Jump to content

ദി മമ്മി (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദ് മമ്മി
Teaser poster
സംവിധാനംസ്റ്റീഫൻ സമ്മേഴ്സ്
നിർമ്മാണംസീൻ ഡാനീയേൽ
James Jacks
രചനScreenplay:
സ്റ്റീഫൻ സമ്മേഴ്സ്
Story:
Kevin Jarre
Lloyd Fonvielle
Stephen Sommers
അഭിനേതാക്കൾ[[ബ്രെൻഡൻ ഫ്രേസർ |ബ്രണ്ടൻ ഫ്രേസർ]]
റേച്ചൽ വെയ്സ്
John Hannah
Arnold Vosloo
ഒഡെഡ് ഫെർ
സംഗീതംJerry Goldsmith
ഛായാഗ്രഹണംAdrian Biddle, BSC
ചിത്രസംയോജനംBob Ducsay
വിതരണംയൂണിവേഴ്സൽ സ്റ്റുഡിയോസ്
റിലീസിങ് തീയതിമേയ് 7, 1999
രാജ്യം അമേരിക്കൻ ഐക്യനാടുകൾ
ഭാഷഇംഗ്ലീഷ്, അറബിക്, ഈജിപ്ഷ്യൻ
ബജറ്റ്$80,000,000 (estimated)
സമയദൈർഘ്യം124 minutes
ആകെDomestic:
$155,385,488
Worldwide:
$415,933,406

ദി മമ്മി 1999-ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ സാഹസിക ചലച്ചിത്രമാണ്. ബ്രണ്ടൻ ഫ്രേസർ, റേച്ചൽ വെയ്സ് തുടങ്ങിയവരാണ് ഇതിൽ അഭിനയിച്ചിരിക്കുന്നത്. സ്റ്റീഫൻ സമ്മേഴ്സ് ആണ് തിരക്കഥയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്. ഈജിപ്ഷ്യൻ ഭാഷയിലുള്ള സംഭാഷണങ്ങൾ ചലച്ചിത്രത്തിലുണ്ട്. 1932-പുറത്തിറങ്ങിയ ദ് മമ്മി ചലച്ചിത്രത്തിൻറെ പുനരാവിഷ്കാരമാണ് ഈ ചലച്ചിത്രം.

1999, മേയ് ഏഴിന് ചിത്രം തിയറ്ററുകളിലെത്തി. 451 ദശലക്ഷം ഡോളർ ദ് മമ്മി നേടുകയുണ്ടായി.

കഥാസാരം

[തിരുത്തുക]

1290 ബി.സി. ഈജിപ്ഷ്യൻ കാലഘട്ടം മുതൽക്കാണ് ചലച്ചിത്രം ആരംഭിക്കുന്നത്. പുരോഹിതനായ ഇംഹോതെപ്, ഫറവോ സെത്തി ഒന്നാമന്റെ വെപ്പാട്ടി അനക്ക്-സു-നാമുനുമായി ഇഷ്ടത്തിലായി. ഇവരുടെ ബന്ധം ഫറവോ കണ്ടു പിടിച്ചപ്പോൾ ക്ഷേത്രത്തിൽവച്ചു ഇംഹോതെപ് ഫറവോനെ വധിക്കുന്നു. അനക്ക്-സു-നാമുൻ ആത്മഹത്യ ചെയ്യുന്നു. അനക്ക്-സു-നാമുന്റെ അടക്കം കഴിഞ്ഞപ്പോൾ ഇംഹോതെപ് ശരീരവും മോഷ്ടിച്ചുകൊണ്ട് മരണത്തിന്റെ താഴ്വര എന്നറിയപ്പെട്ടിരുന്ന ഹമുനപുത്രയിലേക്ക് പോയി. പുനരുദ്ധാന ചടങ്ങിലൂടെ അനക്ക്-സു-നാമുന്റെ ശരീരത്തിലേക്ക് ആത്മാവിനെ മടക്കികൊണ്ടുവരാനാണ് ഇംഹോതെപിന്റെ ശ്രമം. എന്നാൽ പുനരുദ്ധാന ചടങ്ങ് മുഴുവനാക്കും മുമ്പ് സെത്തിയുടെ പടയാളികൾ ഇംഹോതെപിനെ പിടിച്ചു. അനക്ക്-സു-നാമുന്റെ ആത്മാവ് അധോലോകത്തിലേക്ക് തിരിച്ചു പോയി. ഇംഹോതെപിനെ നാവ് മുറിച്ച് ജീവനോടെ മമ്മിയാക്കി. അനശ്വരമായ ജീവിതം എന്ന ശാപം ചുമത്തി മാംസം ഭക്ഷിക്കുന്ന വണ്ടുകളോടൊപ്പം പേടകത്തിൽ വളരെ സുരക്ഷിതമായി അടക്കി. ഈജിപ്ഷ്യൻ ദൈവമായ അനുബിസിൻറെ പ്രതിമയുടെ കീഴിലാണ് അടക്കിയത്. എന്നെങ്കിലും ഇംഹോതെപ് പുറത്ത് വരാനിടയായാൽ അനിയന്ത്രിതമായ ശക്തി ഉണ്ടാകും.

