ദൊഡ്ഡബെട്ട
ദൊഡ്ഡബെട്ട | |
---|---|
ഉയരം കൂടിയ പർവതം | |
Elevation | 2,637 മീ (8,652 അടി) [1] |
Prominence | 2,256 മീ (7,402 അടി) [1] |
Listing | Ultra |
Coordinates | 11°24′08.7″N 76°44′12.2″E / 11.402417°N 76.736722°E [1] |
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ | |
സ്ഥാനം | Udagamandalam, Nilgiri District, Tamil Nadu, India |
Parent range | Nilgiri Hills |
Climbing | |
Easiest route | ദൊഡ്ഡബെട്ട റോഡ് |
നീലഗിരി പർവ്വതനിരകളിലെ ഏറ്റവും വലിയ പർവ്വതമാണ് ദൊഡ്ഡബെട്ട. ഈ മലയ്ക്കു ചുറ്റും വനമേഖലയാണ്. ഊട്ടിയിൽ നിന്നും 9 കിലോമീറ്റർ മാറി, ഊട്ടി കോട്ടഗിരി റോഡരികിലാണ് ദൊഡ്ഡബെട്ട. തമിഴ്നാട്ടിലെ നീലഗിരി ജില്ലയിൽ പെടുന്നതാണ് ഈ പ്രദേശം. ദക്ഷിണേന്ത്യയിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമാണിത്. ആനമുടിക്കും, മീശപുലിമലയ്ക്കും ശേഷം മൂന്നാമത്തെ ഏറ്റവും വലിപ്പമേറിയ പർവ്വതമാണ് ദൊഡ്ഡബെട്ട. മലയ്ക്ക് മുകളിൽ നിന്നാൽ ചാമുണ്ഡി പർവ്വതനിര കാണാനാകും. കന്നഡ ഭാഷയിൽ 'ദൊഡ്ഡബെട്ട' എന്നാൽ വലിയ മല എന്നാണർത്ഥം. ദൊഡ്ഡബെട്ട ജൈവസമ്പുഷ്ടിക്ക് പേരുകേട്ട പ്രദേശമാണ്.
ടെലിസ്കോപ്പ് ഹൗസ്
[തിരുത്തുക]ദൊഡ്ഡബെട്ടയുടെ ഉയരത്തിലാണ് രണ്ട് ടെലസ്കോപ്പുകൾ സ്ഥിതിചെയ്യുന്നത്. പൊതുജനത്തിന് ആകാശക്കാഴ്ചകൾ കാണാനും മലയുടെ ഭംഗി ആസ്വദിക്കാനുമാണ് ടെലിസ്കോപ്പ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്. തമിഴ്നാട് ടൂറിസം ഡെവലപ്മെന്റ് കോർപ്പറേഷനാണ് ടെലസ്കോപ്പ് പരിപാലിക്കുന്നത്.
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 "Southern Indian Subcontinent: 4 Mountain Summits with Prominence of 1,500 meters or greater" Peaklist.org. Retrieved 2011-11-24.