Jump to content

ദ പ്രിൻസെസ് ഡി ബ്രോഗ്ലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
The Princesse de Broglie
Pauline de Broglie is shown leaning against an upholstered chair. She wears a pale blue satin ball gown and lavish jewelry
Portrait of Princess Albert de Broglie
കലാകാരൻJean-Auguste-Dominique Ingres
വർഷം1851–53
MediumOil-on-canvas
SubjectPauline de Galard de Brassac de Bearn
അളവുകൾ121.3 cm × 90.8 cm (47.8 ഇഞ്ച് × 35.7 ഇഞ്ച്)
സ്ഥാനംMetropolitan Museum of Art, New York City
Accession1975.1.18

ഫ്രാൻസിലെ നിയോക്ലാസിക്കൽ കലാകാരൻ ജീൻ-അഗസ്റ്റേ-ഡൊമിനിക് ഇൻഗ്രിസിൻറെ ഒരു ഓയിൽ കാൻവാസ് പെയിന്റിംഗ് ആണ് ദ പ്രിൻസ് ഡി ബ്രോഗ്ലി (French La Princesse de Brogli). 1851-നും 1853-നും ഇടയിൽ പൂർത്തിയാക്കിയ ഈ ചിത്രത്തിൽ 1845-ൽ ഫ്രാൻസിലെ 28-ആം പ്രധാനമന്ത്രിയായ ആൽബർട്ട് ഡി ബ്രോഗ്ലിയെ വിവാഹം കഴിച്ച, പോളിൻ ഡി ബ്രോഗ്ലിയെ (Princessine) ആണ് മാതൃകയാക്കി ചിത്രീകരിച്ചിരിക്കുന്നത്.

ഈ ചിത്രം പൂർത്തീകരിക്കുന്ന സമയത്ത് പൗളിന് 28 വയസ്സായിരുന്നു. അവർ വളരെ ബുദ്ധിയുള്ളവളും അവരുടെ സൗന്ദര്യത്തിനും, മതപരമായും പരക്കെ അറിയപ്പെട്ടിരുന്നെങ്കിലും വളരെയധികം ലജ്ജാവതിയും ആയിരുന്നു. ഈ ചിത്രം അവരുടെ വിഷാദരോഗത്തെ എടുത്തുകാണിക്കുന്നു. പൗളിന് 30-ാമത്തെ വയസ്സിൽ ക്ഷയരോഗം ബാധിക്കുകയും 35-ആമത്തെ വയസ്സിൽ മരിക്കുകയും ചെയ്തു. 1901 വരെ ആൽബർട്ട് ജീവിച്ചിരുന്നെങ്കിലും അയാൾ ഹൃദയം തകർന്ന് മറ്റൊരു വിവാഹം കഴിച്ചില്ല.[1]

ചിത്രം വരയ്ക്കാൻ തയ്യാറാകുന്നതിനുമുമ്പ് ഇൻഗ്രീസ് നിരവധി പെൻസിൽ സ്കെച്ചുകൾ നിർമ്മിച്ചിരുന്നു. അവയിൽ ഓരോന്നിനും വ്യത്യസ്ത രീതിയിൽ നിൽക്കുന്നതായിട്ടും വ്യത്യസ്ത വസ്ത്രങ്ങളിലും മാതൃകകൾ വരച്ചു നോക്കിയിരുന്നു. അവസാനത്തെ പെയിന്റിംഗ് ഇൻഗ്രിയുടെ ഏറ്റവും മികച്ച പിൽക്കാല ഛായാചിത്രങ്ങളിൽ ഒന്നാണ്. 1853 ലേതെന്ന് ഒപ്പിട്ട ഈ ചിത്രം ന്യൂയോർക്കിലെ മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ട്സിന്റെ ശേഖരത്തിൽ സൂക്ഷിച്ചിരിക്കുന്നു.

