രാജേഷ് പിള്ള
രാജേഷ് പിള്ള | |
---|---|
ജനനം | [1][2] | 7 ഒക്ടോബർ 1974
മരണം | ഫെബ്രുവരി 27, 2016[3] | (പ്രായം 41)
തൊഴിൽ | ചലച്ചിത്രസംവിധായകൻ |
സജീവ കാലം | 2005–2016 |
ജീവിതപങ്കാളി(കൾ) | മേഘ രാജേഷ് |
മലയാളത്തിലെ ഒരു ചലച്ചിത്രസംവിധായകനായിരുന്നു രാജേഷ് പിള്ള (7 ഒക്ടോബർ 1974 – 27 ഫെബ്രുവരി 2016)
ജീവിതരേഖ
[തിരുത്തുക]ജനനം, വിദ്യാഭ്യാസം
[തിരുത്തുക]ഓച്ചിറ സ്വദേശിയായ ഡോ. കെ. രാമൻപിള്ളയുടെയും ഹരിപ്പാട് വീയപുരം സ്വദേശിയായ സുഭദ്രാമ്മയുടെയും മകനായി 1974-ൽ ഡൽഹിയിൽ ജനനം. ഡൽഹിയിൽ കോളേജ് അധ്യാപകനായിരുന്ന പിതാവ് പിന്നീട് കുടുംബസമേതം തിരുവനന്തപുരത്തേക്ക് സ്ഥലം മാറി. പട്ടം സെന്റ് മേരീസ്, ഹരിപ്പാട് ഗവ. ബോയ്സ് ഹൈസ്കൂൾ, തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജ് എന്നിവിടങ്ങളിലായിരുന്നു രാജേഷ് പിള്ളയുടെ വിദ്യാഭ്യാസം.
ചലച്ചിത്രരംഗത്ത്
[തിരുത്തുക]ബിരുദത്തിനുശേഷം രാജീവ് അഞ്ചലിനൊപ്പം സംവിധാന സഹായിയായി പ്രവർത്തിച്ചിരുന്നു. സൂര്യ ടി.വി.യിൽ 2002-ലെ ഓണക്കാലത്ത് പ്രക്ഷേപണം ചെയ്ത അരികിൽ ഒരാൾ കൂടി എന്ന ടെലിഫിലിം സംവിധാനം ചെയ്തു കൊണ്ട് രാജേഷ് സ്വതന്ത്ര സംവിധായകനായി. പിന്നീടൊരു ടെലിവിഷൻ സീരിയൽ കൂടി സംവിധാനം ചെയ്തു.[4] ഹൃദയത്തിൽ സൂക്ഷിക്കാൻ എന്ന ചലച്ചിത്രത്തിലൂടെ 2005-ൽ ചലച്ചിത്രലോകത്തെത്തി.[5] കുഞ്ചാക്കോ ബോബൻ, ഭാവന എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ചെയ്ത ഈ ചിത്രം സാമ്പത്തികമായി പരാജമായിരുന്നു. പിന്നീട് ട്രാഫിക് എന്ന ചിത്രത്തിലൂടെയാണ് വിജയകരമായ തിരിച്ചുവരവ് നടത്തിയത്. ബോബി-സഞ്ജയ് തിരക്കഥ രചിച്ച് 2011-ൽ പുറത്തിറങ്ങിയ ഈ ചലച്ചിത്രം ഏറെ ശ്രദ്ധേയത നേടിയിരുന്നു. ചെന്നൈയിൽ നടന്ന ഒരു യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയുള്ള ഒരു കഥയായിരുന്നു ട്രാഫിക് എന്ന സിനിമയുടേത്.[6][7] മലയാളത്തിലെ ന്യൂ ജനറേഷൻ എന്ന തരംഗത്തിന് തുടക്കം കുറിച്ച ചിത്രമാണിതെന്നു പറയാം. ട്രാഫിക്കിന്റെ ഹിന്ദിപതിപ്പ് സംവിധാനം ചെയ്തെങ്കിലും ചിത്രം പുറത്തിറങ്ങിയില്ല. നിവിൻ പോളി, അമല പോൾ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി 2015-ൽ സംവിധാനം ചെയ്ത് പുറത്തിറക്കിയ മിലി എന്ന ഇൻസ്പിറേഷണൽ ചിത്രവും വിജയമായിരുന്നു.[8] 2016 ഫെബ്രുവരിയിൽ റിലീസ് ചെയ്ത വേട്ട ആണ് ഇദ്ദേഹത്തിന്റെ അവസാന ചിത്രം.
