ദ് പ്രിൻസസ് വെയ്‌യാങ്
The Princess Weiyoung | |
---|---|
പ്രമാണം:The Princess Weiyoung.jpg | |
തരം | Historical fiction Romance |
അടിസ്ഥാനമാക്കിയത് | The Poisonous Daughter by Qin Jian |
രചന | Cheng Tingyu |
സംവിധാനം | Li Huizhu |
അഭിനേതാക്കൾ | Tiffany Tang Luo Jin Vanness Wu Mao Xiaotong Li Xinai |
ഓപ്പണിംഗ് തീം | If Heaven Has Compassion by A-Lin |
Ending theme | Heavenly Gift by Tiffany Tang and Luo Jin |
രാജ്യം | China |
ഒറിജിനൽ ഭാഷ(കൾ) | Mandarin |
എപ്പിസോഡുകളുടെ എണ്ണം | 54 |
നിർമ്മാണം | |
നിർമ്മാണസ്ഥലം(ങ്ങൾ) | Hengdian |
സമയദൈർഘ്യം | 45mins |
പ്രൊഡക്ഷൻ കമ്പനി(കൾ) | Croton Media Yuehua Entertainment Feng Jing Media |
സംപ്രേഷണം | |
ഒറിജിനൽ നെറ്റ്‌വർക്ക് | Dragon TV Beijing TV |
Picture format | HDTV 1080i, SDTV 576i |
Audio format | Stereophonic |
ഒറിജിനൽ റിലീസ് | 11 നവംബർ 2016 | – 9 ഡിസംബർ 2016
കാലചരിത്രം | |
അനുബന്ധ പരിപാടികൾ | The Song of Glory |
ടിഫനി യാൻ ടാങ് പ്രധാന കഥാപാത്രമായി ലുഓ ജിൻ, വനെസ് വു, മാഒ ക്സിഅറ്റോങ്, ലി ക്സിനായ് എന്നിവരോടൊപ്പം അഭിനയിച്ച ഒരു ചൈനീസ് ടെലിവിഷൻ സീരീസാണ് ദ് പ്രിൻസസ് വെയ്‌യാങ് (The Princess Weiyoung ചൈനീസ്: 锦绣未央; പിൻയിൻ: Jinxiu Weiyang). 2016-ൽ പ്രക്ഷേപണം ചെയ്ത ഈ സീരിയൽ ക്വിൻ ജിയാൻ എഴുതിയ ദ് പോയ്സനസ് ഡോട്ടർ(The Poisonous Daughter ചൈനീസ്: 庶女有毒) എന്ന നോവലിനെ ആസ്പദമാക്കി നിർമ്മിച്ചതാണ്. നോർത്തേൺ വെയ്യിലെ വെൻചെങ് ചക്രവർത്തിയുടെ ഭരണത്തെയും ചക്രവർത്തിനി ഡൊവാഗർ ഫെങ് റീജന്റായിരുന്ന കാലത്തെയും കല്പനാസൃഷ്ടിയായി പ്രതിപാദിക്കുന്നതായിരുന്നു ഇത്.[1] ഡ്രാഗൺ ടി.വി , ബെയ്ജിങ് ടി.വി എന്നിവയിൽ 2016 നവംബർ പതിനൊന്ന് മുതൽ ഡിസംബർ ഒൻപത്വരെയായിരുന്നു ഈ പരമ്പര സംപ്രേക്ഷണം ചെയ്യപ്പെട്ടത്.[2]
സമ്മിശ്ര നിരൂപണങ്ങളാണ് പരമ്പരയ്ക്ക് ലഭിച്ചത്. ഇറുകിയ ഇതിവൃത്തത്തിനും വേഗതയേറിയ കഥാഗതിക്കും ഉജ്ജ്വലമായ കഥാപാത്ര വ്യക്തിത്വത്തിനും ഈ പരമ്പര പ്രശംസിക്കപ്പെട്ടു.[3] ശക്തവും സ്വതന്ത്രവുമായ പ്രഥാന കഥാപാത്രമായ സ്ത്രീയുടെ വളർച്ചയുടെ കഥ പറയുന്നതിനും വിവിധ സഹകഥാപാത്രങ്ങളുടെ പശ്ചാത്തല കഥകൾ പറയുന്നതിനും ഇത് പ്രശംസിക്കപ്പെട്ടു.[4] ഇത് 2016 ലെ ഏറ്റവും ഉയർന്ന റേറ്റിംഗ് ലഭിച്ച ചൈനീസ് ടെലിവിഷൻ പരമ്പരകളിൽ ഒന്നായി മാറി[5] . എന്നിരുന്നാലും, അതിന്റെ ആവർത്തിച്ച് വിരസമായിത്തീർന്ന ശൈലി, യുക്തിരഹിതമായ വിശദാംശങ്ങൾ, അമിതവും അനുചിതവുമായ മേക്കപ്പിന്റെ ഉപയോഗം, അഭിനേതാക്കളുടെ ശബ്ദത്തിന്റെ ഡബ്ബിംഗ് എന്നിവയ്ക്ക് ഇത് വിമർശിക്കപ്പെട്ടു. യഥാർത്ഥ നോവൽ സമാനമായ മറ്റ് കഥകളിൽ നിന്ന് വൻതോതിൽ കോപ്പിയടിച്ചതാണെന്ന് ഗവേഷണങ്ങളും ഒരു വ്യവഹാരവും വെളിപ്പെടുത്തി .[6] [7][8][9] എന്നിരുന്നാലും, ഈ പരമ്പര നിരവധി അവാർഡുകൾക്കായി നാമനിർദ്ദേശം ചെയ്യപ്പെട്ടു. അഞ്ചാം വാർഷിക ഡ്രാമഫീവർ അവാർഡുകളിൽ മികച്ച ചൈനീസ് ഭാഷാ നാടക പുരസ്കാരവും ലുവോ ജിൻ, ടിഫാനി ടാങ് എന്നിവർക്ക് നടൻ, നടി എന്നിവർക്കുള്ള അവാർഡുകളും ലഭിച്ചു.
