ദൈസെൻ-ഒകി ദേശീയോദ്യാനം
ദൃശ്യരൂപം
ദൈസെൻ-ഒകി നാഷണൽ പാർക്ക് | |
---|---|
大山隠岐国立公園 | |
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | ഹോൻഷു, ജപ്പാൻ |
Coordinates | 35°27′N 133°46′E / 35.450°N 133.767°E |
Area | 319.27 km² |
Established | ഫെബ്രുവരി 1, 1936 |
ജപ്പനിലെ ചൂഗോക്കു മേഖലയിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ് ദൈസെൻ-ഒകി. (ഇംഗ്ലീഷ്: Daisen-Oki National Park (大山隠岐国立公園 Daisen Oki Kokuritsu Kōen ). ഒക്കായാമ, ഷിമാനെ, തൊത്തോരി എന്നീ പ്രവിശ്യകളിലായി ഇത് വ്യാപിച്ച്കിടക്കുന്നു. ദൈസെൻ പർവ്വതമാണ് ഈ ഉദ്യാനത്തിന്റെ കേന്ദ്രബിന്ദു.[1] ഹിരുസെൻ, കെനാഷി, സാൻബേ, ഹോബുത്സു തുടങ്ങിയ അസ്നിപർവ്വതങ്ങളും ഈ മേഖലയിൽപ്പെടുന്നു.[2] ഇവിടത്തെ ഇസൂമോ സമതലത്തിൽ സ്ഥിതിചെയ്യുന്ന ഷിന്റൊ ദേവാലയമായ ഇസുമോ-തൈഷ ജപ്പാനിലെത്തന്നെ ഏറ്റവും പഴക്കമേറിയതാണ്.[3] 1936 ലാണ് ദൈസെൻ നാഷണൽ പാർക് എന്നപേരിൽ ഉദ്യാനം സ്ഥാപിതമായത്, പിന്നീട് 1961ൽ ഒകി ദ്വീപും ഷിമാനെ പ്രവിശ്യയിൽ പെടുന്ന ചില ഭാഗങ്ങളും ചേർത്ത് വിസ്തൃതി വർദ്ധിപ്പിച്ചപ്പോൾ ദൈസെൻ-ഒകി ദേശീയോദ്യാനം എന്ന് പുനർനാമകരണം ചെയ്യുകയാണുണ്ടായത്.[4]
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]Daisen-Oki National Park എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- Introducing places of interest: Daisen-Oki National Park Archived 2012-04-19 at the Wayback Machine
- Daisen-Oki National Park Archived 2009-01-30 at the Wayback Machine
- Daisen-Oki National Park Archived 2017-08-04 at the Wayback Machine
അവലംബം
[തിരുത്തുക]- ↑ "Gikeiki". Encyclopedia of Japan. Tokyo: Shogakukan. 2012. Archived from the original on August 25, 2007. Retrieved 2012-04-24.
- ↑ "大山隠岐国立公園 (Daisen Oki Kokuritsu Kōen)". Dijitaru daijisen (in ജാപ്പനീസ്). Tokyo: Shogakukan. 2012. Archived from the original on August 25, 2007. Retrieved 2012-04-24.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;enc2
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "大山隠岐国立公園 (Daisen Oki Kokuritsu Kōen)". Nihon Kokugo Daijiten (日本国語大辞典) (in ജാപ്പനീസ്). Tokyo: Shogakukan. 2012. Archived from the original on August 25, 2007. Retrieved 2012-02-28.