ദീപിക പദുകോൺ
ദീപിക പദുകോൺ | |
---|---|
ജനനം | കോപ്പൻഹേഗൻ, ഡൻമാർക്ക് | 5 ജനുവരി 1986
ദേശീയത | ഇന്ത്യൻ |
തൊഴിൽ |
|
സജീവ കാലം | 2005–ഇതുവരെ |
Works | Full list |
ജീവിതപങ്കാളി(കൾ) | |
മാതാപിതാക്ക(ൾ) |
|
പുരസ്കാരങ്ങൾ | Full list |
വെബ്സൈറ്റ് | deepikapadukone |
ഇന്ത്യയിലെ മോഡലും ഹിന്ദി ബോളിവുഡ് സിനിമ രംഗത്തെ അഭിനേത്രിയുമാണ് ദീപിക പദുകോൺ (കന്നട: ದೀಪಿಕಾ ಪಡುಕೋಣೆ; ജനനം: ജനുവരി 5, 1986). ഇന്ത്യൻ ബാഡ്മിൻറൺ കളിക്കാരനായിരുന്ന പ്രകാശ് പദുകോണിന്റെ മകളായ ദീപിക അഭിനയജീവിതം തെരഞ്ഞെടുത്തു.
ദീപിക ആദ്യമായി അഭിനയിച്ചത് കന്നഡ സിനിമയായ 'ഐശ്വര്യ'യിലൂടെയാണ്. അടുത്ത വര്ഷം, പുനർജന്മവുമായി ബന്ധപ്പെട്ട സംഭവബഹുലമായ കഥ പറയുന്ന 'ഓം ശാന്തി ഓം' [1] എന്ന സിനിമയിൽ നായികയായി അഭിനയിച്ചു. ഈ സിനിമ സാമ്പത്തികപരമായി മികച്ച വിജയം നേടുകയും, ഇതിലെ അഭിനയത്തിന് ദീപികയ്ക്ക് മികച്ച പുതുമുഖ നടിക്കുള്ള ഫിലിംഫെയർ ബഹുമതിയും കിട്ടി.
ജീവിത രേഖ
[തിരുത്തുക]ഇന്ത്യൻ ബാഡ്മിൻറൺ കളിക്കാരനായിരുന്ന പ്രകാശ് പദുകോണിന്റെ മകളായ ദീപിക ജനിച്ചതു വളർന്നതും ഡെന്മാർക്കിലാണ്. ദീപികക്ക് 11 വയസ്സുള്ളപ്പോൾ അവരുടെ കുടുംബം ബാംഗ്ലൂരിലേക്ക് താമസം മാറി.[2]. ദീപികയുടെ ഇളയ സഹോദരി ഒരു ഉയർന്നു വരുന്ന ഗോൾഫ് കളിക്കാരിയാണ്.[3]
ഹിന്ദിയിൽ 2007 ൽ ദീപിക അഭിനയിച്ച ഓം ശാന്തി ഓം എന്ന ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു.
വ്യക്തിഗത ജീവിതം
[തിരുത്തുക]'ബച്ചനാ എ ഹസീനോ'[4] യുടെ സെറ്റിൽ വെച്ച് കണ്ടുമുട്ടിയതിനു ശേഷം മാർച്ച് 2008ൽ, ദീപിക രണ്ബീർ കപൂറുമായി പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടു. നവംബർ 2009ൽ, വേർപിരിഞ്ഞതിനു ശേഷം തൻറെ വ്യക്തിഗത ജീവിതം മാധ്യമശ്രദ്ധയിൽ നിന്നും മാറ്റി നിർത്താൻ ദീപിക തീരുമാനിച്ചു [5].
2010ൽ, ദീപിക കിംഗ്‌ഫിഷറിന്റെ മേധാവി വിജയ് മല്ല്യയുടെ മകൻ സിദ്ധാർഥ് മല്ല്യയുമായി വീണ്ടും ഒരുമിച്ചു പുറത്തു പോയി തുടങ്ങിയെങ്കിലും[6][7], ദീപിക ഈ ബന്ധം നിരസിച്ചു. ഇവർ 2012ൽ വേർപിരിഞ്ഞു[8][9][10].