സംഗ്രഹം
[തിരുത്തുക]ഉത്തര ദക്ഷിണ രാജവംശങ്ങളുടെ കാലഘട്ടത്തിലെ വടക്കൻ ലിയാങ് രാജകുമാരിയായിരുന്നു ഫെങ് സിനർ(ടിഫനി ടാങ്). വടക്കൻ ലിയാങ് വെയ് രാജ്യത്തിന്റെ സാമന്തരായിത്തീർന്നുവെങ്കിലും വെയ് രാജ്യത്തിലെ ഒരു ജനറലും അത്യാഗ്രഹിയും ആയിരുന്ന ചിയുൻ നാൻ, വടക്കൻ ലിയാങ് രാജവംശാഗങ്ങളെ കലാപമുണ്ടാകാൻ ശ്രമിച്ചുവെന്ന് ആരോപിച്ച് കൂട്ടക്കൊല ചെയ്തെങ്കിലും സിനർ മാത്രം രക്ഷപ്പെട്ടു. ഇതിനിടെ പരിക്കേറ്റ സിനർ രാജകുമാരിയെ വെയ് രാജ്യത്തിലെ പ്രധാനമന്ത്രിക്ക് ഏഴാമത്തെ ഭാര്യയിലുണ്ടായ പുത്രിയും വീട്ടിൽനിന്നും നിഷ്കാസനം ചെയ്യപ്പെട്ടവളുമായ ലീ വെയ്‌യാങ്, രക്ഷിച്ചു. വിദൂരഗ്രാമത്തിൽ ചെറുപ്പം മുതൽ കഴിഞ്ഞിരുന്ന ലീ വെയ്‌യാങിനെ തിരികെ കൊണ്ടുവരാൻ ശ്രമമുണ്ടായപ്പോൾ പ്രധാനമന്ത്രിയുടെ പ്രഥമ പത്നിയായ ചിയുൻ റൂ, ലീ വെയ്‌യാങിനെ വധിച്ചു.
സിനർ, ലീ വെയ്‌യാങ് ആണെന്ന് നടിച്ച് പ്രധാനമന്ത്രിയുടെ കൊട്ടാരത്തിൽ കഴിയാൻ തുടങ്ങിയെങ്കിലും ചിയുൻ റൂ, പുത്രിയായിരുന്ന ലീ ചാങ്ള എന്നിവരാൽ പീഢിപ്പിക്കപ്പെട്ടു. രാജകുമാരി ചിയുൻ കുടുംബത്തിനെതിരെ ഒറ്റയ്ക്ക് പോരാടാൻ തുടങ്ങുകയും വെയ് രാജാവിന്റെ പൗത്രനായ തോബാ ജുനുമായി (ലുഓ ജിൻ) അടുക്കുകയും ചെയ്തു. വെയ് രാജാവിന്റെ മകനായ തോബാ യു (വനെസ് വു) ചക്രവർത്തിയാകാനുള്ള ശ്രമത്തിലെ ഒരു കരുവാക്കാൻ വേണ്ടി രാജകുമാരിയുമായി അടുക്കാൻ ശ്രമിച്ചു. ഒറ്റുവിൽ തന്റെ കഷ്ടപ്പാടുകളെ മറികടന്ന രാജകുമാരി കുടുംബത്തിനെ കലാപശ്രമമെന്ന കുറ്റാരോപണത്തിൽനിന്നും രക്ഷിച്ചു.
അഭിനേതാക്കൾ
[തിരുത്തുക]- ടിഫനി ടാങ് : ഫെങ് സിനർ/ ലീ വെയ്‌യാങ്
- മാഒ ക്സിഅറ്റോങ് [11] ലീ ചാങ്രു(പ്രധാനമന്ത്രിയുടെ സഹോദരീപുത്രി).
- ലി ക്സിനായ് [12] ലീ ചാങ്ള.
അവലംബം
[തിരുത്തുക]- ↑ "New TV series features heartthrob actors, royal tension". China Daily. November 7, 2016. Archived from the original on 2017-08-18. Retrieved 2021-11-22.
- ↑ 《锦绣未央》定档1111 唐嫣颠覆性演绎震撼来袭. Tencent (in ചൈനീസ്). 2016-10-24. Archived from the original on 2021-10-31. Retrieved 2021-11-22.
- ↑ 《锦绣未央》成唐嫣罗晋定情之作 打造视听盛宴. Tencent (in ചൈനീസ്). December 7, 2016. Archived from the original on 2021-11-15. Retrieved 2021-11-22.
- ↑ 《锦绣未央》将结局 唐嫣罗晋陷血色宫变. Sina (in ചൈനീസ്). December 9, 2016.
- ↑ 《亲爱的翻译官》领衔!2016年收视率最高的十部电视剧. China Daily (in ചൈനീസ്). Retrieved 2017-02-22.
- ↑ 《锦绣未央》热播吐槽多 套路让人不满但节奏很赞. Tencent (in ചൈനീസ്). November 14, 2016.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;plag1
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;plag2
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;plag3
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ 吴建豪加盟《锦绣未央》 饰演腹黑王爷拓跋余. Netease (in ചൈനീസ്). October 20, 2015.
- ↑ "毛晓彤《云中歌》疑与Angelababy反目". Sina (in ചൈനീസ്). August 31, 2015.
- ↑ 《锦绣未央》将播 李心艾为罗晋痴狂虐恋. Sina (in ചൈനീസ്). November 11, 2016.