ദൃശ്യം (തെലുങ്ക്)
ദൃശ്യം | |
---|---|
പ്രമാണം:File:Drushyam poster.jpg | |
സംവിധാനം | ശ്രീപ്രിയ |
നിർമ്മാണം | |
രചന |
|
കഥ | ജിത്തു ജോസഫ് |
തിരക്കഥ | ജിത്തു ജോസഫ് |
അഭിനേതാക്കൾ | |
സംഗീതം | ശരത് |
ഛായാഗ്രഹണം | എസ്. ഗോപാൽ റെഡ്ഡി |
ചിത്രസംയോജനം | മാർത്താണ്ഡ് കെ. വെങ്കിടേഷ് |
സ്റ്റുഡിയോ |
|
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | തെലുങ്ക് |
ബജറ്റ് | ₹60 million[2] |
സമയദൈർഘ്യം | 150 മിനിട്ട് |
ആകെ | ₹400 million (distributor share)[3] |
ഡി. സുരേഷ് ബാബു, രാജ്കുമാർ സേതുപതി എന്നിവർ ചേർന്ന് നിർമ്മിച്ച് ശ്രീപ്രിയ സംവിധാനം ചെയ്തു പുറത്തിറങ്ങിയ 2014 ലെ ഒരു തെലുങ്ക് ഭാഷാ ത്രില്ലർ ചിത്രമാണ് ദൃശ്യം. ജിത്തു ജോസഫിന്റെ സംവിധാനത്തിൽ 2013 ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമായ ദൃശ്യത്തിന്റെ റീമേക്കായിരുന്ന ഇതിൽ മോഹൻലാൽ, മീന, ആശാ ശരത് എന്നിവർ അഭിനയിച്ച വേഷങ്ങൾ യഥാക്രമം അവതരിപ്പിച്ചത് വെങ്കിടേഷ്, മീന, നാദിയ മൊയ്തു എന്നിവരായിരുന്നു.
ഒരു മധ്യവർഗ കേബിൾ ടിവി ഓപ്പറേറ്ററായ രാംബാബുവിന്റെയും അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും കഥയാണ് ചിത്രം പറയുന്നത്. രാംബാബുവിന്റെ മകളെ ഉപദ്രവിച്ചതിനുശേഷം ഐ.ജി. യുടെ പുത്രൻ വരുൺ ദുരൂഹ സാഹചര്യത്തിൽ അപ്രത്യക്ഷനാകുന്നതോടെ ഈ കുടുംബം സംശയത്തിന്റെ നിഴലിലാകുന്നു. വരുൺ എപ്രകാരം കാണാതായെന്നും കുടുംബം ജയിലിൽ പോകാതിരിക്കാൻ രാംബാബു എന്തു പ്രവർത്തിച്ചുവെന്നും ഈ ചിത്രത്തിന്റെ ബാക്കി ഭാഗങ്ങൾ വെളിപ്പെടുത്തുന്നു.
സുരേഷ് ബാലാജി, ജോർജ്ജ് പയസ് എന്നിവരാണ് ദൃശ്യത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഏറ്റെടുത്തത്. ചിത്രത്തിന് സംഗീതം നൽകിയത് ശരത് ആണ്. എസ്. ഗോപാൽ റെഡ്ഡി ചിത്രത്തിന്റെ ഛായാഗ്രഹണവും മാർത്താണ്ഡ് കെ. വെങ്കിടേഷ് എഡിറ്റിംഗും നിർവ്വഹിച്ചു. 2014 മാർച്ച് 8 ന് ആരംഭിച്ച ചിത്രത്തിന്റെ പ്രധാന ഛായാഗ്രഹണ ജോലികൾ ഏകദേശം മൂന്ന് മാസത്തോളം നീണ്ടുനിന്നു. യഥാർത്ഥ സിനിമയ്ക്കു സമാനമായി പ്രാഥമികമായി കേരളത്തിൽ ചിത്രീകരിക്കപ്പെട്ട് ഇതിന്റെ മറ്റു ഭാഗങ്ങൾ അരകു, സിംഹാചലം, വിസിനഗരം, ഹൈദരാബാദ് എന്നിവിടങ്ങളിലും ചിത്രീകരിച്ചു. പോസ്റ്റ്-പ്രൊഡക്ഷൻ ഘട്ടം ഒരു മാസത്തിന് ശേഷം അവസാനിച്ചു. 2014 ജൂലൈ 11 ന് പുറത്തിറങ്ങിയ ചിത്രം വിമർശകരുടെ മികച്ച പ്രതികരണം നേടി. ലോകമെമ്പാടുമായി വിതരണക്കാരുടെ വിഹിതമായി 200 മില്യൺ ഡോളർ നേടിയ ഈ ചിത്രം ആ വർഷം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ തെലുങ്ക് ചിത്രങ്ങളിലൊന്നായി മാറി.