എ.ഡി.1926, കെയ്റോ ലൈബ്രേറിയൻ ഈവ്ലിൻ കാർനഹാന് വിചിത്രമായ ഒരു പെട്ടിയും ഭൂപടവും സഹോദരനായ ജൊനാതൻ സമ്മാനിക്കുന്നു. അത് തീബ്സിൽ നിന്ന് കിട്ടിയതാണെന്നു പറയുന്നു. എന്നാൽ വാദമുഖങ്ങൾക്ക് ശേഷം അത് തടവുകാരനായ റിക്ക് 'ഒ'കോണലിൻറെ പക്കൽ നിന്നും മോഷ്ടിച്ചതാണെന്ന് ജൊനാതന് സമ്മതിക്കേണ്ടി വന്നു. തനിക്ക് ഹമുനപുത്രയെക്കുറിച്ചറിയാമെന്ന് റിക് ഈവ്ലിനോടും ജൊനാതനോടും പറയുന്നു. റിക്ക്'ഒ'കോണലിനെ തടവിൽ നിന്നും ഈവ്ലിൻ മോചിപ്പിക്കുന്നു. റിക്കും ഈവ്ലിനും ഹമുനപുത്രയിലേക്ക് യാത്രയായി. മാർഗ്ഗമദ്ധ്യേ അവർ ഈജിപ്തോളജിസ്റ്റ് ഡോ. അലൻ കേംബർലിനെയും സംഘത്തെയും കാണുന്നു.

കുറച്ചു കഴിഞ്ഞ് അവർ ഹമുനപുത്രയിലെത്തുന്നു. പക്ഷേ അർഡെത്ത് ബേ എന്ന പോരാളിയുടെ നേതൃത്വത്തിലുള്ള മെജായികൾ അവരെ ആക്രമിക്കുന്നു. ഇംഹോതെപ്പിനെ ഈ നഗരത്തിലാണടക്കിയതെന്ന് അർഡെത്ത് അവരോട് പറയുന്നു. റിക്കും കൂട്ടരും അത് കണക്കാതെ പര്യവേഷണം തുടങ്ങി. ഈവ്ലിൻ ആമുൻ-റായുടെ ഗ്രന്ഥത്തിനായി തിരച്ചിൽ തുടങ്ങി. ഈജിപ്തോളജിസ്റ്റ് ഡോ. അലൻ കേംബർലിനെയും സംഘവും മരണത്തിൻറെ ഗ്രന്ഥം കണ്ടെടുക്കുന്നു. അതോടൊപ്പം അനക്ക്-സു-നാമുൻറെ ആന്താരാവയവങ്ങൾ അടക്കം ചെയ്ത കനൂയുപ്പിക് ഭരണികളും.

