ദൃഗ്ദൃശ്യവിവേകം
ശങ്കരാചാര്യർ രചിച്ച വേദാന്തസംബന്ധമായ ഒരു സംസ്കൃതഗ്രന്ഥമാണ് ദൃഗ്‌ദൃ ശ്യവിവേകം. ദൃക് എന്ന വാക്കിനർത്ഥം കാണുന്നയാൾ എന്നാണ്. ദൃശ്യം എന്നത് കാണപ്പെടുന്നതും. ദൃക്‌ദൃശ്യവിവേകം കൊണ്ട് അന്വർത്ഥമാക്കുന്നത് കാണുന്നയാളും കാണപ്പെടുന്നതും തമ്മിലുള്ള വേർതിരിവിനെയാണ്. കാണപ്പെടുന്നതിൽ നിന്നും കാണുന്നയാളിനെ വേർതിരിച്ചുകൊണ്ട് കാണുന്നയാൾ ആരെന്ന് ചൂണ്ടിക്കാണിക്കുക എന്നതാണ് ഈ ഗ്രന്ഥത്തിന്റെ ഇതിവൃത്തം.
ഇതൊരു പ്രകരണഗ്രന്ഥമാണ്. ഇതിന്റെ രചയിതാവായി പൊതുവെ പറയപ്പെടുന്നത് ശങ്കരാചാര്യരുടെ പേരാണെങ്കിലും പഞ്ചദശി പോലുള്ള പ്രകരണപുസ്തകങ്ങൾ രചിച്ച വിദ്യാരണ്യസ്വാമികളാണ് ഇതിന്റെ കർത്താവെന്നും അറിയപ്പെടുന്നുണ്ട്.
ഇതിവൃത്തം
[തിരുത്തുക]വേദാന്തത്തിന്റെ ഭാഷയും വീക്ഷണകോടിയും മനസ്സിലാക്കിത്തരുന്ന ഉത്തമമായ ഒരു പ്രകരണഗ്രന്ഥമാണിത്.[അവലംബം ആവശ്യമാണ്] ഈ ഗ്രന്ഥത്തിന്റെ ഒന്നാം ശ്ളോകം തന്നെ ഇതിന്റെ പ്രമേയം വ്യക്തമാക്കുന്നു.
“ | രൂപം ദൃശ്യം ലോചനം ദൃക് തദ്ദൃശ്യം ദൃക്തു മാനസം |
” |
കാണുന്ന രൂപമെല്ലാം ദൃശ്യമാണ്. കാണുന്ന കണ്ണാണ് ദൃക്. കണ്ണു കാണുന്ന ദൃശ്യത്തെ മനസ്സു കാണുന്നു. മനോവൃത്തികളെ സാക്ഷീഭാവത്തിൽ ദർശിക്കുന്നവൻ ദൃക് ആവുന്നു. അത് ദൃശ്യമാകുന്നില്ല. അതായത്, പുറമെ കാണുന്ന രൂപം കണ്ണിനു ദൃശ്യവും കണ്ണ് മനസ്സിനു ദൃശ്യവും മനോവൃത്തികൾ ഉള്ളിലെ സാക്ഷീഭാവത്തിനു ദൃശ്യവും ആകുന്നു. ഈ സാക്ഷീഭാവത്തെ ദർശിക്കാൻ മറ്റൊരു ദൃക്ക് ഇല്ല. അതുകൊണ്ട് ഇത് ഒരിക്കലും ദൃശ്യമാകുന്നില്ല.