കഥാസന്ദർഭം
[തിരുത്തുക]ഒരു കേബിൾ നെറ്റ്‌വർക്ക് ഓപ്പറേറ്ററായ രാംബാബു തന്റെ ഭാര്യ ജ്യോതിയോടും പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയ അഞ്ജു, സെക്കൻഡറി സ്കൂളിൽ പഠിക്കുന്ന അനു എന്നീ പെൺമക്കളോടൊത്ത് അരക്കു മേഖലയിൽ സ്ഥിതിചെയ്യുന്ന രാജാവരം എന്ന ഗ്രാമത്തിലാണ് താമസിക്കുന്നത്. തന്റെ ജോലിയോടനുബന്ധിച്ച് രാംബാബു ഒന്നിലധികം ഭാഷകളിൽ സിനിമ കാണാൻ ധാരാളം സമയം ചെലവഴിക്കാറുണ്ട്. വളരെയധികം താൽപ്പര്യത്തോടെയാണ് അങ്ങനെ ചെയ്യുന്നതോടൊപ്പം ഈ സിനിമകളിലെ കഥാപാത്രങ്ങളുടെ പെരുമാറ്റത്തെ അദ്ദേഹം ഉപബോധമനസിൽ കൊണ്ടുനടക്കുകയും തദനുസരണം ജീവിതത്തിലെ പ്രധാന തീരുമാനങ്ങൾ എടുക്കാറുമുണ്ട്.
ഒരു ക്യാമ്പിലേക്കുള്ള ഒരു സ്കൂൾ യാത്രയ്ക്കിടയിൽ, ശുചിമുറിയിൽ ഒളിച്ചുവച്ചിരിക്കുന്ന ഒരു സെൽ ഫോൺ ക്യാമറയിൽ അഞ്ജുവിന്റെ നഗ്ന വീഡിയോ ദൃശ്യങ്ങൾ പതിയുന്നു. ഇൻസ്പെക്ടർ ജനറൽ ഗീതയുടെ മകൻ വരുൺ ആണ് ഈ കൃത്യം നടത്തുന്നത്. പിന്നീട് ഈ ദൃശ്യങ്ങൾ അവളെ ബ്ലാക്ക് മെയിൽ ചെയ്യാൻ വരുൺ ഉപയോഗിക്കുമെന്ന് വ്യക്തമാക്കപ്പെടുന്നതോടെ അവൾ അവന്റെ സെൽ ഫോൺ തകർക്കുകയും മനപൂർവമല്ലാതെ അയാൾ കൊല്ലപ്പെടുകയും ചെയ്യുന്നു. മാതാവിന്റെ സഹായത്തോടെ അവൾ അയാളുടെ മൃതശരീരം ഒരു വളക്കുഴിയിൽ ഒളിപ്പിക്കുന്നു. അവരറിയാതെ അനു ഇതിന് സാക്ഷ്യം വഹിക്കുന്നു. സംഭവത്തെക്കുറിച്ച് ജ്യോതി രാംബാബുവിനോട് പറയുന്നതോടെ, കുടുംബത്തെ ജയിൽ ശിക്ഷയിൽനിന്ന് രക്ഷിക്കാനുള്ള ഒരു പദ്ധതി അദ്ദേഹം ആവിഷ്കരിക്കുന്നു. തകർന്ന സെൽ ഫോൺ വരുണിന്റെ കാറിൽ നിക്ഷേപിക്കുന്നതിനിടെ രാംബാബുവിനെ അയാളോട് വിരോധവുമുള്ള വീരഭദ്ര എന്ന അഴിമതിക്കാരനായ പോലീസ് കോൺസ്റ്റബിൾ കാണുന്നു. തുടർന്ന് രാബാബു കുടുംബത്തെ വിസിഗരത്തേക്ക് ഒരു യാത്രയ്ക്ക് കൊണ്ടുപോകുകയും അവിടെ അവർ ഒരു മതയോഗത്തിൽ പങ്കെടുക്കുകയും സിനിമ കാണുകയും ഒരു റെസ്റ്റോറന്റിൽ ഭക്ഷണം കഴിക്കുകയും ചെയ്യുന്നു.
