Jump to content

ദി സിറിയൻ ബ്രൈഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
The Syrian Bride
The Syrian Bride film poster
സംവിധാനംഎറാൻ റിക്ലിസ്
നിർമ്മാണംBettina Brokemper
രചനSuha Arraf
എറാൻ റിക്ലിസ്
അഭിനേതാക്കൾHiam Abbass
Makram Khoury
Clara Khoury
വിതരണംKoch-Lorber Films
റിലീസിങ് തീയതി2 December 2004 (Israel)
ഭാഷArabic, English, Hebrew, Russian, French
സമയദൈർഘ്യം97 min.

ഇസ്രയേലി സംവിധായകനായ എറാൻ റിക്ലിസിന്റെ 2004 ൽ പുറത്തിറങ്ങിയ ചിത്രം. അറബ്- ഇസ്രയേൽ സംഘർഷങ്ങൾ ,ഗോലാൻ പ്രദേശത്ത് താമസിക്കുന്ന മോനയും സിറിയൻ നടനായ തലാലും തമ്മിലുള്ള വിവാഹത്തെ എങ്ങനെ ബാധിക്കുന്നുവെന്നതാണ് സിനിമയുടെ ഇതിവൃത്തം.രാഷ്ടങ്ങൾ തമ്മിലുള്ള അതിർത്തി തർക്കങ്ങളും പ്രശ്നങ്ങളും നിരപരധികളായ സാധാരണക്കാരുടെ ജീവിതത്തിൽ എന്തെല്ലാം ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നുവെന്ന് ഈ ചിത്രം വെളിവാക്കുന്നു.

സംഗ്രഹം

[തിരുത്തുക]

ഇസ്രയേലിലെ ഗോലാൻ പ്രദേശത്ത് താമസിക്കുന്ന മോനയും സിറിയൻ നടനായ തലാലും തമ്മിലുള്ള വിവാഹമാണ്,അതേസമയം ഇസ്രയേലും സിറിയയും ഗോലാൻ പ്രദേശത്തിനുവേണ്ടി തർക്കത്തിലാണ്,അതിനാൽ ആ പ്രദേശം യു എൻ ഒ യുടെ നിയന്ത്രണത്തിലാണ്,സിറിയ ഗോലാൻ പ്രദേശത്തെ അവരുടെ രാജ്യത്തിന്റെ ഭാഗമായാണ് കണക്കാക്കുന്നത്.അതിനാൽ ഗോലാൻ പ്രദേശത്തുള്ളവരുടെ ഇസ്രയേൽ പാസ്സ്പോർട്ട് സിറിയ അംഗീകരിക്കുന്നില്ല. മോനക്ക് താലാലിനെ വിവാഹം ചെയ്യാൻ സിറിയയിലേക്ക് പോകണം ,അതിനുള്ള അനുമതിക്ക് അവൾ 6 മാസം മുൻപ് അപേക്ഷ നൽകിയാതാണ് അവൾ സിറിയയിലേക്ക് പോയാൽ തിരിച്ച് വരാൻ സാധിക്കില്ല.അവളുടെ കുടുംബത്തെ എന്നന്നേക്കുമായി ഉപേക്ഷിക്കേണ്ടി വരും എന്ന് വിഷമവും അവളുടെ ഭർത്താവിന്റെ സ്വഭാവം എങ്ങനെയായിരിക്കുമെന്ന ഉത്കണ്ഠയും അവൾക്കുണ്ട്.

വിവാഹാത്തിന് മോനയുടെ സഹോദരന്മാരായ മർവനും ഹാദമും അയാളുടെ റഷ്യാക്കരിയായ ഭാര്യയും മകനും സഹോദരിയായ അമലും അവരുടെ ഭർത്താവായ അമീനും,മക്കളും,ഗോലാൻ പ്രാദേശത്തെ സ്വാതന്ത്ര്യത്തിനുവേണ്ടി സമരം ചെയ്ത് അറസ്ടിലായി പരോളിൽ ഇറങ്ങിയ അച്‌ഛൻ ഹമ്മദും എത്തിയിട്ടുണ്ട്.ഹമ്മദിന് റഷ്യാക്കാരിയെ വിവാഹം ചെയ്ത ഹാദമിനെ അംഗീകരിക്കാൻ സാധിക്കുന്നില്ല.അമലും ഭർത്താവും തമ്മിൽ സ്വരചേർച്ചയില്ല അമൽ അമീനിനെ അംഗീകരിച്ച് കഴിയണമെന്ന് അമീൻ ആഗ്രഹിക്കുന്നു. അമലിന് അവരുടെ ചില സ്വപ്നങ്ങൾ ഉണ്ട്
വിവാഹദിവസം മോനയുടെ പാസ്സ്പോർട്ട് സിറിയൻ പട്ടാളമേധാവി അനുഅവദിക്കുന്നില്ല നിസ്സാരകാരണങ്ങൾ പറഞ്ഞ് അവർ മോനെയെ അതിർത്തി കടക്കാൻ അനുവദിക്കുന്നില്ല,അതേ സമയം ഹമദിനെ അറസ്ട ചെയ്യാൻ ഇസ്രയേൽ അധികാരികൾ ശ്രമിക്കുകയും ചെയ്യുന്നു.അത് തടയുന്ന ഹാദമും ഹമ്മദ്ദും തമ്മിലുള്ള പിണക്കവും അവിടെ തീരുന്നു.
തുടർന്ന അതിർത്തിയിലേക്ക് ഉറച്ച കാൽ‌വെയ്പ്പോടേ നീങ്ങുന്ന മോനയേയും,തന്റെ കുടുംബത്തിൽ നിന്നകന്ന് വരുന്ന അമലിനെയുമാണ് അവസാനരംഗത്തിൽ നാം കാണുന്നത്

ഏറെ അവാർഡ് നാമനിർദ്ദേശങ്ങളും അവാർഡുകളും ലഭിച്ച ഈ ചിത്രം നല്ല പ്രേക്ഷകശ്രദ്ധയും പിടിച്ചു പറ്റിയിട്ടുണ്ട്.

അവാർഡുകൾ

[തിരുത്തുക]

2004 മോൺ‌ട്രിയോൾ ഫിലിം ഫെസ്ടിവൽ - നല്ല സിനിമ
2004 ഫ്ലാന്റെർ ഫിലിം ഫെസ്ടിവൽ-നല്ല ചിത്രീകരണം
2004 ലോകാർനോ -പ്രേക്ഷക അവാർഡ്
2005 ബാങ്കോക്ക് ഫിലിം ഫെസ്ടിവൽ - നല്ല സിനിമ
2005 യൂറോപ്പ്യൻ ഫിലിം ഫെസ്ടിവൽ - നല്ല നടിക്കുള്ള നാമനിർദ്ദേശം ഹിയം അബ്ബാസ്സ് (അമൽ)

"https://ml.wikipedia.org/w/index.php?title=ദി_സിറിയൻ_ബ്രൈഡ്&oldid=2484275" എന്ന താളിൽനിന്ന് ശേഖരിച്ചത്