ദീപക് സന്ധു
ദൃശ്യരൂപം
ദീപക് സന്ധു | |
---|---|
മുഖ്യ വിവരാവകാശ കമ്മീഷണർ | |
ഓഫീസിൽ 5 സെപ്റ്റംബർ 2013 – 18 സെപ്റ്റംബർ 2013 | |
മുൻഗാമി | സത്യാനന്ദ മിശ്ര |
പിൻഗാമി | സുഷമ സിങ് |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | 19 ഡിസംബർ 1948 |
ഇന്ത്യയിലെ ആദ്യ വനിതാ മുഖ്യ വിവരാവകാശ കമ്മീഷണറാണ് ദീപക് സന്ധു (ജനനം : 19 ഡിസംബർ 1948).[1]
ജീവിതരേഖ
[തിരുത്തുക]1971 ബാച്ച് ഐ.ഐ.എസ്. ഉദ്യോഗസ്‌ഥയാണ്. പ്രസ് ഇൻഫർമേഷൻ ബ്യൂറോയിൽ പ്രിൻസിപ്പൽ ഡയറക്ടർ ജനറൽ, ദൂരദർശനിൽ ഡയറക്ടർ ജനറൽ, ആൾ ഇന്ത്യാ റേഡിയോയിൽ ഡയറക്ടർ ജനറൽ എന്നീ സ്ഥാങ്ങൾ വഹിച്ചിട്ടുണ്ട്.[2]
കാൻ, ബെർലിൻ, വിനൈസ്, ടോക്കിയൊ എന്നിവിടങ്ങളിൽ നടന്ന അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു പങ്കെടുത്തിട്ടുണ്ട്. ഭീകരവാദത്തെക്കുറിച്ചും ഇലക്ട്രോണിക് മാധ്യമങ്ങളെക്കുറിച്ചും റഷ്യയിൽ നടന്ന അന്താരാഷ്ട്ര കോൺഫറൻസുകളിൽ പ്രതിനിധിയായിരുന്നു.[3]
1967 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥനായ ഗുരിന്ദർ സിങ് സന്ധുവാണ് ഭർത്താവ്.[4]
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-12-17. Retrieved 2014-01-01.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-09-12. Retrieved 2014-01-01.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-10-11. Retrieved 2014-01-01.
- ↑ http://www.mangalam.com/print-edition/india/92132