അതേസമയം, മകനെ കാണാതായതായി മനസ്സിലാക്കിയ ഗീത അന്വേഷണം ആരംഭിക്കുന്നു. പ്രാഥമിക അന്വേഷണത്തിന് ശേഷം ഗീത രാംബാബുവിനെയും കുടുംബത്തെയും ചോദ്യം ചെയ്യലിനായി വിളിക്കുന്നു. ഇത് സംഭവിക്കുമെന്ന് നേരത്തേ അറിയാവുന്ന രാംബാബു, കുടുംബത്തെ പോലീസ് ചോദ്യം ചെയ്യലിനെ എങ്ങനെ നേരിടാമെന്ന് പരിശീലിപ്പിക്കുന്നു. തൽഫലമായി, വ്യക്തിഗതമായി ചോദ്യം ചെയ്യുമ്പോൾ, അവരുടെ പ്രതികരണങ്ങൾ ഒരേപോലെയായിരുന്നു. ആ ദിവസത്തെ ഹോട്ടൽ രസീത്, സിനിമാ ടിക്കറ്റുകൾ, ബസ് യാത്രയുടെ ടിക്കറ്റുകൾ എന്നിവ ഹാജരാക്കിക്കൊണ്ട് കുറ്റകൃത്യം നടന്ന സമയം തങ്ങൾ മറ്റൊരിടത്തായിരുന്നു എന്ന് അവർ സ്ഥാപിക്കുന്നു. വിസിനഗരത്തിൽ കുടുംബം സന്ദർശിച്ച സ്ഥാപനങ്ങളുടെ ഉടമസ്ഥരുടെ പ്രസ്താവനകൾ രാംബാബുവിന്റെ നിരപരാധിത്വത്തെ കൂടുതൽ ഉറപ്പിക്കുന്നതായിരുന്നു. എന്നിരുന്നാലും, വിശദമായ ഒരു അന്വേഷണത്തിലൂടെ, സംഭവ ദിവസത്തെ രാംബാബു ഹാജരാക്കിയ ടിക്കറ്റുകളും മറ്റും ഉടമകളുമായുള്ള പരിചയത്തിലൂടെ വാങ്ങിയതായും യഥാർത്ഥത്തിൽ ഒരു ദിവസത്തിന് ശേഷമാണ് കുടുംബത്തോടൊപ്പം അയാൾ യാത്ര നടത്തിയെന്നും ഗീത മനസ്സിലാക്കുന്നു.
ഗീത രാംബാബുവിനെയും കുടുംബത്തെയും അറസ്റ്റുചെയ്യുകയും അവരിൽ നിന്ന് സത്യം വെളിപ്പെടുത്താൻ വീരഭദ്രൻ കുടുംബത്തിനുമേൽ ബലപ്രയോഗം നടത്തുകയും ചെയ്യുന്നു. പോലീസ് മർദ്ദനത്തിന്റെ ഫലമായി രാംബാബു, ജ്യോതി, അഞ്ജു എന്നിവർക്ക് സാരമായി പരിക്കേറ്റതോടെ ഗീതയുടെ ഭർത്താവ് പ്രഭാകർ ഇത് അവസാനിപ്പിക്കാൻ അവരോട് ആവശ്യപ്പെടുന്നു. ഭയന്നുവിറച്ച അനു താൻ കണ്ടതെന്തെന്ന് വെളിപ്പെടുത്തുകയും വരുണിന്റെ സുഹൃത്ത് ക്യാമ്പിൽ നടന്ന അതിക്രമത്തെക്കുറിച്ച് പോലീസിനോട് വിവരിക്കുകയും ചെയ്യുന്നു. കമ്പോസ്റ്റ് കുഴി പരിശോധിച്ച പോലീസ് വരുണിന്റെ മൃതദേഹത്തിനുപകരം ഒരു പന്നിയുടെ ശവം കണ്ടെത്തിയതോടെ രാംബാബു അത് നീക്കിയിട്ടുണ്ടെന്ന് സൂചന ലഭിക്കുന്നു. ജ്യോതിയുടെ സഹോദരൻ രാജേഷും അവളുടെ പിതാവ് മാധ്യമങ്ങളെ വിളിക്കുകയും വീരഭദ്രൻ തങ്ങളുടെ കുടുംബത്തോട് മോശമായി പെരുമാറിയതായി അനു അവരോട് പരാതിപ്പെടുകയും ചെയ്യുന്നു. വീരഭദ്രൻ രാംബാബുവിനെയും ബന്ധുക്കളെയും കൈവിലങ്ങണിയിച്ചു പോകവേ മാധ്യമങ്ങളിൽ നിന്നും വീരഭദ്രനെക്കുറിച്ച് അറിയുന്ന പ്രദേശവാസികൾ അയാളെ മർദ്ദിക്കുന്നു. രാംബാബുവിന്റെ ശ്രേയസിന് ഉടവു തട്ടാതെയിരിക്കുകയും നാട്ടുകാരെല്ലാം അദ്ദേഹത്തിന് പിന്തുണ നൽകുകയും ചെയ്യുന്നു. വീരഭദ്രൻ സസ്പെൻഡ് ചെയ്യപ്പെടുകയും ബാക്കി സ്റ്റാഫുകൾ സ്ഥലം മാറ്റപ്പെടുകയും ചെയ്യുന്നതോടെ ഗീത ഐജി സ്ഥാനം രാജിവയ്ക്കുന്നു.
