ദ വൈറ്റ് ബലൂൺ
ദ വൈറ്റ് ബലൂൺ | |
---|---|
സംവിധാനം | ജാഫർ പനാഹി |
നിർമ്മാണം | Kurosh Mazkouri |
രചന | അബ്ബാസ് കിയാരൊസ്തമി |
അഭിനേതാക്കൾ | Aida Mohammadkhani Mohsen Kafili Fereshteh Sadr Orfani |
ഛായാഗ്രഹണം | Farzad Jadat |
ചിത്രസംയോജനം | ജാഫർ പനാഹി |
വിതരണം | October Films |
റിലീസിങ് തീയതി | 1995 |
രാജ്യം | ഇറാൻ |
ഭാഷ | പേർഷ്യൻ |
സമയദൈർഘ്യം | 85 മിനുട്ട് |
1995 ൽ പുറത്തിറങ്ങിയ ഇറാനിയൻ ചലച്ചിത്രം ആണ് ദ വൈറ്റ് ബലൂൺ ( പേർഷ്യൻ: بادکنک سفيد .ജാഫർ പനാഹി ആണ് ഈ സിനിമയുടെ സംവിധായകൻ. ഒരു കഥാചിത്ര സംവിധായകൻ എന്ന നിലയിൽ അദ്ദേഹത്തെ ശ്രദ്ധേയനാക്കിയത് ഈ സിനിമയാണ്. നിരൂപക ശ്രദ്ധയും ലോകവ്യാപകമായ അഭിനന്ദനങ്ങളും ഈ സിനിമ അദ്ദേഹത്തിനു സമ്മനിച്ചു. 1995 ലെ കാൻ ചലച്ചിത്രമേളയിൽ കാമറ ഡി ഓർ (Prix de la Camera d'Or) പുരസ്കാരം ഈ സിനിമക്ക് ലഭിച്ചു. ഗാർഡിയൻ പത്രം എക്കാലത്തേയും മികച്ച അൻപതു കുടുംബ ചിത്രങ്ങളിൽ ഒന്നായി ഈ സിനിമയെ തിരഞ്ഞെടുത്തു.[1]
കഥാ സംഗ്രഹം
[തിരുത്തുക]പുതുവർഷാഘോഷങ്ങൾക്കായി വീട്ടിലെ മീൻ പാത്രത്തിലേക്ക് ഒരു സ്വർണ്ണ മീനിനെ വാങ്ങാൻ ആഗ്രഹിക്കുന്ന ഒരു പെൺകുട്ടിയുടെ കഥയാണിത്. ഏഴു വയസ്സുകാരിയായ റസിയയും അവളുടെ അമ്മയും നവവത്സരപ്പിറവിയുടെ തലേന്ന് തെഹ്റാൻ നഗരത്തിലെ മാർക്കറ്റിൽ ഷോപ്പിംഗ് നടത്തുകയായിരുന്നു. അവൾക്ക് ഇഷ്ടപ്പെട്ട സ്വർണമത്സ്യത്തെ അമ്മ വാങ്ങിച്ചുകൊടുക്കുന്നില്ല. പിന്നീട് പണം കിട്ടിയെങ്കിലും അതു വാങ്ങാനുള്ള നെട്ടോട്ടത്തിനിടയിൽ പണം നഷ്ടപ്പെടുന്നു. അത് തിരഞ്ഞുള്ള ഓട്ടമായി പിന്നെ.[2]
പുരസ്കാരങ്ങൾ
[തിരുത്തുക]- ഗോൾഡൻ ക്യാമറ (Prix de la Camera d'Or) - ജാഫർ പനാഹി
- 1996 New York Film Critics Circle Awards
- NYFCC Award
- 1995 Sudbury Cinéfest
- Best International Film - ജാഫർ പനാഹി
- 1995 സാവോപോളോ അന്താരാഷ്ട്ര ചലച്ചിത്രമേള
- International Jury Award - ജാഫർ പനാഹി
- 1995 ടൊക്കിയോ അന്താരാഷ്ട്ര ചലച്ചിത്രമേള
- Gold Award - ജാഫർ പനാഹി
അവലംബം
[തിരുത്തുക]- ↑ Brooks, Xan (2005-12-10). "The best family films of all time". London: The Guardian. Retrieved 2006-09-26.
{{cite news}}
: Italic or bold markup not allowed in:|publisher=
(help) - ↑ http://ulkazhcha.blogspot.com/search/label/%E0%B4%B8%E0%B4%BF%E0%B4%A8%E0%B4%BF%E0%B4%AE?updated-max=2011-09-11T21:49:00-07:00&max-results=20