ദ സ്പൈ ഹു ലവ്ഡ് മി (നോവൽ)
ദൃശ്യരൂപം
പ്രമാണം:Spy Who Loved Me-Ian Fleming.jpg | |
കർത്താവ് | Ian Fleming |
---|---|
പുറംചട്ട സൃഷ്ടാവ് | Richard Chopping (Jonathan Cape ed.) |
രാജ്യം | United Kingdom |
ഭാഷ | English |
പരമ്പര | James Bond |
സാഹിത്യവിഭാഗം | Spy fiction |
പ്രസാധകർ | Jonathan Cape |
പ്രസിദ്ധീകരിച്ച തിയതി | 16 April 1962 |
മാധ്യമം | Print (hardback & paperback) |
ഏടുകൾ | 198 |
മുമ്പത്തെ പുസ്തകം | Thunderball |
ശേഷമുള്ള പുസ്തകം | On Her Majesty's Secret Service |
ബ്രിട്ടീഷ് സാഹിത്യകാരനായ ഇയാൻ ഫ്ലെമിങിന്റെ ജെയിംസ് ബോണ്ട് പരമ്പരയിലെ ഒമ്പതാമത്തെ നോവലാണ് ദ സ്പൈ ഹു ലവ്ഡ് മി. 1962 ഏപ്രിൽ 16 ന് ജൊനാതൻ കേപ്പാണ് ഈ നോവൽ പ്രസിദ്ധീകരിച്ചത്. ലൈംഗികതയുടെ ചുവനിറഞ്ഞതും ഏറ്റവും ചെറുതുമായ ജെയിംസ് ബോണ്ട് നോവലായിരുന്നു ഇത്. മുൻപത്തെ ജെയിംസ് ബോണ്ട് നോവലുകളുടെ ആഖ്യാനരീതിയിൽ നിന്ന് വളരെ വ്യത്യസ്തമായി വിവിയെന്നെ മിച്ചൽ എന്ന ഒരു കനേഡിയൻ സ്ത്രീ കഥപറയുന്ന രീതിയിലാണ് ഇത് എഴുതപ്പെട്ടത്. നോവലിന്റെ മൂന്നിൽ രണ്ട് ഭാഗം കഴിയും വരെയും ജെയിംസ് ബോണ്ട് നേരിട്ട് പ്രത്യക്ഷപ്പെടുന്നുപോലുമില്ല. മിച്ചലിനെ സഹ എഴുത്തുകാരിയായി ഒരു ആമുഖം ഫ്ലെമിങ് ഈ നോവലിൽ അവതരിപ്പിച്ചിട്ടുമുണ്ട്.