Jump to content

ദ ഇൻടച്ചബ്ൾസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
The Intouchables
Intouchables, Untouchable
French theatrical release poster
സംവിധാനംOlivier Nakache
Éric Toledano
നിർമ്മാണംNicolas Duval Adassovsky
Yann Zenou
Laurent Zeitoun
രചനOlivier Nakache
Éric Toledano
അഭിനേതാക്കൾFrançois Cluzet
Omar Sy
സംഗീതംLudovico Einaudi
ഛായാഗ്രഹണംMathieu Vadepied
ചിത്രസംയോജനംReynald Bertrand
സ്റ്റുഡിയോGaumont
വിതരണംThe Weinstein Company
റിലീസിങ് തീയതി
  • 23 സെപ്റ്റംബർ 2011 (2011-09-23) (San Sebastian)
  • 2 നവംബർ 2011 (2011-11-02) (France)
രാജ്യംFrance
ഭാഷFrench
ബജറ്റ്9.5 million
($10.8 million)
സമയദൈർഘ്യം112 minutes
ആകെ€346 million
($426.6 million)[1]

സാമൂഹ്യ ജീവിയായ മനുഷ്യന്റെ ജീവിതം ബന്ധങ്ങളിൽ അധിഷ്ഠിതമാണ്. രണ്ടു തരത്തിലാണ് ഇവ അവനു ലഭിക്കുന്നത് ഒന്ന് ജനനത്തിലൂടെ ലഭിക്കുന്ന രക്ത ബന്ധം മറ്റൊന്ന് കർമ്മത്തിലൂടെ അവൻ നേടിയെടുക്കുന്ന ബന്ധങ്ങൾ ഇവയിൽ രണ്ടാമത്തെ വിഭാഗത്തിലും ഒരു ഇണയെ കണ്ടെത്തുന്നതോടെ അവൻ ചില രക്ത ബന്ധങ്ങൾ നേടിയെടുക്കുന്നു ഇവയിലൊന്നും പെടാത്ത സൌഹൃദം അവന്റെ ചുറ്റുപാടുകൾ അവനു സമ്മാനിക്കുന്നതാണ് പലപ്പോഴും മറ്റെല്ലാ ബന്ധങ്ങലെക്കാളും അവനു തുണയാവുന്നതും അവൻ വില കൽപ്പിക്കുന്നതും സൌഹൃദത്തിനാണ് ഇത്തരം ഒരു സുഹൃത്ത്‌ ബന്ധത്തിന്റെ കഥയാണ്‌ THE INTOUCHABLES [2]എന്ന ഫ്രഞ്ച് ചിത്രം പറയുന്നത്

ഒരു അപകടത്തിൽ പെട്ട് കഴുത്തിന്‌ താഴെ ശരീരം തളർന്ന അവസ്ഥയിൽ ജീവിക്കുന്ന ഒരു കോടീശ്വരൻ ആണ് ഫിലിപ്. പരസഹായം ഇല്ലാതെ ദൈനംദിന കാര്യങ്ങൾ നിരവ്വഹിക്കാൻ പറ്റാത്ത സാഹചര്യത്തിൽ ഒരു സഹായിയെ നിയമിക്കാൻ നടത്തുന്ന ഇന്റർവ്യൂവിലേക്ക് ഡ്രിസ് എത്തുന്നു. [3] യഥാർത്ഥത്തിൽ ജോലി നേടുക എന്നൊരു ഉദ്ദേശം ക്രിസ്സിനു ഇല്ലായിരുന്നു അയാൾ ഇന്റർവ്യൂവിൽ പങ്കെടുത്തതായി ഒരു സാക്ഷ്യ പത്രം മാത്രമായിരുന്നു അയാളുടെ ലക്‌ഷ്യം അയാളുടെ പെരുമാറ്റത്തിൽ കൌതുകം തോന്നുന്ന ഫിലിപ് അടുത്ത ദിവസം വരുവാൻ പറഞ്ഞു അയാളെ മടക്കി അയക്കുന്നു കഴിഞ്ഞ ആറു മാസമായി ജയിലിൽ ആയിരുന്ന ഡ്രിസ് വീട്ടിലേക്ക് തിരികെ പോകുന്നു ഉത്തരവാദിത്തമില്ലാതെ പെരുമാറുന്നതിനു വീട്ടുകാർ അയാളെ വീട്ടിൽ നിന്ന് പുറത്താക്കുന്നു .അടുത്ത ദിവസം ഫിലിപിനെ കാണാൻ ചെല്ലുന്ന ഡ്രിസിനോട് ഒരുമാസത്തേക്ക് തന്റെ സഹായിയായി ജോലി ചെയ്യാൻ ഫിലിപ് ആവശ്യപ്പെടുന്നു അവിടുത്തെ സൌകര്യങ്ങളും പോകാൻ മറ്റൊരിടമില്ലാത്തതും അയാളെ ആ ജോലി സ്വീകരിക്കാൻ നിർബന്ധിതനാക്കുന്നു.

