Jump to content

നട്ട്ക്രാക്കർ (പക്ഷി)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നട്ട്ക്രാക്കർ
Nucifraga columbiana
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Nucifraga

Brisson, 1760
Species

Nucifraga caryocatactes
Nucifraga columbiana

കാക്കകൾ ഉൾപ്പെടുന്ന കോർവിഡെ (Corvidae) കുടുംബത്തിൽപ്പെടുന്ന ഒരിനം പക്ഷിയാണ് നട്ട്ക്രാക്കർ. പ്രധാനമായും രണ്ട് സ്പീഷീസിൽപ്പെട്ട നട്ട്ക്രാക്കറുകളാണ് കണ്ടുവരുന്നത്-വടക്കേ അമേരിക്കയിൽ കണ്ടുവരുന്ന ന്യൂസിഫ്രാഗാ കൊളംബിയാനയും യൂറോപ്പിലും ഏഷ്യയിലും കണ്ടുവരുന്ന ന്യൂസിഫ്രാഗാ കാരിയോകറ്റേക്റ്റെസും (ഓൾഡ് വേൾഡ് നട്ട് ക്രാക്കർ).[1]


അമേരിക്കൻ വർഗത്തിൽപ്പെട്ട നട്ട് ക്രാക്കറുകൾ ക്ലാർക്സ് നട്ട്ക്രാക്കർ എന്നാണ് പൊതുവായി അറിയപ്പെടുന്നത്. കാരണം, 19-ാം ശ.-ത്തിൽ ലൂയീസും ക്ളാർക്കുമാണ് ഇവയെ തങ്ങളുടെ പര്യവേക്ഷണത്തിനിടയിൽ കണ്ടെത്തിയത്. ഒരടിയോളം വരുന്ന ഈ പക്ഷികൾക്ക് ബലമുള്ള കൊക്കുകളും നീളം കൂടിയ ചിറകുകളുമാണുള്ളത്. ഉയരം കൂടിയ മരച്ചില്ലകളിൽ കൂടുകൂട്ടുന്ന ഈ പക്ഷികൾ റോക്കി പർവത നിരകളിലും മിസ്സിസിപ്പി താഴ്വരകളിലും ധാരാളമായി കണ്ടുവരുന്നു.

ഏഷ്യയിലും യൂറോപ്പിലും കണ്ടുവരുന്ന നട്ട് ക്രാക്കറുകൾക്ക് തവിട്ടുനിറമാണുള്ളത്. ശൈത്യകാലത്തേക്കാവശ്യമായ ഭക്ഷണം ഇവ നേരത്തേ കരുതിവയ്ക്കാറുണ്ട്. കാട് മൂടിയ മലനിരകളിലാണ് ഇവ കൂട് കൂട്ടാറുള്ളത്. മധ്യയൂറോപ്പും ഏഷ്യയുമാണ് ഇവയുടെ പ്രധാന ആവാസകേന്ദ്രങ്ങൾ.

നിലനിൽക്കുന്ന സ്പീഷീസുകൾ

[തിരുത്തുക]
Image Scientific name Common Name Distribution
Nucifraga caryocatactes spotted nutcracker Europe and Asia
Nucifraga multipunctata large-spotted nutcracker the Himalayas
Nucifraga columbiana Clark's nutcracker western North America

അവലംബങ്ങൾ

[തിരുത്തുക]
  1. Jobling, James A (2010). The Helm Dictionary of Scientific Bird Names. London: Christopher Helm. p. 276. ISBN 978-1-4081-2501-4.

ബാഹ്യ ലിങ്കുകൾ

[തിരുത്തുക]
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ നട്ട്ക്രാക്കർ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=നട്ട്ക്രാക്കർ_(പക്ഷി)&oldid=3778319" എന്ന താളിൽനിന്ന് ശേഖരിച്ചത്