Jump to content

ദി ആഫ്റ്റർനൂൺ മീൽ (ലൂയിസ് മെലാൻഡെസ്)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
The Afternoon Meal
La Merienda
കലാകാരൻLuis Egidio Meléndez
വർഷംc. 1772
MediumOil on canvas
അളവുകൾ105.4 cm × 153.7 cm (41.5 ഇഞ്ച് × 60.5 ഇഞ്ച്)
സ്ഥാനംMetropolitan Museum of Art, New York

പതിനെട്ടാം നൂറ്റാണ്ടിന്റെ മധ്യത്തിൽ സ്പാനിഷ് ചിത്രകാരനായ ലൂയിസ് എജിഡിയോ മെലാൻഡെസ് ചിത്രീകരിച്ച നിശ്ചലവസ്‌തുക്കളുടെ ചിത്രമാണ് ദി ആഫ്റ്റർനൂൺ മീൽ. എണ്ണച്ചായചിത്രത്തിൽ പഴങ്ങളുടെയും ബ്രെഡിന്റെയും ഒരു ശേഖരം ചിത്രീകരിച്ചിരിക്കുന്നു. മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ടിന്റെ ശേഖരത്തിൽ ചിത്രം സൂക്ഷിച്ചിരിക്കുന്നു.[1]

വിവരണം

[തിരുത്തുക]

മെലാൻ‌ഡെസിന്റെ നിശ്ചലചിത്രങ്ങൾ അതിന്റെ രൂപത്തിലും ഘടനയിലും വ്യത്യസ്‌തമാണ്. അദ്ദേഹത്തിന്റെ രചനകളിൽ മനോഹരമായ ഭൂപ്രകൃതിയും സാധാരണ പശ്ചാത്തലങ്ങളിൽ സജ്ജീകരിച്ചിരിക്കുന്നു. അസ്റ്റൂറിയാസ് രാജകുമാരന്റെ ന്യൂവോ കാബിനറ്റ് ഡി ഹിസ്റ്റോറിയ നാച്ചുറലിനായി വരച്ച നാല് ശ്രേണിചിത്രങ്ങൾക്ക് സമാനമാണ് ഈ ചിത്രം (ഇപ്പോൾ മാഡ്രിഡിലെ മ്യൂസിയോ ഡെൽ പ്രാഡോയിൽ). ഒരു പിക്നിക് ബാസ്‌ക്കറ്റിന്റെ സാന്നിധ്യം ഉച്ചഭക്ഷണത്തിന്റെ തലക്കെട്ടിനെ ന്യായീകരിക്കുന്നു (സ്പാനിഷ് ഭാഷയിൽ ലാ മെരിയെൻഡ).[2]

ചിത്രകാരനെക്കുറിച്ച്

[തിരുത്തുക]

ഒരു സ്പാനിഷ് ചിത്രകാരനായിരുന്നു ലൂയിസ് മെലാൻഡെസ്. ജീവിതകാലത്ത് അദ്ദേഹത്തിന് പ്രശംസ ലഭിക്കാതെ ദാരിദ്ര്യത്തിൽ മരിച്ചുവെങ്കിലും പതിനെട്ടാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച സ്പാനിഷ് നിശ്ചല ജീവിത ചിത്രകാരനായി മെലാൻഡെസ് അംഗീകരിക്കപ്പെട്ടു. ഘടനയെയും പ്രകാശത്തിനെയും സമന്വയിക്കാൻ അദ്ദേഹത്തിന്റെ വൈദഗ്ദ്ധ്യവും വ്യക്തിഗത വസ്തുക്കളുടെ അളവും ഘടനയും അറിയിക്കാനുള്ള ശ്രദ്ധേയമായ കഴിവും അടുക്കളയിലെ ലൗകികഭക്ഷണത്തിനെ ഏറ്റവും ശക്തമായ ചിത്രങ്ങളാക്കി മാറ്റാൻ അദ്ദേഹത്തെ പ്രാപ്തനാക്കി.[3]

അവലംബം

[തിരുത്തുക]
  1. "metmuseum.org". www.metmuseum.org. Retrieved 2018-09-29.
  2. www.metmuseum.org https://www.metmuseum.org/toah/works-of-art/1982.60.39/. Retrieved 2019-07-30. {{cite web}}: Missing or empty |title= (help)
  3. Tufts, Eleanor. (1985). Luis Meléndez : eighteenth-century master of the Spanish still life : with a catalogue raisonné. Columbia: University of Missouri Press. ISBN 0826204295. OCLC 10324971.