ് ധോണിയുടെ ജീവിത കഥ പറയുന്ന എം. എസ്. ധോണി:ദി അൺടോൾഡ് സ്റ്റോറിയാണ് (2016) എന്ന ബോളിവുഡ് ചിത്രമാണ് ഹിന്ദിയിലെ ആദ്യ ചിത്രം.[3] [4]
2015 ൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രമായ ലോഫറിൽ വരുൺ തേജിനോടൊപ്പം ദിഷ പതാനി സിനിമയിൽ അരങ്ങേറ്റം കുറിച്ചു.[5] നിർബന്ധിത വിവാഹത്തിൽ നിന്ന് രക്ഷപെടാൻ വീട്ടിൽ നിന്ന് ഓടുന്ന മൗനി എന്ന പെൺകുട്ടിയുടെ വേഷമായിരുന്നു ചിത്രത്തിൽ ദിഷക്ക്.[6] 2016 ൽ ടൈഗർ ഷോറോഫിന്റെ ഒപ്പം ബീഫിക്ക എന്ന സംഗീത വീഡിയോയിലും ദിഷ പ്രത്യക്ഷപ്പെട്ടു. മീറ്റ് ബ്രോസ് എഴുതിയതും സംവിധാനം ചെയ്ത ഈ സംഗീത വീഡിയോയിൽ, ആദിതി സിംഗ് ശർമയാണ് ദിഷയുടെ ശബ്ദം നൽകിയത്.[7]
നീരജ് പാണ്ഡേ സംവിധാനം ചെയ്ത എം. എസ്. ധോണി: ദി അൺടോൾഡ് സ്റ്റോറി എന്ന ചിത്രം ദിഷക്ക് കരിയറിൽ ഒരു വഴിത്തിരിവായി. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിയുടെ ജീവിതകഥ പറയുന്ന ചിത്രത്തിൽ ധോണിയായി അഭിനയിച്ച സുശാന്ത് സിങിന്റെ കൂട്ടുകാരിയുടെ വേഷമായിരുന്നു ദിഷക്ക്.[8] കാർ അപകടത്തിൽ മരണമടഞ്ഞ പ്രിയങ്ക ഝായുടെ വേഷമായിരുന്നു ചിത്രത്തിൽ. ഫോക്സ് സ്റ്റാർ സ്റ്റുഡിയോ നിർമ്മിച്ച ഈ ചിത്രം 2016 സെപ്തംബർ 30 നാണ് റിലീസ് ചെയ്തത്.[9] കൂടാതെ, സോനു സൂദുനൊപ്പം ജാക്കി ചാന്റെ കുങ് ഫു യോഗ എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.[10]
Patani in 2017
കീ
ഇതുവരെ പുറത്തിറങ്ങാത്ത ചിത്രങ്ങൾ
വർഷം
തലക്കെട്ട്
കഥാപാത്രം
സംവിധായകൻ
ഭാഷ
കുറിപ്പ്
2015
ലോഫർ
മൗനി
Puri Jagannadh
തെലുഗു
2016
എം. എസ്. ധോണി: ദി അൺടോൾഡ് സ്റ്റോറി
പ്രിയങ്ക ഝാ
Neeraj Pandey
ഹിന്ദി
2017
കുങ് ഫു യോഗ
അസ്മിത
Stanley Tong
ചൈനീസ് , ഇംഗ്ലീഷ്, ഹിന്ദി
ചൈനീസ് ചലച്ചിത്രം
2018
വെൽക്കം റ്റു ന്യൂ യോർക്
സ്വന്തം റോൾ
Chakri Toleti
ഹിന്ദി
സ്വന്തം പേരിൽ പ്രത്യക്ഷപ്പെടു
2018
ബാഘി 2
നേഹ
Ahmed Khan
ഹിന്ദി
2019
ഭാരത്
രാധ
Ali Abbas Zafar
ഹിന്ദി
ചിത്രികരിക്കുന്നു[11] [12]
വർഷം
ശീർഷകം
ആലാപനം
ഗാനരചന
2016
ബീഫിക്രാ
മീറ്റ് ബ്രോസ്, അദിതി സിങ് ശര്മ്മ
മീറ്റ് ബ്രോസ്
പുരസ്കാരങ്ങൾ നാമനിർദ്ദേശകളും [ തിരുത്തുക ]
വർഷം
ചലച്ചിത്രം
പുരസ്കാരം
വിഭാഗം
ഫലം
കുറിപ്പ്.
2017
എം. എസ്. ധോണി: ദി അൺടോൾഡ് സ്റ്റോറി
ബിഗ് സിവീ എന്റർടെയ്ൻമെന്റ് അവാർഡുകൾ
ഏറ്റവും കൂടുതൽ ആസ്വാദകനായ നടൻ (ഫിലിം) അരങ്ങേറ്റം - സ്ത്രീ
വിജയിച്ചു
[13]
ഒരു നാടക ചിത്രത്തിൽ ഏറ്റവും കൂടുതൽ ആസ്വാദകനായ നടൻ - സ്ത്രീ
നാമനിർദ്ദേശം
[14]
സ്റ്റാർ സ്ക്രീൻ അവാർഡ്
മികച്ച പുതുമുഖ നടി
വിജയിച്ചു
[15]
സ്റ്റാർഡസ്റ്റ് അവാർഡ്
മികച്ച നടി അഭിനേതാവ് (സ്ത്രീ)
വിജയിച്ചു
[16]
ഇന്റർനാഷണൽ ഇന്ത്യൻ ഫിലിം അക്കാദമി അവാർഡ്
മികച്ച പുതുമുഖ നടി
വിജയിച്ചു
[17]
മികച്ച സഹനടി
നാമനിർദ്ദേശം
[18]
ഇന്ത്യയിലെ ഓൺലൈൻ അവാർഡുകൾ
മികച്ച പുതുമുഖ നടി
നാമനിർദ്ദേശം
[19]
Disha Patani എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
പുറത്തേക്കുള്ള കണ്ണികൾ [ തിരുത്തുക ]