നഗ്ഗർ കൊട്ടാരം
ദൃശ്യരൂപം
നഗ്ഗർ കൊട്ടാരം | |
---|---|
കുളു, ഹിമാചൽ പ്രദേശ്, ഇന്ത്യ | |
നഗ്ഗർ കൊട്ടാരം | |
Site information | |
Controlled by | ഹിമാചൽ പ്രദേശ് ടൂറിസം ഡെവലപ്മെന്റ് കോർപ്പറേഷൻ |
Site history | |
Built | എ ഡി 1460 ൽ |
നിർമ്മിച്ചത് | രാജ സിദ്ധ് സിംഗ് |
Materials | കല്ലുകളും തടികളും ഇടകലർന്ന നിർമ്മാണ രീതി |
ഹിമാചൽ പ്രദേശിലെ കുളുവിൽ സ്ഥിതിചെയ്യുന്ന ഏകദേശം 500 വർഷത്തോളം പഴക്കമുള്ള മധ്യകാലഘട്ടത്തിലെ ഒരു കൊട്ടാരമാണ് നഗ്ഗർ കൊട്ടാരം. എ.ഡി. 1460 ൽ കുളുവിലെ രാജാവായ സിദ്ധ് സിംഗ്, മൂന്ന് നിലകളിലായി പടിഞ്ഞാറൻ ഹിമാലയൻ ശൈലിയിൽ കല്ലിലും തടിയിലും കൊത്തുപണികളോടുകൂടി പണികഴിപ്പിച്ചതാണീ കൊട്ടാരം.
വർഷങ്ങളോളം ഒരു രാജകീയ വസതിയായി നിലനിന്നിരുന്ന ഈ കൊട്ടാരം പിന്നീട് 1978 ൽ ഒരു ഹെറിറ്റേജ് ഹോട്ടലായി പ്രവർത്തിപ്പിക്കുന്നതിനായി ഹിമാചൽ പ്രദേശ് ടൂറിസം ഡെവലപ്മെന്റ് കോർപ്പറേഷനു (HPTDC) കൈമാറി.[1][2]
ചരിത്രം
[തിരുത്തുക]നൂറ്റാണ്ടുകളായി നഗ്ഗർ കൊട്ടാരം രാജാക്കന്മാരുടെ ഔദ്യോഗിക വസതിയായിരുന്നു.[3]
ജനപ്രിയ സംസ്കാരത്തിൽ
[തിരുത്തുക]"ജബ് വി മെറ്റ്" എന്ന പ്രശസ്ത ബോളിവുഡ് ചിത്രത്തിലെ മനോഹര ഗാനത്തിനു പാശ്ചാത്തലമായിരിക്കുന്നത് ഈ കൊട്ടാരമാണ്.[4] നിലവിൽ, കൊട്ടാരം ഒരു ഹെറിറ്റേജ് ഹോട്ടലായി ആയി പ്രവർത്തിക്കുന്നു.
അവലംബം
[തിരുത്തുക]- ↑ "The Castle, Naggar". hptdc.in.
- ↑ "Tourism in Naggar". tourism-of-india.com.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2018-06-19. Retrieved 2019-02-18.
- ↑ "നഗ്ഗർ കൊട്ടാരം, Naggar". malayalam.nativeplanet.com (in ma). Retrieved 2019-02-18.
{{cite web}}
: CS1 maint: unrecognized language (link)