അന്ന് രാത്രി ഡോ.അലൻറെ കൈവശമുള്ള മരണത്തിൻറെ ഗ്രന്ഥം ഈവ്ലിൻ വായിക്കുന്നു. അങ്ങനെ ഇംഹോതെപിനു മോക്ഷം കിട്ടുന്നു. അവരുടെ സംഘത്തിലെ ഒരുവനായ ബെന്നി അയാളുടെ കൂടെ ചേരുന്നു. തുടർന്ന് കെയ്റോയിൽ വെച്ച് അമേരിക്കക്കാരെ ഓരോരുത്തരായി ഇംഹോതെപ് വധിക്കുകയും അവരുടെ മാംസം കൊണ്ട് ഇംഹോതെപ് പഴയ രൂപത്തിലാകുകയും ചെയ്യുന്നു. ഇംഹോതെപിനെ വീണ്ടും പഴയപടിയാക്കാൻ റിക്കും ഈവ്ലിനും ജൊനാതനും അർഡെത്തിനെ കാണുന്നു. അവിടെ വെച്ച് ഈവ്ലിൻ ഇംഹോതെപ് തന്നെ "അനക്ക്-സു-നാമുൻ" എന്ന് വിളിച്ചു എന്നു പറയുന്നു. അതിന്റെ അർ‍ഥം ഇംഹോതെപ് അവളെ കൊന്ന് ആ ആത്മാവിനെ ഉപയോഗിച്ച്‌ അനക്ക്-സു-നമുനെ പുനർജ്ജനിപ്പിക്കാൻ ആണെന്ന് അർഡെത്ത്‌ പറയുന്നു. മരണത്തിൻറെ ഗ്രന്ഥം ഉപയോഗിച്ച്‌ അയാളെ ജീവിപ്പിക്കാൻ കഴിയുമെങ്കിൽ ആമുൻ-റായുടെ ഗ്രന്ഥം ഉപയോഗിച്ച്‌ അയാളെ വധിക്കുവാൻ കഴിയുമെന്ന് ഈവ്ലിൻ പറയുന്നു. ആ ഗ്രന്ഥം ഇരിക്കുന്ന സ്ഥലം കണ്ടെത്തിയ ശേഷം ഇംഹോതെപ് തന്റെ ഒരു കൂട്ടം അടിമകളുമായി അവരെ ആക്രമിക്കുന്നു. ഈവ്ലിൻ തന്റെ കൂടെ വരികയാണെങ്കിൽ റിക്കിനെയും സംഘത്തെയും ജീവനോടെ വിടാം എന്ന് ഇംഹോതെപ് സമ്മതിക്കുന്നു. പക്ഷേ അവർ പോയതിനു ശേഷം അവർ റിക്കിനെയും സംഘത്തെയും വധിക്കാൻ ശ്രമിക്കുന്നു. എന്നാൽ റിക്ക് അവിടെ നിന്നും രക്ഷപെടാൻ ഒരു വഴി കണ്ടെത്തി അവർ രക്ഷപെടുന്നു എന്നാൽ മൃൂസിയത്തിന്റെ സൂപ്രണ്ട് മറ്റുള്ളവർക്ക് രക്ഷപ്പെടാൻ വേണ്ടി ജീവൻ ത്യജിക്കുന്നു.

ഇംഹോതെപും, ഈവ്ലിനും, ബെന്നിയും ഹമുനപുത്രയിലേക്ക് തിരിച്ചെത്തെന്നു. റിക്കും, അർഡെത്തും, ജൊനാതനും അവരെ പിന്തുടർന്നെത്തുന്നു. പരകായ പ്രവേശനത്തിലൂടെ അനക്ക്-സു-നാമുൻറെ ശരീരത്തിലേക്ക് ഈവ്ലിന്റെ ആത്മാവിനെ പ്രവേശിപ്പിക്കാൻ ഇംഹോതെപ് ഒരുങ്ങുന്നു .അവിടെ വെച്ച്‌ ഇംഹോതെപിൻറെ അനുയായികളായ മമ്മികളോട്‌ റിക്ക് യുദ്ധം ചെയ്യുന്നു. അതിനു ശേഷം അവർ ഈവ്ലിനെ മോചിപ്പിക്കുന്നു അവൾ ആമുൻ-റായുടെ ഗ്രന്ഥം ഉപയോഗിച്ച്‌ അയാളെ നശ്വരനാക്കുന്നു റിക്ക് അപ്പോൾ അയാളെ വാളിനാൽ കുത്തുന്നു. ശേഷം മരണത്തിന്റെ അരുവിയിലേക്കു ഇംഹോതെപ് വീഴുന്നു. അവിടെക്കിടന്ന് ഉടനെ ജീർണ്ണിക്കുന്നു. ഇതൊന്നുമറിയാതെ പിരമിഡ് കൊള്ളയടിച്ചുകൊണ്ടിരുന്ന ബെന്നി പൊടുന്നനെ പിരമിഡിലെ ഒരു കെണി അബദ്ധത്തിൽ പ്രവർത്തിപ്പിക്കുന്നു മറ്റുള്ളവർ രക്ഷപ്പെടുകയും ബെന്നി മാംസം ഭക്ഷിക്കുന്ന ഞണ്ടുകളുടെ ഇരയാകുന്നു. പിന്നീട് ഹമുനപുത്ര മുഴുവൻ തകരുന്നു. അവർ രക്ഷപ്പെടുന്നു. എന്നാൽ രക്ഷപ്പെടുന്നതിനിടയിൽ ഈവ്ലിന്‌ ആമുൻ-റായുടെ ഗ്രന്ഥം നഷ്ടപ്പെട്ടു. റിക്കും,ജൊനാതനും,ഈവ്ലിനും ഒരു ജോടി ഒട്ടകങ്ങളുടെ പുറത്ത് ബെന്നി കൊള്ളയടിച്ച സാമ്പത്തുമായി യാത്രയാകുന്നു.