അഭിനയിച്ച സിനിമകൾ
[തിരുത്തുക]വര്ഷംg | ചിത്രം | വേഷം | മറ്റുള്ളവ |
---|---|---|---|
2006 | ഐശ്വര്യ | ഐശ്വര്യ | കന്നഡ ചിത്രം |
2007 | ഓം ശാന്തി ഓം | ശാന്തിപ്രിയ/സന്ധ്യ (സാൻഡി) | മികച്ച പുതുമുഖ നടിക്കുള്ള ഫിലിംഫെയർ അവാർഡ്
മികച്ച നടിക്കുള്ള ഫിലിംഫെയർ നാമനിർദ്ദേശം. |
2008 | ബച്നാ എ ഹസീനോ | ഗായത്രി | |
2009 | ചാന്ദ്നി ചൌക് ടു ചൈന | സഖി (മിസ്സ്. ടി എസ് എം)/
മിയാവൂ മിയാവൂ (സൂസി) | |
2009 | ബില്ലു | താൻ തന്നെ | 'ലവ് മേരാ ഹിറ്റ് ഹിറ്റ്' എന്ന ഗാനത്തിൽ അതിഥി വേഷം |
2009 | ലവ് ആജ് കൽ | മീര പണ്ഡിറ്റ് | മികച്ച നടിക്കുള്ള ഫിലിംഫെയർ നാമനിർദ്ദേശം. |
2009 | മേ ഔർ മിസ്സിസ് ഖന്ന | റയ്ന ഖാൻ | അതിഥി വേഷം |
2010 | കാർത്തിക് കാളിംഗ് കാർത്തിക് | ശോനാലി മുഖർജി | |
2010 | ഹൗസ്ഫുൾ | സാൻഡി | |
2010 | ലഫങ്കേ പരിന്തെ | പിങ്കി പാല്കർ | |
2010 | ബ്രേക്ക് കെ ബാദ് | ആലിയ ഖാൻ | |
2010 | ഖേലേ ഹം ജീ ജാൻ സേ | കൽപന ദത്ത | |
2011 | ദം മാറോ ദം | താൻ തന്നെ | 'മിട്ട് ഗയേ ഗം (ദം മാറോ ദം)' എന്ന ഗാനത്തിൽ അതിഥി വേഷം |
2011 | ആരാക്ഷൺ | പൂർബി ആനന്ദ് | |
2011 | ദേശി ബോയ്സ് | രാധിക അവസ്തി | |
2012 | കോക്ക്‌ടെയിൽ | വെറോണിക മലാനെയ് | മികച്ച നടിക്കുള്ള ഫിലിംഫെയർ നാമനിർദ്ദേശം. |
2013 | റേയ്സ് 2 | എലേന | |
2013 | ബോംബെ ടാൽകീസ് | താൻ തന്നെ | 'അപ്ന ബോംബെ ടാൽകീസ്' എന്ന ഗാനത്തിൽ അതിഥി വേഷം |
2013 | യെ ജവാനി ഹേ ദീവാനി | നൈന തൽവാർ | |
2013 | കൊച്ചടയാൻ | തമിഴ് ചിത്രം, നിർമ്മാണം പൂർത്തിയായി. | |
2013 | ചെന്നൈ എക്സ്പ്രസ്സ് | പ്രിയ | നിർമ്മാണം പൂർത്തിയായി. |
2013 | റാം ലീല | ലീല | നിർമ്മാണം പൂർത്തിയായി. |
2014 | ഫൈന്റിംഗ് ഫാനി | പ്രഖ്യാപിച്ചു [2013] | |
2014 | ഹാപ്പി ന്യൂ ഇയർ | ചിത്രീകരണ ഘട്ടത്തിൽ. |
പുറമേക്കുള്ള കണ്ണികൾ
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ http://en.wikipedia.org/wiki/Om_Shanti_Om_(film)
- ↑ "A smashing success". Newindpress.com. Retrieved 2005-06-24.
- ↑ "'I'm completely charmed by Ranbir'". Times of India (Chaturvedi, Vinita). Retrieved 2008-08-29.
- ↑ http://en.wikipedia.org/wiki/Deepika_Padukone#cite_note-96
- ↑ http://en.wikipedia.org/wiki/Deepika_Padukone#cite_note-97
- ↑ http://en.wikipedia.org/wiki/Deepika_Padukone#cite_note-98
- ↑ http://en.wikipedia.org/wiki/Deepika_Padukone#cite_note-99
- ↑ http://en.wikipedia.org/wiki/Deepika_Padukone#cite_note-100
- ↑ http://en.wikipedia.org/wiki/Deepika_Padukone#cite_note-101
- ↑ http://en.wikipedia.org/wiki/Deepika_Padukone#cite_note-102