ദി കൗണ്ട് ഒഫ് മോണ്ടി ക്രിസ്റ്റോ
ദൃശ്യരൂപം
എഡ്മണ്ട് ഡാന്റിസ് ആണ് ഈ നോവലിലെ നായകൻ.
| |
കർത്താവ് | അലക്സാണ്ടർ ഡ്യൂമാസ് |
---|---|
രാജ്യം | France |
ഭാഷ | French |
സാഹിത്യവിഭാഗം | Historical, Adventure |
പ്രസാധകർ | Chapman and Hall |
പ്രസിദ്ധീകരിച്ച തിയതി | 1844-1846 |
മാധ്യമം | Print (Hardback & Paperback) |
ഏടുകൾ | 2 vol. |
ISBN | NA |
ദി കൌണ്ട് ഒഫ് മോണ്ടി ക്രിസ്റ്റോ(The Count of Monte Cristo(French:Le comte de Monte-Cristo)) അലക്സാണ്ടർ ഡ്യൂമാസ് എഴുതിയ ഒരു സാഹസിക നോവൽ ആണ്. ഈ നോവലിനെ ഡൂമയുടെ വളരെ പ്രശസ്തമായ ദി ത്രീ മസകെറ്റീർസിനോടൊപ്പമാണ്(The Three Musketeers) പരിഗണിക്കുന്നത്. കൂടാതെ ഇന്നുവരെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന പുസ്തകങ്ങളുടെ ഇടയിലാണ് ഇതിന്റെ സ്ഥാനം. 1844 ലാണ് ഈ നോവൽ പൂർത്തിയായത്.
ഈ കഥ നടക്കുന്നത് ഫ്രാൻസ്, ഇറ്റലി, മദ്ധ്യധരണ്യാഴിയിലെ ദ്വീപ്, ലെവന്റ് എന്നിവിടങ്ങളിലാണ്. 1815-1838 കാലഘട്ടങ്ങളിലെ ചരിത്രപരമയ രംഗപശ്ചാത്തലമാണ് ഈ പുസ്തകത്തിന്റെ മൌലികാധാരം. ഒരു സാഹാസിക കഥയുടെ ശൈലിയിൽ പറയുന്ന ഇതിന്റെ മൌലികമായ പ്രമേയം പ്രതീക്ഷ, നീതി, പ്രതികാരം, കാരുണ്യം, മാപ്പ്, മരണം തുടങ്ങിയവയുമായി ബന്ധപ്പെട്ടതാണ്.