അമേരിക്കയിലേക്ക് പോകുന്നതിനുമുമ്പ്, ഗീതയും പ്രഭാകറും രാംബാബുവുമായി കണ്ടുമുട്ടുകയും തങ്ങളുടെ പ്രവൃത്തികൾക്ക് ക്ഷമ ചോദിക്കുകയും ഒപ്പം വരുൺ ഒരു ദിവസം തിരിച്ചെത്തുമെന്ന് പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്യുന്നു. എന്നാൽ രാംബാബു, തന്റെ കുടുംബത്തെ രക്ഷിക്കാനായി വരുണിനെ കൊന്നതായും തന്നോട് ക്ഷമിക്കാൻ അവരോട് ആവശ്യപ്പെടുന്നതായും പരോക്ഷമായി അവരോട് സൂചിപ്പിക്കുന്നു. പുതുതായി നിർമ്മിക്കപ്പെട്ട രാജവാരം പോലീസ് സ്റ്റേഷനിൽ രാംബാബു ഒരു രജിസ്റ്ററിൽ ഒപ്പിട്ടതോടെ ചിത്രം അവസാനിക്കുന്നു. അദ്ദേഹം പോകുമ്പോൾ, സ്റ്റേഷന്റെ നിർമ്മാണ വേളയിൽ കയ്യിൽ ഷവലുമായി രാംബാബു നിൽക്കുന്നതായ ഒരു ഫ്ലാഷ്ബാക്ക് കാണിക്കുന്നത് വരുണിന്റെ മൃതദേഹം സ്റ്റേഷൻ കെട്ടിടത്തിന്റെ അടിത്തറയിൽ ഒളിപ്പിച്ചിട്ടുണ്ടെന്ന് സൂചിപ്പിക്കുന്നു.
അഭിനേതാക്കൾ
[തിരുത്തുക]- വെങ്കിടേശ് : രാംബാബു
- മീന : ജ്യോതി
- നാദിയ മൊയ്തു : ഐ.ജി. ഗീത പ്രഭാകർ
- നരേഷ് : പ്രഭാകർ
- കൃതിക ജയകുമാർ : അഞ്ജു
- എസ്തർ അനിൽ : അനു
- രവി കാലെ : കോൺസ്റ്റബിൾ വീരഭദ്ര
- പരുചുരി വെങ്കടേശ്വര റാവു : ഹെഡ് കോൺസ്റ്റബിൾ
- റോഷൻ ബഷീർ : വരുൺ
- ചൈതന്യ കൃഷ്ണ : രാജേഷ്
- ബാനർജി : പുതിയ സബ് ഇൻസ്പെക്ടർ
- കാശി വിശ്വനാഥ് : ഹോട്ടലുടമ
- സമീർ ഹസൻ : സബ് ഇൻസ്പെക്ടർ നവീൻ കുമാർ
- ചലപതി റാവു : ജ്യോതിയുടെ അച്ഛൻ
- അന്നപൂർണ്ണ : ജ്യോതിയുടെ അമ്മ
- സപ്തഗിരി : സിംഹാദ്രി
- ജോഗി നായിഡു : ഹോട്ടൽ സൂപ്പർവൈസർ
- ചിത്രം സീനു : ബസ് മുതലാളി മുരളി
- പ്രസന്ന കുമാർ : കോൺട്രാക്ടർ
- ദീക്ഷിതുലു : സ്വാമി സച്ചിതാനന്ദ
- കടംബാരി കിരൺ : ബസ് കണ്ടക്ടർ
- നായിഡു ഗോപി : ഹോട്ടൽ ബബായ്
- ഉത്തേജ് : സിനിമാ തീയേറ്റർ ഓപ്പറേറ്റർ
നിർമ്മാണം
[തിരുത്തുക]പുരോഗതി
മോഹൻലാൽ, മീന, ആശാ ശരത് എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച് ജിത്തു ജോസഫ് സംവിധാനം ചെയ്ത മലയാള ചിത്രം ദൃശ്യം (2013) റീമേക്ക് ചെയ്യാനുള്ള അവകാശം രാജ്കുമാർ സേതുപതി സ്വന്തമാക്കി. കമൽ ഹാസന്റെ നിർദ്ദേശത്തെത്തുടർന്ന് ചിത്രത്തിന്റെ തെലുങ്ക് പതിപ്പിൽ നായകനായി സേതുപതി ദഗ്ഗുബതി വെങ്കിടേഷിനെ തിരഞ്ഞെടുക്കപ്പെട്ടു.