Jump to content

നമിത പ്രമോദ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(നമിത പ്രമോദ് (നടി) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നമിത പ്രമോദ് (നടി)
ജനനം (1996-09-19) 19 സെപ്റ്റംബർ 1996  (28 വയസ്സ്)
വിദ്യാഭ്യാസംകാർമൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ,

തിരുവനന്തപുരം, സെന്റ് തെരേസാസ് കോളജ് എറണാകുളം, എറണാകുളം

Big firm sar . Parents
സജീവ കാലം2011–തുടരുന്നു
മാതാപിതാക്ക(ൾ)പ്രമോദ്, ഇന്ദുl

നമിത പ്രമോദ്, ഒരു മലയാളചലച്ചിത്രനടിയാണു.സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത പുതിയ തീരങ്ങൾ എന്ന ചിത്രത്തിലൂടെയാണു ഇവർ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.[1]

അഭിനയ ജീവിതം

[തിരുത്തുക]

നമിത അഭിനയലോകത്തേക്ക് വരുന്നത് ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ വേളാങ്കണ്ണി മാതാവ് എന്ന സീരിയലിൽ മാതാവിന്റെ വേഷം ചെയ്താണു. തുടർന്ന് അമ്മേ ദേവി, എന്റെ മാനസ പുത്രി എന്നീ സീരിയലുകളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. രാജേഷ് പിള്ള സംവിധാനം ചെയ്ത ട്രാഫിക് എന്ന ചിത്രത്തിൽ റിയ എന്ന കഥാപാത്രമാണൂ സിനിമയിൽ ആദ്യമായി ചെയ്തത്. ആദ്യമായി നായികാ വേഷം ലഭിച്ചത് സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത പുതിയ തീരങ്ങൾ[2] എന്ന ചിത്രത്തിൽ നിവിൻ പോളിയുടെ കൂടെയാണു. തുടർന്ന് ദിലീപ്ന്റെ നായികയായി സൗണ്ട് തോമയിലും[3] , കുഞ്ചാക്കോയുടെ നായികയായി പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും[1] എന്ന ചിത്രത്തിലും അഭിനയിച്ചു. നമിതയുടെ അഞ്ചാമത്തെ ചിത്രം കുഞ്ചാക്കോ ബോബനുമൊന്നിച്ചുള്ള ലോ പോയിന്റ് ആണു.നമിതയുടെ പുതിയതായി റിലീസ് ചെയ്ത ചിത്രം ലാൽജോസിന്റെ വിക്രമാദിത്യൻ ആണ്

ചലച്ചിത്രങ്ങൾ

[തിരുത്തുക]
വർഷം ചിത്രം സംവിധായകൻ ഭാഷ കഥാപാത്രം Notes
2011 ട്രാഫിക് രാജേഷ് പിള്ളൈ മലയാളം റിയ
2012 പുതിയ തീരങ്ങൾ സത്യൻ അന്തിക്കാട് മലയാളം താമര
2013 സൗണ്ട് തോമ വൈശാഖ് മലയാളം ശ്രീലക്ഷ്മി
2013 പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും ലാൽ ജോസ് മലയാളം കൈനകരി ജയശ്രീ
2013 ലോ പോയിന്റ് ലിജിൻ ജോസ് മലയാളം മായ
2014 വിക്രമാദിത്യൻ ലാൽജോസ് മലയാളം ദീപിക പൈ
2014 വില്ലാളിവീരൻ

സുധീഷ് ശങ്കർ

മലയാളം നർമദ്ദ
2014 ഓർമ്മയുണ്ടോ ഈ മുഖം അൻവർ സാദിക്ക് മലയാളം നിത്യ
2015 ചന്ദ്രേട്ടൻ എവിടെയാ സിദ്ധാർഥ് ഭരതൻ മലയാളം ഗീതാഞ്ജലി/ വസന്തമല്ലിക
2015 അമർ അക്ബർ അന്തോണി നാദിർഷ മലയാളം ജെന്നി
2015 അടി കപ്പ്യാരെ കൂട്ടമണി ജോൺ വർഗ്ഗീസ് മലയാളം

ലക്ഷ്മി ||


2017 റോൾ മോഡൽസ് റാഫി മലയാളം ശ്രേയ
2018 കമ്മാര സംഭവം മലയാളം ഭാനുമതി
2019 മാർഗംകളി (ചലച്ചിത്രം) ശ്രീജിത്ത് വിജയൻ മലയാളം ഊർമിള
2020 അൽ മല്ലൂ ബോബൻ സാമുവൽ മലയാളം നയന


സീരിയലുകൾ

[തിരുത്തുക]
സീരിയൽ ഭാഷ കഥാപാത്രം ചാനൽ
എന്റെ മാനസപുത്രി മലയാളം അഞ്ജലി ഏഷ്യാനെറ്റ്
വേളാങ്കണ്ണി മാതാവ് മലയാളം മാതാവ് സൂര്യ ടീവി
അമ്മേ ദേവി മലയാളം ദേവി സൂര്യ ടീവി

അവലംബം

[തിരുത്തുക]
  1. 1.0 1.1 "ആർക്കൈവ് പകർപ്പ്". Archived from the original on 2018-07-11. Retrieved 2013-11-12.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-07-27. Retrieved 2013-11-12.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-03-30. Retrieved 2013-11-12.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=നമിത_പ്രമോദ്&oldid=3985878" എന്ന താളിൽനിന്ന് ശേഖരിച്ചത്