Jump to content

ദ ബോൺ ലെഗസി (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
The Bourne Legacy
Theatrical release poster
സംവിധാനംTony Gilroy
നിർമ്മാണം
കഥTony Gilroy
തിരക്കഥ
ആസ്പദമാക്കിയത്Jason Bourne series
by Robert Ludlum
അഭിനേതാക്കൾ
സംഗീതംJames Newton Howard
ഛായാഗ്രഹണംRobert Elswit
ചിത്രസംയോജനംJohn Gilroy
സ്റ്റുഡിയോ
വിതരണംUniversal Pictures
റിലീസിങ് തീയതി
  • ജൂലൈ 30, 2012 (2012-07-30) (New York City)
  • ഓഗസ്റ്റ് 10, 2012 (2012-08-10) (United States)
രാജ്യംUnited States
ഭാഷEnglish
ബജറ്റ്$125 million[1]
സമയദൈർഘ്യം135 minutes[2]
ആകെ$276.1 million[1]

റോബർട്ട് ലഡ്ലമിന്റെ ജേസൺ ബോൺ നോവൽപരമ്പരയെ ആസ്പദമാക്കി ടോണി ഗിൽറോയി സംവിധാനം ചെയ്ത ഒരു അമേരിക്കൻ ആക്ഷൻ ത്രില്ലർ ചിത്രമാണ് ദ ബോൺ ലെഗസി. 2012 ൽ ഇറങ്ങിയ ഈ ചിത്രം ജേസൺ ബോൺ ചലച്ചിത്രപരമ്പരയിലെ നാലാമത്തെതാണ്. എറിക് വാൻ ലസ്റ്റ്ബാഡറിന്റെ ആദ്യ ബോൺ നോവലായ ദ ബോൺ ലെഗസിയുടെ അതേ പേര് തന്നെയാണ് ചിത്രത്തിന് നല്കിയതെങ്കിലും അതിന്റെ തിരക്കഥയും നോവലിന്റെ പ്രമേയവുമായി ഒരു സാദൃശ്യവുമില്ല. നോവലിലെ മുഖ്യ കഥാപാത്രം ജേസൺ ബോൺ തന്നെ ആയിരിക്കുമ്പോൾ ചിത്രത്തിൽ ആരോൺ ക്രോസ്സ് എന്ന ഏജൻറ് ആണ് മുഖ്യ കഥാപാത്രം. ജെറമി റെന്നർ, റേച്ചൽ വൈസ്, എഡ്വേഡ് നോർട്ടൺ എന്നിവർ ചിത്രത്തിൽ മുഖ്യ വേഷങ്ങൾ അവതരിപ്പിച്ചു.  

പരമ്പരയിലെ മുൻ ചിത്രങ്ങളുടെ സംവിധായകൻ പോൾ ഗ്രീൻഗ്രാസ് ഈ ചിത്രം സംവിധാനം ചെയ്യാത്തതിനാൽ മാറ്റ് ഡാമൺ ഈ ചിത്രത്തിൽ നിന്ന് വിട്ടുനിന്നു. അതിനാൽ ജേസൺ ബോൺ എന്ന കഥാപാത്രം ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നില്ല. ചിത്രത്തിന്റെ ചിത്രീകരണം മുഖ്യമായും ന്യൂയോർക്ക് നഗരത്തിലാണ് നടന്നത്. ചില രംഗങ്ങൾ ഫിലിപ്പീൻസ്, ദക്ഷിണ കൊറിയ, പാകിസ്താൻ, കാനഡ എന്നിവിടങ്ങളിൽ ചിത്രീകരിച്ചു. 2012 ഓഗസ്റ്റ് 10 ന് പുറത്തിറങ്ങിയ ഈ ചിത്രത്തിന് സമ്മിശ്ര പ്രതികരണം ലഭിച്ചു. ചിത്രത്തിന്റെ പ്രമേയവും, ജെയിംസ് ന്യൂട്ടൺ ഹോവാർഡിന്റെ സംഗീതവും, റെന്നറുടെ പ്രകടനം പ്രകീർത്തിക്കപ്പെട്ടപ്പോൾ മാറ്റ് ഡാമന്റെയും, ഗ്രീൻഗ്രാസിന്റെ സവിശേഷ കാമറ ശൈലിയുടെയും അഭാവം എന്നിവ ഒരു പോരായ്മയായി ചൂണ്ടിക്കാട്ടി. 2016 ൽ ഇറങ്ങിയ ജേസൺ ബോൺ എന്ന ചിത്രത്തിൽ മാറ്റ് ഡാമൺ, പോൾ ഗ്രീൻഗ്രാസ് എന്നിവർ മടങ്ങിയെത്തി.  

അവലംബം

[തിരുത്തുക]
  1. 1.0 1.1 "The Bourne Legacy". Box Office Mojo. Retrieved October 8, 2012.
  2. "The Bourne Legacy". British Board of Film Classification. July 23, 2012. Retrieved August 12, 2012.

ബാഹ്യ കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ദ_ബോൺ_ലെഗസി_(ചലച്ചിത്രം)&oldid=3085018" എന്ന താളിൽനിന്ന് ശേഖരിച്ചത്