Jump to content

ദി ഹങ്ഗ്രി ടൈഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സുന്ദർബനിലെ കണ്ടൽ വനങ്ങളേയും ചതുപ്പുനിലങ്ങളേയും നീർച്ചാലുകളേയും പശ്ചാത്തലമാക്കി അമിതാവ് ഘോഷ് രചിച്ച ഇംഗ്ലീഷു നോവലാണ് ദി ഹങ്ഗ്രി ടൈഡ് [1] . 2004-ലാണ് ഈ പുസ്തകം പ്രസിദ്ധീകരിക്കപ്പെട്ടത്. 2005-ലെ ക്രോസ് വേഡ് ബുക് പ്രൈസ് ലഭിച്ചു.

ദി ഹങ്ഗ്രി ടൈഡ്
പ്രമാണം:The Hungry Tide.jpg
കർത്താവ്അമിതാവ് ഘോഷ്
രാജ്യംഇന്ത്യ
ഭാഷEnglish
സാഹിത്യവിഭാഗംനോവൽ
പ്രസാധകർഹാർപർ കോളിൻസ്
പ്രസിദ്ധീകരിച്ച തിയതി
2004
മാധ്യമംPrint (hardback)
ഏടുകൾ400
ISBN0-00-714178-5
OCLC59204287

.


നോവലിനെപ്പറ്റി

[തിരുത്തുക]

നിത്യേനയെന്നോണമുള്ള വേലിയേറ്റങ്ങളും വേലിയിറക്കങ്ങളും മനുഷ്യനിർമിതമായ അതിരുകളെ മാറ്റിമറിക്കുന്ന സുന്ദർബന്നിലെ ചതുപ്പുനിലങ്ങളും നീർച്ചാലുകളും നരഭോജികളായ കടുവകളുടേയും മുതലകളുടേയും വാസസ്ഥാനം കൂടിയാണ്. അമേരിക്കൻ യൂണിവഴ്സിറ്റിയിലെ ഗവേഷകയായ പിയാലി റോയ് അവിടേക്കെത്തുന്നത് അവിടത്തെ നീർച്ചാലുകളിൽ അതി വിരളമായി കണ്ടു വരുന്ന ഡോൾഫിനുകളെപ്പറ്റി പഠിക്കാനാണ്. കനായ് ദത്ത് ഡൽഹി ആസ്ഥാനമാക്കിയുള്ള പുരോഗമനചിന്താഗതിയുള്ള ബിസിനസ്സുകാരനും , ഫകീർ,നിരക്ഷരനായ തദ്ദേശവാസിയുമാണ്. ഈ കഥാപാത്രങ്ങളുടെ അനുഭവങ്ങളിലൂടെ സുന്ദർബന്നിന്റെ പ്രകൃതിദത്തമായ വശ്യതയും ദുരൂഹതയും കഥാകൃത്ത് വരച്ചു കാട്ടുന്നു. മരിച് ഝാംപി തുരുത്തിൽ അഭയം തേടിയ അനേകായിരം ബംഗ്ലാദേശി അഭയാർഥികൾ 1979-ലെ പോലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ട സംഭവത്തെക്കുറിച്ച് നോവലിൽ സൂചനകളുണ്ട്.

അവലംബം

[തിരുത്തുക]
  1. Amitav Ghosh (2004). The Hungry Tide. Harper Collins. ISBN 9788172236137.
"https://ml.wikipedia.org/w/index.php?title=ദി_ഹങ്ഗ്രി_ടൈഡ്&oldid=3269790" എന്ന താളിൽനിന്ന് ശേഖരിച്ചത്