Jump to content

ദ ഫ്ലോട്ടിംഗ് അഡ്‍മിറൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
The Floating Admiral
പ്രമാണം:TheFloatingAdmiral.jpg
First edition cover
കർത്താവ്(Detection Club) G. K. Chesterton, Agatha Christie, Dorothy L. Sayers, Ronald Knox, Freeman Wills Crofts, etc
രാജ്യംUnited Kingdom
ഭാഷEnglish
സാഹിത്യവിഭാഗംMystery novel
പ്രസാധകർHodder & Stoughton
പ്രസിദ്ധീകരിച്ച തിയതി
December 1931
മാധ്യമംPrint (Hardback & Paperback)
ഏടുകൾ351 pp (first edition, hardback)

ദ ഫ്ലോട്ടിംഗ് അഡ്മിറൽ 1931 ൽ, ഡിറ്റക്ഷൻ ക്ലബ്ബിലെ പതിനാലു അംഗങ്ങൾ ചേർന്നെഴുതിയ ഒരു ഡിറ്റക്ടീവ് നോവലാണ്. നോവലിൻറെ പന്ത്രണ്ട് അധ്യായങ്ങൾ ഓരോ വ്യത്യസ്ത രചയിതാക്കളാണ് എഴുതിയിരിക്കുന്നത്.  വിക്ടർ വൈറ്റ്ചർച്ച്ജി.ഡി.എച്ച്. കോൾമാർഗരറ്റ് കോൾ, ഹെൻട്രി വെയ്‍ഡ്, അഗത ക്രിസ്റ്റി, ജോൺ റോഡ്, മിൽവാർഡ് കെന്നഡി, ഡൊറോത്തി എൽ. സയേർസ്, റൊണാൾഡ് നോക്സ്, ഫ്രീമാൻ വിൽസ് ക്രാഫ്റ്റ്‍സ്, എഡ്‍ഗാർ ജെപ്‍സൺ, ക്ലമൻസ് ഡെയിൻ, ആൻറണി ബർക്കിലി എന്നിവരാണ് യഥാക്രമം ഓരോ അദ്ധ്യായങ്ങളുമെഴുതിയത്. നോവൽ എഴുതി പൂർത്തിയായതിനുശേഷം ജി.കെ. ചെസ്റ്റേർട്ടൺ ഒരു അവതാരികയുമെഴുതിയിരുന്നു.[1]

കഥാസന്ദർഭം

[തിരുത്തുക]

ഒഴുകിനടക്കുന്ന ബോട്ടിൽനിന്ന് അഡ്മിറൽ പെനിസ്റ്റോണിൻറെ മൃതശരീരം കണ്ടെടുക്കപ്പെടുന്നു. കഴിഞ്ഞ രാത്രി അനന്തരവളോടൊപ്പം അഡ്മിറലിന് വികാരിയുടെ ഭവനത്തിൽ ഒരു വിരുന്നുണ്ടായിരുന്നു. വിരുന്നിനുശേഷം തൻറെ വീട്ടിലേയ്ക്കു തിരിച്ചുപോകുവാൻ നദിയിലൂടെ സ്വന്തം ബോട്ടിലാണ് പോയത്. എന്നാൽ അഡ്മിറലിൻറെ മൃതശരീരംകണ്ടെടുക്കപ്പെട്ട ബോട്ട് അയാളുടേതല്ലായിരുന്നു. അത് വികാരിയുടെ സ്വന്തമായ ബോട്ടായിരുന്നു. ഒരു കത്തികൊണ്ടോ കഠാരകൊണ്ടോ അഡ്മിറലിനെ കുത്തിക്കൊന്നിരിക്കുകയായിരുന്നു. എന്നാൽ ബൊട്ടിൻറെ തട്ടിൽ രക്തം കാണപ്പെട്ടിരുന്നില്ല. ഇതെത്തുടർന്ന് കൊലപാതകിയെകണ്ടുപിടിക്കാനുള്ള ഉദ്യമങ്ങളാണ് നോവലിൻറെ ഉള്ളടക്കം.

അവലംബം

[തിരുത്തുക]
  1. Charles Osborne, The Life and Crimes of Agatha Christie, London, 1982.
"https://ml.wikipedia.org/w/index.php?title=ദ_ഫ്ലോട്ടിംഗ്_അഡ്‍മിറൽ&oldid=3517034" എന്ന താളിൽനിന്ന് ശേഖരിച്ചത്