[4] കമൽ ഹാസൻ മുമ്പ് ഗോവയിൽവച്ച് വെങ്കിടേഷിനെ കണ്ടുമുട്ടുകയും, ഒരു നടനെന്ന നിലയിൽ വെല്ലുവിളി നേരിടുന്ന ഒരു കഥാപാത്രത്തെ സിനിമയിൽ അഭിനയിക്കാൻ അദ്ദേഹത്തെ ഉപദേശിക്കുകയും ചെയ്തിരുന്നു. വെങ്കിടേഷ്‍ സഹോദരൻ ദഗ്ഗുബതി സുരേഷ് ബാബുവുമൊത്ത് ചിത്രത്തിന്റെ മൂല പതിപ്പ് വീക്ഷിച്ചു. സുരേഷ് ബാബു സേതുപതിയൊടൊപ്പം ചിത്രത്തിന്റെ സഹനിർമ്മാതാവായി ചേരുകയും ചിത്രം സംവിധാനം ചെയ്യാൻ ശ്രീപ്രിയയെ സമീപിക്കുകയും ചെയ്തു. വനിതാ സംവിധായികയുമായുള്ള വെങ്കിടേഷിന്റെ ആദ്യ സഹകരണമാണിത്. അദ്ദേഹത്തിന്റെ ആദ്യത്തെ വാണിജ്യേതര ചിത്രം കൂടിയായിരുന്നു ഇത്.[5] ശ്രീപ്രിയയുടെയും സേതുപതിയുടെയും അതുപോലെതന്നെ ജോർജ്ജ് പയസിന്റെ വൈഡ് ആംഗിൾ ക്രിയേഷൻസുമായുള്ള (മാലിനി 22 പാളയംകോട്ടൈ) മുമ്പത്തെ സഹകരണത്തേയും അടിസ്ഥാനമാക്കി പ്രൊഡക്ഷൻ ഹൌസിന് ഈ ചിത്രത്തിന്റെ നിർമ്മാണക്കരാർ നൽകപ്പെട്ടു.[6]
ദൃശ്യത്തിന്റെ തെലുങ്ക് റീമേക്ക് സ്ഥിരീകരിച്ച ശേഷം കമൽഹാസൻ വെങ്കിടേഷിനെ വിളിച്ച് മൂല പതിപ്പിലെ മോഹൻലാലിന്റെ വേഷം വെങ്കടേഷ് അവതരിപ്പിക്കാൻ പോകുന്നതിൽ സന്തോഷമുണ്ടെന്ന് അറിയിച്ചു.[7] സാധ്യമായ മറ്റ് ശീർഷകങ്ങൾ പരിഗണിച്ചതിന് ശേഷം, ചിത്രത്തിന്റെ കഥാഗതിക്ക് പ്രസക്തിയുള്ളതിനാൽ ദ്രുശ്യം എന്ന പേരിന് അന്തിമരൂപം ലഭിച്ചു. 'ഡാർലിംഗ്' സ്വാമിയും പരുചുരി സഹോദരന്മാരും ചിത്രത്തിന്റെ സംഭാഷണങ്ങൾ രചിച്ചു.[8] 2014 ഫെബ്രുവരി 21 ന് ഹൈദരാബാദിൽ ചിത്രം ഔദ്യോഗികമായി ആരംഭിച്ചു.[9] ശരത് ചിത്രത്തിന് സംഗീതം നൽകിയപ്പോൾ ചിത്രത്തിന്റെ ഛായാഗ്രഹണ ചുമതല എസ്. ഗോപാൽ റെഡ്ഡിയും എഡിറ്റിംഗ് മാർത്താണ്ഡ് കെ. വെങ്കിടേഷും ഏറ്റെടുത്തു.[10] ഈ ചിത്രത്തിലൂടെ സുരേഷ് പ്രൊഡക്ഷൻസ് ഒരു നിർമ്മാണ, വിതരണക്കമ്പനിയെന്ന നിലയിൽ തെലുങ്ക് സിനിമയിലെ സുവർണ്ണ ജൂബിലി പൂർത്തിയാക്കി.[11]
മറ്റ് ഭാഷകളിലെ പതിപ്പുകൾ
[തിരുത്തുക]ഭാഷ | പേര് | സംവിധായകൻ | വർഷം | കുറിപ്പുകൾ |
---|---|---|---|---|
മലയാളം | ദൃശ്യം | ജിത്തു ജോസഫ് | 2013 | യഥാർത്ഥ പതിപ്പ് |
കന്നഡ | ദൃശ്യ | പി.വാസു. | 2014 | റീമേക്ക് |
തെലുങ്ക് | ദൃശ്യം | ശ്രീപ്രിയ | 2014 | റീമേക്ക് |
തമിഴ് | പാപനാസം | ജിത്തു ജോസഫ് | 2015 | റീമേക്ക് |
ഹിന്ദി | ദൃശ്യം | നിഷികാന്ത് കമത് | 2015 | റീമേക്ക് |
സിൻഹാല | ധർമയുദ്ധ | ചെയ്യാർ രവി[12] | 2017 | റീമേക്ക് |
ചൈനീസ് | ഷീപ് വിത്തൗട്ട് ഷേപർഡ് | സാം ക്വാഹ്[13] | 2019 | റീമേക്ക് |
അവലംബം
[തിരുത്തുക]- ↑ Seshagiri, Sangeetha (10 July 2014). "'Drushyam' Box Office: Will Venkatesh Starrer Repeat Success of Mohanlal's 'Drishyam'?". International Business Times. Archived from the original on 13 May 2015. Retrieved 13 May 2015.
