Jump to content

ദി ടെയിൽ ഓഫ് ദി ബാംബൂ കട്ടർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കഗൂയ രാജകുമാരിയെ കണ്ടെത്തൽ (എഡോ കാലഘട്ടത്തിലെ ചിത്രീകരണം, പതിനേഴാം നൂറ്റാണ്ടിന്റെ അവസാനത്തിൽ)

ജാപ്പനീസ് നാടോടിക്കഥകൾ ഉൾക്കൊള്ളുന്ന പത്താം നൂറ്റാണ്ടിലെ ജാപ്പനീസ് മോണോഗാറ്റാരി (സാങ്കൽപ്പിക ഗദ്യ വിവരണം) ആണ് ടെയിൽ ഓഫ് ബാംബൂ കട്ടർ (竹 取 物語, ടാകെറ്റോറി മോണോഗറ്റാരി). ജാപ്പനീസ് ഗദ്യ വിവരണമായി ഇത് കണക്കാക്കപ്പെടുന്നു. [1][2] എങ്കിലും 1592 കാലഘട്ടത്തിലെ ഏറ്റവും പഴയ കൈയെഴുത്തുപ്രതി ആണിത്.[3]

കഗൂയ രാജകുമാരിയുടെ കഥ എന്നും ഈ കഥ (かぐや姫の物語, Kaguya-hime no Monogatari) അറിയപ്പെടുന്നു.[4] തിളങ്ങുന്ന മുളച്ചെടിയുടെ തണ്ടിനുള്ളിൽ ഒരു കുഞ്ഞായി കണ്ടെത്തിയ കഗൂയ എന്ന പെൺകുട്ടിയുടെ നിഗൂഢ ജീവിതത്തെ ഇതിൽ വിവരിക്കുന്നു.

വിവരണം

[തിരുത്തുക]

ടാകെറ്റോറി നോ ഒകിന (竹 取 翁, "മുളയെ വെട്ടിയെടുക്കുന്ന വൃദ്ധനായ മനുഷ്യൻ") എന്ന കുട്ടികളില്ലാത്ത മുള വെട്ടുകാരൻ ഒരു ദിവസം, മുള വനത്തിലൂടെ നടക്കുമ്പോൾ, നിഗൂഢവും തിളങ്ങുന്നതുമായ ഒരു മുളയെ കണ്ടു. അത് വെട്ടിയതിനു ശേഷം അതിൽനിന്ന്, പെരുവിരലിന്റെ വലിപ്പമുള്ള ഒരു ശിശുവിനെ അയാൾ കണ്ടെത്തി. അത്തരമൊരു സുന്ദരിയായ പെൺകുഞ്ഞിനെ കണ്ടെത്തിയതിൽ സന്തോഷിച്ച അയാൾ കുഞ്ഞിനെ വീട്ടിലേക്ക് കൊണ്ടുപോയി. മുള വെട്ടുകാരനും ഭാര്യയും അവളെ സ്വന്തം കുട്ടിയായി വളർത്തി കഗൂയ-ഹിം (か ぐ や 姫 കൃത്യമായി പറഞ്ഞാൽ, നയോടേക്ക് നോ കഗൂയ-ഹിം, "വളയുന്ന മുളയിലെ തിളങ്ങുന്ന രാജകുമാരി") എന്ന് പേരിട്ടു. അതിനുശേഷം, ടാകെറ്റോറി നോ ഒകിന, മുളയുടെ ഓരോ തണ്ട് മുറിക്കുമ്പോഴെല്ലാം, അതിനുള്ളിൽ നിന്ന് ഒരു ചെറിയ സ്വർണ്ണക്കട്ടി ലഭിച്ചു. താമസിയാതെ അദ്ദേഹം സമ്പന്നനായി. കഗൂയ-ഹിം ഒരു ചെറിയ കുഞ്ഞിൽ നിന്ന് സാധാരണ വലിപ്പവും അസാധാരണ സൗന്ദര്യവുമുള്ള ഒരു സ്ത്രീയായി വളർന്നു. ആദ്യം, ടാകെറ്റോറി നോ ഒകിന അവളെ പുറത്തുനിന്നുള്ളവരിൽ നിന്ന് അകറ്റി നിർത്താൻ ശ്രമിച്ചു. പക്ഷേ കാലക്രമേണ അവളുടെ സൗന്ദര്യത്തെക്കുറിച്ചുള്ള വാർത്തകൾ പ്രചരിച്ചു.

ഒടുവിൽ, അഞ്ച് രാജകുമാരന്മാർ ടാകെറ്റോറി നോ ഒകിനയുടെ വസതിയിലെത്തി. കഗൂയ-ഹിമിനെ വിവാഹം കഴിക്കാൻ ആവശ്യപ്പെട്ടു. അവരുടെ ഇടയിൽ നിന്ന് ഒരാളെ തിരഞ്ഞെടുക്കാൻ വിമുഖത കാണിക്കുന്ന കഗൂയ-ഹിമിനോട് പറയാൻ ഒടുവിൽ രാജകുമാരന്മാർ ടാകെറ്റോറി നോ ഒകിനയെ പ്രേരിപ്പിച്ചു. കഗൂയ-ഹിം രാജകുമാരന്മാർക്ക് അസാധ്യമായ ഒരു ജോലി നൽകി. വിശിഷ്ടവസ്തു കൊണ്ടുവരുന്ന ഒരാളെ വിവാഹം കഴിക്കാമെന്ന് കഗൂയ-ഹിം സമ്മതിച്ചു. ആ രാത്രിയിൽ, ടാകെറ്റോറി നോ ഒകിന അഞ്ച് രാജകുമാരന്മാരോട് ഓരോരുത്തരും കൊണ്ടുവരേണ്ട വസ്തുക്കളുടെ വിവരണം നൽകി. ആദ്യത്തേത് ഇന്ത്യയിൽ നിന്ന് ബുദ്ധ ശക്യമുനിയുടെ കല്ലുകൊണ്ടുള്ള ഭിക്ഷാടന പാത്രം കൊണ്ടുവരാൻ പറഞ്ഞു. രണ്ടാമത്തേത് പുരാണ ദ്വീപായ ഹരൈയിൽ നിന്നുള്ള രത്‌ന ശിഖരം, [5] മൂന്നാമത്തേത് ചൈനയിലെ അഗ്നി-എലിയുടെ ഐതിഹാസിക മേലങ്കി, നാലാമത്തേത് ഒരു മഹാസർപ്പത്തിന്റെ കഴുത്തിൽ നിന്നുള്ള നിറമുള്ള രത്നവും അവസാനത്തേ രാജകുമാരൻ സ്വാലോസ് പക്ഷിയിൽ നിന്ന് ജനിച്ച ഒരു കടൽ ഒച്ചിന്റെ പുറംതോടും.

കുറിപ്പുകൾ

[തിരുത്തുക]
  1. "Japan: Literature", Windows on Asia, MSU, archived from the original on 2005-12-03, retrieved 2020-01-01,
  2. "17. A Picture Contest". The Tale of Genji. the ancestor of all romances {{cite book}}: |access-date= requires |url= (help); |archive-url= requires |url= (help); External link in |chapterurl= (help); Unknown parameter |chapterurl= ignored (|chapter-url= suggested) (help))
  3. Katagiri et al. 1994: 95.
  4. Katagiri et al. 1994: 81.
  5. McCullough, Helen Craig (1990). Classical Japanese Prose. Stanford University Press. pp. 30, 570. ISBN 978-0-8047-1960-5.

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ The Bamboo-Cutter and the Moon-Child എന്ന താളിലുണ്ട്.