ദ്വന്ദ ഗർഭപാത്രം
Uterus didelphys | |
---|---|
മറ്റ് പേരുകൾ | Bicervical bicornuate uterus |
Ultrasound showing didelphys |
ദ്വന്ദ ഗർഭപാത്രം അഥവാ ഇരട്ട ഗർഭപാത്രം, ഇരട്ട യോനി എന്നത് രണ്ട് ഗർഭപാത്രങ്ങൾ ഒരു സ്ത്രീയിൽ കണ്ടുവരുന്ന അപൂർവ്വമായ പ്രതിഭാസമാണ്. ഇംഗ്ലിഷ് : Uterus didelphys uterus didelphis. ഭ്രൂണവളർച്ചയിൽ മുള്ളേറിയൻ കുഴലുകൾ കൂടിച്ചേരാതെ വരുന്ന ഘട്ടത്തിലാണ് ഇത് കാണപ്പെടുന്നത്. ഇത് മൂലം രണ്ട് ഗർഭപാത്രങ്ങളും രണ്ട് യോനീഗളങ്ങളും ചിലപ്പോൾ രണ്ട് വ്യത്യസ്തമായ യോനികളും കാണപ്പെടാം. ഒരോ ഗർഭപാത്രങ്ങളും വിപരീത ദിശയിലുള്ള ഓവറി അഥവാ അണ്ഡാശയവുമായി ബന്ധപ്പെട്ടിരിക്കും.
മനുഷ്യേതര സസ്തനികളിൽ ഒരൊറ്റ ഗർഭപാത്രം രണ്ടായി തിരിഞ്ഞ് കാണപ്പെടുന്നില്ല. മുയൽ അണ്ണാൻ എന്നീ വിഭാഗത്തിൽ പെട്ട മൃഗങ്ങൾക്ക് രണ്ട് ഗർഭാശയം കണ്ടുവരാറുണ്ട്.
സൂചനകളും ലക്ഷണങ്ങളും
[തിരുത്തുക]ദ്വന്ദ ഗർഭപാത്രമുള്ള ഒരു സ്ത്രീ ഈ അവസ്ഥയുണ്ട് എന്ന് അറിഞ്ഞിരിക്കണമെന്നില്ല. ഹെയ്നോണെൻ എന്ന ശാസ്ത്രജ്ഞൻ നടത്തിയ പഠനത്തിൽ ചില പ്രത്യേകതകൾ വിവരിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ പഠനത്തിലെ 26 സ്ത്രീകൾക്കും ആർത്തവ പ്രശ്നങ്ങളും ഡിസ്പരിയൂണിയയും ഉണ്ടായിരുന്നു. എല്ലാവർക്കും രണ്ട് യോനികൾ പ്രത്യേകം ഉണ്ടായിരുന്നു. 18 സ്ത്രീകൾ ഗർഭം ധരിച്ചു. അതിൽ 67% പേരിലും കുട്ടികൾ ഉണ്ടായി. 21% പേരിൽ സമയത്തിനു മുൻപേ തന്നെ പ്രസവം നടന്നു. 43% പേരിൽ ഗർഭസ്ഥ ശിശു തലതിരിഞ്ഞ ബ്രീച്ച് അവസ്ഥയിലായിരുന്നു. 82% പേരിലും സി സെക്ഷൻ ശസ്ത്രക്രിയ വേണ്ടിവന്നു. [1]
കാരണങ്ങൾ
[തിരുത്തുക]ഭ്രൂണവളർച്ചസമയത്ത് പാരമീസൊനെഫ്രിക് കുഴലുകൾ അഥവാ മുള്ളേറിയൻ കുഴലുകൾ കൂടിച്ചേർന്നാണ് ഗർഭപാത്രം ഉണ്ടാവുന്നത്. ഇങ്ങനെ കുഴലുകൾ കൂടിച്ചേരാതെ വരുന്ന അവസ്ഥയാണ് ദ്വന്ദ ഗർഭപാത്രം. ഇങ്ങനെ വരുന്നവരിൽ രണ്ട് വ്യത്യസ്തമായ ഗർഭപാത്രവും യോനികളും കാണപ്പെടും. മുള്ളേറിയൻ കുഴലുകൾ കൂടിച്ചേരാതിരിക്കുന്നതിന്റെ കാരണങ്ങൾ വ്യക്തമല്ല. ചിലപ്പോളൊക്കെ ഇതുമായി ബന്ധപ്പെട്ട് വൃക്കകൾക്കും നട്ടെല്ലിനും പ്രശ്നങ്ങൾ ഉണ്ടാവുന്നതായി കാണുന്നു. 3000 പേരിൽ ഒരാൾക്ക് ഇത് ബാധിച്ചേക്കാം എന്നു കരുതുന്നു.[2]
റഫറൻസുകൾ
[തിരുത്തുക]- ↑ Heinonen, P.K. (1984). "Uterus didelphys: a report of 26 cases". European Journal of Obstetrics & Gynecology and Reproductive Biology. 17 (5): 345–50. doi:10.1016/0028-2243(84)90113-8. PMID 6479426.
- ↑ Grimbizis, G. F.; Camus, M; Tarlatzis, BC; Bontis, JN; Devroey, P (2001). "Clinical implications of uterine malformations and hysteroscopic treatment results". Human Reproduction Update. 7 (2): 161–74. doi:10.1093/humupd/7.2.161. PMID 11284660.