ഫിലിപിന്റെ സെക്രെട്ടറി മഗേലിയിൽ നിന്നും നർസ്സിൽ നിന്നും അയാളുടെ ദൈനംദിന കാര്യങ്ങൾ മനസ്സിലാക്കിയെടുക്കുന്ന ഡ്രിസ് അയാളെ ഊണിലും ഉറക്കത്തിലും അനുഗമിക്കുകയും അയാളുടെ എല്ലാ ആവശ്യങ്ങളും പൂർത്തീകരിക്കുകയും ചെയ്യുന്നു. ഇതിനിടയിൽ ഫിലിപിന്റെ ഒരു സുഹൃത്ത്‌ ഡ്രിസ് ആറുമാസം ജയിലിൽ ആയിരുന്നു എന്ന വിവരം ധരിപ്പിക്കുന്നു പക്ഷെ ഫിലിപ് അത് വലിയ കാര്യമാക്കുന്നില്ല്. കാരണം സഹതാപം എന്ന വികാരത്തോടെ അല്ലാതെ അയാളോട് ഇടപഴകുന്ന അപൂർവ്വം ചില വ്യക്തികളിൽ ഒരാൾ ഡ്രിസ് ആയിരുന്നു അവർ പരസ്പരം തങ്ങളുടെ ജീവിത കഥകൾ പങ്കു വെക്കുന്നു . എലിനോർ എന്ന യുവതിയുമായി ഫിലിപ് കത്തിടപാടുകൾ നടത്തുന്നത് ഡ്രിസ് കണ്ടു പിടിക്കുന്നു അവരെ നേരിൽ കണ്ടു തന്റെ പ്രണയം അറിയിക്കാൻ ഡ്രിസ് ഫിലിപിനെ പ്രോത്സാഹിപ്പിക്കുന്നു പക്ഷെ തന്റെ അവസ്ഥ നേരിട്ട് കണ്ടാൽ എലിനോർ ബന്ധത്തിൽ നിന്ന് പിന്മാറുമെന്ന് ഫിലിപ് ഭയപ്പെടുന്നു. ചില കുടുംബ പ്രശ്നങ്ങൾ മൂലം ഡ്രിസ് ജോലി ഉപേക്ഷിക്കുന്നു അതോടെ ഫിലിപ്പിന്റെ കാര്യങ്ങൾ അവതാളത്തിൽ ആവുന്നു അയാൾ മറ്റൊരാളെ ജോലിക്ക് വെക്കുന്നുവെങ്കിലും ക്രിസ്സിന്റെ അഭാവം അയാളെ മാനസികമായും ശാരീരികവുമായി തളർത്തുന്നു.

യജമാനനും ഭ്രിത്യനും തമ്മിലുള്ള അപൂർവ്വമായ ഒരു സൌഹൃദതിന്റെ കഥ നർമ്മത്തിൽ ചാലിച്ചു അതി മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു ഹൃദയ ഹാരിയായ സംഗീതവും മനോഹര ക്യാമാറക്കാഴ്ച്ചകളും അകമ്പടിയായെത്തുന്നു ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി Oliver Nakaache , Eric Teledano എന്നിവർ ചേർന്ന് തിരക്കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്നു . ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ Francois Cluzet (ഫിലിപ് ) Omar Say (ഡ്രിസ്) എന്നിവർ അവതരിപ്പിച്ചിരിക്കുന്നു വളരെ കുറഞ്ഞചിലവിൽ നിർമ്മിച്ച ഈ ചിത്രം ലോക വ്യാപകമായി വൻ സാമ്പത്തിക വിജയം നേടിയതിനോടോപ്പം പ്രമുഖ ചലച്ചിത്രമേളകളിൽ പല വിഭാഗങ്ങളിലായി ഒരു പാട് പുരസ്കാരങ്ങൾ നേടി .ഡ്രിസ്സിനെ അവതരിപ്പിച്ച ഒമർ സേ യുടെ പ്രകടനം എടുത്തു പറയേണ്ടതാണ് തമിഴിൽ തോഴ[4] എന്ന പേരിൽ ഈ ചിത്രം റീമേക് ചെയ്തിട്ടുണ്ട് ഇതിന്റെ ഹിന്ദി ഉൾപ്പെടെ ഒരുപാട് റീമേക്കുകൾ ഉടൻ പുറത്തിറങ്ങാനുണ്ട് 2011ൽ തന്നെ മലയാളത്തിൽ ഇറങ്ങിയ ബ്യൂട്ടിഫുൾ[5] എന്ന ചിത്രവുമായുള്ള സാമ്യം യാദൃച്ഛികം എന്ന് കരുതാം.

അവലംബം

[തിരുത്തുക]
  1. "The Intouchables (2011)". Box Office Mojo. Retrieved September 17, 2015.
  2. https://www.google.co.in/search?q=the+intouchables&oq=the+intouch&aqs=chrome.0.0j69i57j0l2j69i60.5681j0j4&client=ms-android-samsung&sourceid=chrome-mobile&ie=UTF-8#mie=e%2Coverview%2Cthe%20intouchables%2CH4sIAAAAAAAAAONgVuLSz9U3yEgvLC_IesSYyC3w8sc9YamISWtOXmMM4uIKzsgvd80rySypFHLhYoOy5Lj4pJC0aTBI8XAh8aWkhCS4BPWT83NyUpNLMvPz9NMyc3KLRRkYGux5AOquSjJyAAAA
  3. https://www.rottentomatoes.com/m/the_intouchables/
  4. http://m.imdb.com/title/tt5039054/
  5. http://m.imdb.com/title/tt2133191/
"https://ml.wikipedia.org/w/index.php?title=ദ_ഇൻടച്ചബ്ൾസ്&oldid=2636047" എന്ന താളിൽനിന്ന് ശേഖരിച്ചത്