ദേവയാനി (നടി)
ദൃശ്യരൂപം
ദേവയാനി | |
---|---|
ജനനം | |
തൊഴിൽ | അഭിനേത്രി |
തെന്നിന്ത്യൻ ചിത്രങ്ങളിൽ പ്രധാനമായും അഭിനയിക്കുന്ന ഒരു നടിയാണ് ദേവയാനി (തമിഴ് தேவயானி) (ജനനം: ജൂൺ 22,1973). ബംഗാളി, ഹിന്ദി എന്നീ ചിത്രങ്ങളിലും ദേവയാനി അഭിനയിച്ചിട്ടുണ്ട്.
അഭിനയ ജീവിതം
[തിരുത്തുക]തന്റെ അഭിനയ ജീവിതം ആരംഭിച്ചത് ബോളിവുഡ് ചിത്രമായ ഗോയൽ എന്ന ചിത്രത്തിലൂടെയാണ്. പക്ഷേ, ഈ ചിത്രം പുറത്തിറങ്ങിയില്ല. പിന്നീട് ചില മലയാളചിത്രങ്ങളിൽ അഭിനയിച്ചു.[1] ആദ്യ തമിഴ് ചിത്രം തൊട്ടാചിണുങ്ങി എന്ന ചിത്രമാണ്. പക്ഷേ, ശ്രദ്ധേയമായ ഒരു വേഷം ചെയ്തത് അജിത് നായകനായി അഭിനയിച്ച കാതൽ കോട്ടൈ എന്ന ചിത്രത്തിലാണ്.[2]
സ്വകാര്യ ജീവിതം
[തിരുത്തുക]ദേവയാനിയുടെ വിദ്യാഭ്യാസം പൂർത്തീകരിച്ചത് മുംബൈയിലാണ്. പല ഭാഷകൾ കൈകാര്യം ചെയ്യാനുള്ള കഴിവ് ദേവയാനിക്കുണ്ട്. പിതാവ് ജയദേവ്, മാതാവ് ലക്ഷി. രണ്ട് സഹോദരന്മാരുണ്ട്. വിവാഹം ചെയ്തിരിക്കുന്നത് സംവിധായകനാണ് രാജ് കുമാരനനെയാണ്. ഇവരുടെ വിവാഹം ഏപ്രിൽ 9, 2001 ൽ കഴിഞ്ഞു. .[3]
ചലചിത്രങ്ങള്
[തിരുത്തുക]- ത്രീ മെന് ആര്മി
- കല്ലൂരി വാസല്
- പൂമണി
- മഹാത്മാ
- സുസ്വാഗതം
- ഉതവിക്ക് വരലാമാ
- കിഴക്കുമ് മേറ്കുമ്
- സൊര്ണമുകി
- നിനൈത്തേന് വന്തായ്
- മൂവേന്തര്
അവലംബം
[തിരുത്തുക]- ↑ "Devayani early career biography". Archived from the original on 2009-01-30. Retrieved 2009-01-17.
- ↑ "Goddess of love". Archived from the original on 2006-11-24. Retrieved 2009-01-17.
- ↑ "Castle of Love". Archived from the original on 2008-01-19. Retrieved 2009-01-17.