- ↑ Shekhar (30 July 2014). "Venkatesh's Drushyam (7 Days) First Week Collection At Box Office". Oneindia. Archived from the original on 13 May 2015. Retrieved 13 May 2015.
- ↑ Seshagiri, Sangeetha (29 September 2014). "'Drushyam' Box Office Collection: Venkatesh Starrer 'Super Hit'". International Business Times. Archived from the original on 13 May 2015. Retrieved 13 May 2015.
- ↑ "Kamal Haasan suggests Venkatesh's name for a movie". Deccan Chronicle. 15 June 2014. Archived from the original on 11 May 2015. Retrieved 10 May 2015.
- ↑ Pudipeddi, Haricharan (9 July 2014). "Broken star trappings with 'Drishyam': Venkatesh (Interview)". IANS. Archived from the original on 11 May 2015. Retrieved 10 May 2015.
- ↑ "Drishyam in Telugu, Venkatesh in the lead!". Sify. 8 January 2014. Archived from the original on 11 May 2015. Retrieved 10 May 2015.
- ↑ Sunita Chowdary, Y. (25 June 2014). "I am protective of my daughters". The Hindu. Archived from the original on 11 May 2015. Retrieved 10 May 2015.
- ↑ Sunita Chowdary, Y. (25 June 2014). "I am protective of my daughters". The Hindu. Archived from the original on 11 May 2015. Retrieved 10 May 2015.
- ↑ "Drishyam's Telugu remake launched". The Times of India. 21 February 2014. Archived from the original on 11 May 2015. Retrieved 10 May 2015.
- ↑ V. P., Nicy (14 June 2014). "'Drushyam': Telugu Remake of 'Drishyam' Getting Ready for Release". International Business Times India. Archived from the original on 11 May 2015. Retrieved 10 May 2015.
- ↑ "With 'Drishyam' we celebrate 50 years in production: Suresh Babu". IANS. 8 July 2014. Archived from the original on 29 June 2015. Retrieved 29 June 2015.
- ↑ "And now in Sinhala..." Daily News. Sri Lanka. 2 മേയ് 2016. Archived from the original on 28 ജൂലൈ 2017.
- ↑ Digital Native (14 September 2017). "Mohanlal's 'Drishyam' to be remade in Chinese". The News Minute. Retrieved 14 December 2019.