കഥാപാത്രങ്ങൾ

[തിരുത്തുക]
ഹമുനാപ്ത്ര പര്യവേക്ഷണം ചെയ്യുന്നതിനിടെ റിക്ക് ഓ കോണലും (ബ്രണ്ടൻ ഫ്രേസർ) സഹോദരങ്ങളായ എവ്‌ലിനും (റേച്ചൽ വെയ്സ്), ജോനാഥൻ കാർനഹാനും (ജോൺ ഹന്ന) ശബ്ദങ്ങളോട് പ്രതികരിക്കുന്നു.

നിർമ്മാണം

[തിരുത്തുക]

ഇഫക്ടുകൾ

[തിരുത്തുക]

15 മില്യൺ ഡോളർ സ്പെഷ്യൽ ഇഫക്ടിനായി മുതൽമുടക്കി. ഇൻഡസ്ട്രിയൽ ലൈറ്റ് ആൻഡ് മാജിക്കാണ് ഇഫക്ടുകൾ നൽകിയത്[1][2]. ചിത്രത്തിന് പുതിയ ഭാവം നൽകുന്നതിനായി പ്രത്യേകം നിർമ്മാതാക്കൾ ശ്രദ്ധിച്ചിരുന്നു[1].

മമ്മി നിർമ്മിക്കുന്നതിനായി യാഥാർത്യവും കംപ്യൂട്ടർ ഗ്രാഫിക്സും തമ്മിലുള്ള ഒരു ചേരുവയാണ് വിഷ്വൽ ഇഫക്ട്സ് സൂപ്പർവൈസറായ ബെർട്ടൻ ഉപയോഗിച്ചത്.

സ്വീകരണം

[തിരുത്തുക]

ടെസ്റ്റ് പ്രേക്ഷകർ ചിത്രത്തിന്റെ പേരിനോട് മോശമായി പ്രതികരിച്ചു, ഇത് ഒരു പഴയ ഹൊറർ സിനിമയുടെ നെഗറ്റീവ് ഇംപ്രഷനുകൾ സൃഷ്ടിച്ചു, എന്നാൽ തലക്കെട്ട് മാറ്റുന്നതിന് പകരം "ഞങ്ങൾ സിനിമ ഉപയോഗിച്ച് മിത്ത് പുനർനിർവചിക്കാം" എന്ന് തീരുമാനിച്ചതായി ആഭ്യന്തര മാർക്കറ്റിംഗ് പ്രസിഡന്റ് മാർക്ക് ഷ്മുഗർ അനുസ്മരിച്ചു. സിനിമയോടുള്ള ആവേശം കുറവായിരുന്നു, എന്നാൽ യൂണിവേഴ്സൽ സൂപ്പർ ബൗളിനായി ഒരു ടെലിവിഷൻ സ്പോട്ട് എടുത്തു (റിപ്പോർട് പ്രകാരം $1.6 മില്യൺ ചിലവ്) അത് സോമ്മേഴ്‌സ് ഓർമ്മിപ്പിച്ചു, അത് സിനിമയുടെ സാധ്യതകളെക്കുറിച്ചുള്ള ചർച്ചകൾ മാറ്റിമറിച്ചു.