ചിത്രകാരനെക്കുറിച്ച്

[തിരുത്തുക]

ഒരു ഫ്രഞ്ച് നിയോക്ലാസിക്കൽ ചിത്രകാരനായിരുന്നു അഗസ്റ്റേ ഡൊമിനിക് ആംഗ്ര. മുൻകാല കലാപരമായ പാരമ്പര്യങ്ങളിൽ സ്വാധീനം ചെലുത്തിയ ഇൻഗ്രെസ്, റൊമാന്റിക് ശൈലിയിൽ അക്കാദമിക് യാഥാസ്ഥിതികതയുടെ രക്ഷാധികാരിയാകാൻ ആഗ്രഹിച്ചു. നിക്കോളാസ് പൗസിൻ, ജാക്വസ് ലൂയിസ് ഡേവിഡ് എന്നിവരുടെ പാരമ്പര്യത്തിൽ ചരിത്രത്തിന്റെ ചിത്രകാരനായി അദ്ദേഹം സ്വയം കണക്കാക്കിയെങ്കിലും, അദ്ദേഹം വരച്ച ഛായാചിത്രങ്ങളാണ് ചരിത്രത്തിന്റെ ഏറ്റവും വലിയ പാരമ്പര്യമായി അംഗീകരിക്കപ്പെടുന്നത്. പിക്കാസോയെയും മാറ്റിസെയെയും മറ്റ് ആധുനികവാദികളെയും അദ്ദേഹം സ്വാധീനിച്ചിരുന്നു.

അവലംബം

[തിരുത്തുക]
  1. Harris, Beth; Zucker, Steven. "Ingres, Princesse de Broglie". Khan Academy, October 2009. Retrieved 23 September 2017

ഉറവിടങ്ങൾ

[തിരുത്തുക]
  • Betzer, Sarah. Ingres and the Studio: Women, Painting, History. University Park, PA: Pennsylvania State University Press, 2002. ISBN 978-0-2710-4875-8
  • Brettell, Richard; Hayes Tucker, Paul; Henderson Lee, Natalie. The Robert Lehman Collection III. Nineteenth and Twentieth-Century Paintings. New York: Metropolitan Museum of Art, 2009. ISBN 978-1-5883-9349-4
  • Davies, Martin. "An Exhibition of Portraits by Ingres and His Pupils". The Burlington Magazine for Connoisseurs, volume 64, no. 374, 1934
  • Hale, Charlotte; "Technical Observations". In: Bertin, Eric; Tinterow, Gary. 'Portraits by Ingres: Image of an Epoch': Reflections, Technical Observations, Addenda, and Corrigenda. Metropolitan Museum Journal, volume 35, 2000
  • Marandel, Patrice. Europe in the Age of Enlightenment and Revolution. Metropolitan Museum of Art, 1987. ISBN 978-0-8709-9451-7
  • McConnell, Sophie. Metropolitan Jewelry. New York: Metropolitan Museum of Art, 1991
  • Naef, Hans. "Eighteen Portrait Drawings by Ingres". Master Drawings, volume 4, no. 3, 1966. JSTOR 1552844
  • Newbery, Timothy. Frames in the Robert Lehman Collection. NY: Metropolitan Museum of Art Publications, 2007. ISBN 9-781-5883-9269-5
  • Rosenblum, Robert. Ingres. London: Harry N. Abrams, 1990. ISBN 978-0-300-08653-9
  • Taylor, Lou. The Study of Dress History. Manchester: Manchester University Press, 2002. ISBN 978-0-7190-4065-8
  • Tinterow, Gary. Portraits by Ingres: Image of an Epoch. New York: Metropolitan Museum of Art, 1999. ISBN 978-0-300-08653-9
  • Tucker, Paul. Nineteenth- And Twentieth-Century Paintings in The Robert Lehman Collection. New York: Metropolitan Museum of Art, 2009. ISBN 978-1-5883-9349-4
  • Wolohojian, Stephan. "A Private Passion: 19th-Century Paintings and Drawings from the Grenville L. Winthrop Collection, Harvard University". New York: Metropolitan Museum of Art, 2003. ISBN 978-1-5883-9076-9

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ദ_പ്രിൻസെസ്_ഡി_ബ്രോഗ്ലി&oldid=3247747" എന്ന താളിൽനിന്ന് ശേഖരിച്ചത്