ദ കോൺജൂറിങ്ങ് 2
ദ കോൺജൂറിങ്ങ് 2 | |
---|---|
സംവിധാനം | ജെയിംസ് വാൻ |
നിർമ്മാണം |
|
കഥ |
|
തിരക്കഥ |
|
അഭിനേതാക്കൾ |
|
സംഗീതം | ജോസഫ് ബിഷാര |
ഛായാഗ്രഹണം | ഡോൺ ബർഗ്സ് |
ചിത്രസംയോജനം | കിർക്.എം.മോറി |
സ്റ്റുഡിയോ |
|
വിതരണം | വാർണർ ബ്രോസ് പിക്ചേഴ്സ് |
റിലീസിങ് തീയതി |
|
രാജ്യം | അമേരിക്ക |
ഭാഷ | ഇംഗ്ലീഷ് |
ബജറ്റ് | $40 മില്യൺ[1] |
സമയദൈർഘ്യം | 134 മിനിറ്റ്[2] |
ആകെ | $247.1 മില്യൺ[3] |
ജെയിംസ് വാൻ സംവിധാനം ചെയ്ത് 2016ൽ പ്രദർശനത്തിനെത്തിയ ഹോളിവുഡ് ഹൊറർ ചലച്ചിത്രമാണ് ദ കോൺജൂറിങ്ങ് 2. 2013 ൽ പുറത്തിറങ്ങിയ ജെയിംസ് വാന്റെ തന്നെ ദ കോൺജൂറിങ്ങ് എന്ന ചലച്ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ഈ ചിത്രം. ആദ്യചിത്രത്തിലെ പോലെ തന്നെ വെറ ഫാർമിഗയും പാട്രിക് വിൽസണുമാണ് പ്രധാന കഥാപാത്രങ്ങളായ ലൊറെയ്ൻ വാറെനെയും എഡ് വാറെനെയും യഥാക്രമം ഈ ചിത്രത്തിലും അവതരിപ്പിക്കുന്നത്.1977ൽ ഇംഗ്ലണ്ടിലെ എൻഫീൽഡിലെ ഒരു വീട്ടിൽ ഹോഗ്സൺ കുടുംബത്തിനു നേരിടേണ്ടിവരുന്ന വിചിത്രവും ഭയാനകവുമായ അനുഭവങ്ങളും അതിന്റെ സത്യാവസ്ഥ തേടിയുള്ള വാറെൻ ദമ്പതികളുടെ അന്വേഷണവുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.2016 ജൂൺ 10 നു ഇന്ത്യയിലുൾപ്പടെ പ്രദർശനത്തിനെത്തിയ ദ കോൺജൂറിങ്ങ് 2 മികച്ച പ്രദർശനവിജയവും പ്രേക്ഷകപ്രീതിയും നേടി[4].1977-79 വരെയുള്ള വർഷങ്ങളിൽ ലണ്ടനിലെ എൻഫീൽഡ് പട്ടണത്തിൽ നടന്ന എൻഫീൽഡ് പോൾട്ടർഗീസ്റ്റ് എന്ന സ൦ഭവമാണ് ഈ ചിത്രത്തിന് ആധാരമായത്.
അഭിനേതാക്കൾ
[തിരുത്തുക]- വെറ ഫാർമിഗ - ലൊറെയ്ൻ വാറെൻ
- പാട്രിക് വിൽസൺ - എഡ് വാറെൻ
- ഫ്രാൻസെസ് ഒ'കോണർ - പെഗ്ഗി ഹോഗ്സൺ
- മാഡിസൺ വോൾഫ്- ജാനറ്റ് ഹോഗ്സൺ
- ബോണി ആരൺസ് - വലാക് (ശബ്ദം നൽകിയത് :റോബിൻ ആറ്റ്കിൻ ഡോൺസ്)
- സൈമൺ മക്ബർനി - മോറിസ് ഗ്രോസ്
- ഫ്രാങ്ക പോട്ടെന്റ് - അനിറ്റ ഗ്രിഗറി
- ലോറെൻ സ്പോസിറ്റൊ- മാർഗരറ്റ് ഹോഗ്സൺ
- പാട്രിക് മാലി - ജോണി ഹോഗ്സൺ
- ബെഞ്ചമിൻ ഹെയ്ഗ് -ബില്ലി ഹോഗ്സൺ
- മരിയ ഡോയൽ - പെഗ്ഗി നോട്ടിങ്ഹാം
- സൈമൺ ഡെലനി -വിക് നോട്ടിങ്ഹാം
- ഷാനോൺ കൂക്ക് -ഡ്ര്യൂ തോമസ്
- സ്റ്റെർലിങ് ജെറിൻസ് - ജൂഡി വാറെൻ
- ബൊബ് അഡ്രയാൻ - ബിൽ വിൽകിൻസ്
- അഭി സിൻഹ- ഹാരി വിത്മാർക്
- ജാവിയെർ ബോട്ടെറ്റ്
അവലംബം
[തിരുത്തുക]- ↑ Lang, Brent (June 7, 2016). "Box Office: 'Conjuring 2' to Ward Off 'Warcraft,' 'Now You See Me 2'". Variety.
- ↑ "THE CONJURING 2 (15)". British Board of Film Classification. Retrieved May 18, 2016.
- ↑ "The Conjuring 2 (2016)". Box Office Mojo. Retrieved July 1, 2016.
{{cite web}}
: Cite has empty unknown parameter:|1=
(help) - ↑ McNary, Dave (November 11, 2014). "'The Conjuring 2' Set for June 10, 2016". Variety. Retrieved November 12, 2014.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ഔദ്യോഗിക വെബ്സൈറ്റ്
- ദ കോൺജൂറിങ്ങ് 2 ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- The Conjuring 2 ഓൾമുവീയിൽ
- ബോക്സ് ഓഫീസ് മോജോയിൽ നിന്ന് The Conjuring 2
- മെറ്റാക്രിട്ടിക്കിൽ നിന്ന് The Conjuring 2
- റോട്ടൻ ടൊമാറ്റോസിൽ നിന്ന് The Conjuring 2
- The Conjuring 2 at History vs. Hollywood