ബോക്സ് ഓഫീസ്

[തിരുത്തുക]

ദ ഫാന്റം മെനസിന്റെ ആസന്നമായ റിലീസ് ചിത്രത്തിന്റെ ബോക്‌സ് ഓഫീസ് ഭാഗ്യത്തെ മുക്കുമെന്ന് നിർമ്മാതാക്കൾ ആശങ്കാകുലരായിരുന്നു, തൽഫലമായി റിലീസ് തീയതി മെയ് 21 ൽ നിന്ന് 7 ലേക്ക് മാറ്റി. ആദ്യ വാരാന്ത്യത്തിൽ 3,210 തിയേറ്ററുകളിൽ നിന്ന് 43 ദശലക്ഷം ഡോളർ നേടി. മെയ് മാസത്തിലെ ഏറ്റവും ഉയർന്ന നോൺ-ഹോളിഡേ ഓപ്പണിംഗും എക്കാലത്തെയും ഏറ്റവും വലിയ ഒമ്പതാമത്തെ ഓപ്പണിംഗുമായിരുന്നു അതിന്റെ വാരാന്ത്യ ടേക്ക്. ചിത്രം പിന്നീട് ദി ഫാന്റം മെനസിന് പിന്നിൽ രണ്ടാം സ്ഥാനത്തേക്ക് വീണു. മമ്മി യുണൈറ്റഡ് സ്‌റ്റേറ്റ്‌സിലും കാനഡയിലും 155.4 മില്യൺ ഡോളറും അന്താരാഷ്ട്ര തലത്തിൽ 261 മില്യൺ ഡോളറും നേടി, ലോകമെമ്പാടും 416.4 മില്യൺ ഡോളറിലധികം സമ്പാദിച്ചു.

വിമർശനാത്മക പ്രതികരണം

[തിരുത്തുക]

നിരൂപകരിൽ നിന്ന് സമ്മിശ്ര പ്രതികരണമാണ് മമ്മിക്ക് ലഭിച്ചത് [3]. റോട്ടൻ ടൊമാറ്റോസിൽ, 101 അവലോകനങ്ങളെ അടിസ്ഥാനമാക്കി, 61% അംഗീകാര റേറ്റിംഗ് ഈ ചിത്രത്തിനുണ്ട്, ശരാശരി 10-ൽ 6 റേറ്റിംഗ്. മെറ്റാക്രിട്ടിക്കിൽ, 34 നിരൂപകരെ അടിസ്ഥാനമാക്കി 100-ൽ 48 സ്‌കോർ ഈ ചിത്രത്തിനുണ്ട് [4]. അല്ലെങ്കിൽ ശരാശരി അവലോകനങ്ങൾ. സിനിമാസ്‌കോർ പോൾ ചെയ്ത പ്രേക്ഷകർ ചിത്രത്തിന് എ+ മുതൽ എഫ് സ്കെയിലിൽ ശരാശരി ഗ്രേഡ് "ബി" നൽകി.

അവലംബം

[തിരുത്തുക]
  1. 1.0 1.1 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; modern mummy എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  2. Slotek, Jim (1999-05-09). "Mummy Unwraps a New Fraser "Cartoon" Character". Toronto Sun.
  3. Welkos, Robert W. (May 11, 1999). "'Mummy' Brings Sunshine to Universal". Los Angeles Times. Archived from the original on December 22, 2014. Retrieved December 9, 2014.
  4. "The Mummy (1999)". Rotten Tomatoes. Fandango Media. Retrieved February 2, 2023.

പുറം കണ്ണികൾ

[തിരുത്തുക]
വിക്കിചൊല്ലുകളിലെ The Mummy എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:


മുൻഗാമി Box office number-one films of 1999 (USA)
മേയ് 9, 1999 – മേയ് 16, 1999
പിൻഗാമി
"https://ml.wikipedia.org/w/index.php?title=ദി_മമ്മി_(ചലച്ചിത്രം)&oldid=4108612" എന്ന താളിൽനിന്ന് ശേഖരിച്ചത്