Jump to content

നടയടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു പ്രതിയെ സബ് ജയിലിലോ സെന്റർ ജയിലിലോ പ്രവേശിപ്പിക്കുമ്പോൾ നൽകുന്ന സ്വീകരണമാണ് നടയടി എന്ന് ആലങ്കാരികമായി പറയാം. ജയിലിലെ ചട്ടവട്ടങ്ങൾ തീർത്ത് വേഷം മാറി സെല്ലിലേക്ക് പോകും വഴി തന്നെ സ്വീകരണം (നടയടി) തുടങ്ങാറുണ്ട്. പൊടുന്നനെ പ്രതിയുടെ പിന്നിൽ നിന്നോ വശങ്ങളിൽ മർദ്ദനം തുടങ്ങുന്നു. പകച്ചു പോകുന്ന പ്രതി പ്രതികരിക്കാനാവാതെ മർദ്ദനം മുഴുവനൻ ഏറ്റുവാങ്ങുന്നു. സെല്ലിൽ എത്തിയാൽ സഹതടവുകാരുടെ വകയാവും സ്വീകരണം. പിന്നെ ജയിലിലെ ഏതു നിയമവും ഉത്തരവും മടി കൂടാതെ പുള്ളി അനുസരിക്കും.

"https://ml.wikipedia.org/w/index.php?title=നടയടി&oldid=3374935" എന്ന താളിൽനിന്ന് ശേഖരിച്ചത്