ദുരവസ്ഥ
ദൃശ്യരൂപം
കർത്താവ് | കുമാരനാശാൻ |
---|---|
യഥാർത്ഥ പേര് | ദുരവസ്ഥ |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഷയം | ജാതിവിമർശനം |
സാഹിത്യവിഭാഗം | ഖണ്ഡകാവ്യം |
മലബാർ കലാപത്തിന്റെ പശ്ചാത്തലത്തിൽ കുമാരനാശാൻ രചിച്ച ഖണ്ഡകാവ്യമാണ് ദുരവസ്ഥ. കലാപകാരികളിൽനിന്ന് രക്ഷപ്പെട്ട നമ്പൂതിരിയുവതിയായ സാവിത്രി ചാത്തൻ എന്ന പുലയയുവാവിന്റെ കുടിലിൽ എത്തിപ്പെടുന്നതും അവർക്കിടയിൽ പുതിയൊരു ബന്ധം നാമ്പിടുന്നതുമാണ് കവിതയിലെ പ്രമേയം. ജാതിവ്യവസ്ഥയ്ക്കെതിരെ ശബ്ദിക്കുകയും മിശ്രവിവാഹത്തെ പ്രോത്സാഹിപ്പിക്കുകയും മലബാർ കലാപത്തിന്റെ വർഗ്ഗീയ മുഖം അനാവരണം ചെയ്യുകയും ചെയ്യുന്ന ഒരു സോദ്ദേശ്യകൃതിയാണ് ഇത്. ദുരവസ്ഥയെ കേരളത്തിലെ പുരോഗമനസാഹിത്യത്തിന്റെ മുന്നോടിയായി ഇ.എം.എസ്. വിശേഷിപ്പിച്ചിട്ടുണ്ട്.ശ്രീ നാരായണ ഗുരുവിൻ്റെ ഉപദേശ പ്രകാരം മലബാർ സന്ദർശിച്ച കുമാരനാശാൻ ആ അവസ്ഥയിൽ മനം നൊന്ത് രചിച്ച കൃതിയാണ് ദുരവസ്ഥ
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക] ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ ദുരവസ്ഥ എന്ന താളിലുണ്ട്.