മരണം
[തിരുത്തുക]നോൺ-ആൽക്കഹോളിക് ലിവർ സിൻഡ്രോം (കരൾ രോഗം) മൂർച്ചിച്ചതിനെത്തുടർന്ന് ഏറെക്കാലം ചികിത്സയിലായിരുന്ന രാജേഷ് പിള്ള കൊച്ചിയിലെ പി.വി.എസ്. ആശുപത്രിയിൽ വെച്ച് 2016 ഫെബ്രുവരി 27-ന് രാവിലെ ഏകദേശം 11.30-ന് അന്തരിച്ചു.[8] വേട്ട എന്ന ചിത്രം റിലീസ് ചെയ്ത് പിറ്റേ ദിവസമാണ് രാജേഷ് മരണപ്പെട്ടത്. മൃതദേഹം രവിപുരം പൊതുശ്മശാനത്തിൽ സംസ്കരിച്ചു.
സംവിധാനം ചെയ്ത ചിത്രങ്ങൾ
[തിരുത്തുക]വർഷം | ചലച്ചിത്രം | അഭിനേതാക്കൾ | തിരക്കഥ | കുറിപ്പുകൾ |
---|---|---|---|---|
2005 | ഹൃദയത്തിൽ സൂക്ഷിക്കാൻ | കുഞ്ചാക്കോ ബോബൻ, ഭാവന, നിത്യ ദാസ്, ഭാനുപ്രിയ, സിദ്ധിഖ് | കലവൂർ രവികുമാർ | |
2011 | ട്രാഫിക് | ശ്രീനിവാസൻ, കുഞ്ചാക്കോ ബോബൻ, റഹ്മാൻ, അനൂപ് മേനോൻ, ആസിഫ് അലി, വിനീത് ശ്രീനിവാസൻ, ലെന, കാതൽ സന്ധ്യ | ബോബി-സഞ്ജയ് | മലയാളത്തിലെ ന്യൂജനറേഷൻ വിഭാഗത്തിലെ ആദ്യ ചിത്രമെന്ന് വിലയിരുത്തപ്പെടുന്നു |
2015 | മിലി | നിവിൻ പോളി, അമല പോൾ | മഹേഷ് നാരായണൻ | നായികാ കേന്ദ്രീയ ചിത്രം |
2015 | ട്രാഫിക് | മനോജ് ബാജ്‌പേയ്, പ്രസൻജിത്ത് ചാറ്റർജി, ജിമ്മി ഷെർഗിൽ, പരംബ്രത ചാറ്റർജി, ദിവ്യ ദുട്ട, സച്ചിൻ ഖെടേക്കർ | ബോബി-സഞ്ജയ് സുരേഷ് നായർ, പിയൂഷ് മിശ്ര, പ്രശാന്ത് പാണ്ടേ |
ട്രാഫിക്ക് എന്ന മലയാളചിത്രത്തിന്റെ ഹിന്ദി റീമേക്ക് - ചിത്രം പുറത്തിറങ്ങിയിട്ടില്ല. |
2016 | വേട്ട | മഞ്ജു വാര്യർ, കുഞ്ചാക്കോ ബോബൻ, ഇന്ദ്രജിത്ത്, കാതൽ സന്ധ്യ | അരുൺലാൽ രാമചന്ദ്രൻ | സൈക്കോ ത്രില്ലർ വിഭാഗം |
അവാർഡുകളും അവാർഡ് നാമനിർദ്ദേശങ്ങളും
[തിരുത്തുക]- Won – 1st South Indian International Movie Awards for Best Direction – Traffic
- Won – Jaihind Film Awards 2012 for Best Direction – Traffic
- Won – Reporter TV Film Awards 2012 for Best Direction – Traffic
- Won – Nana Film Awards for Best Direction – Traffic
- Won – Amritha Film Award - Trend Setting Film Director
- Won – Aimfill Inspire Film Award - Best Innovative Film
- Won – National Film Promotion Council 2011 - Pratheeksha Puraskaram
- Won –Mathrubhumi Film Awards 2011 - Path Breaking Movie of the Year
- Won – Minnalai Film TV Awards-Best Director - 2011
- Won – Audi-Ritz Icon Award 2012 - Iconic Film of the Year Malayalam
- Won – Santhosham South Indian Film Award 2011
- Won – Southspin Fashion Award-2012
- Nominated – Asianet Film Awards 2012 for Best Direction – Traffic
- Nominated – Surya Film Awards for Best Direction – Traffic
അവലംബം
[തിരുത്തുക]- ↑ മരണം വേട്ടയാടി, ഇനി ഹൃദയത്തിൽ സൂക്ഷിക്കാം..., കേരള കൗമുദി, 2016 ഫെബ്രുവരി 28
- ↑ സിനിമയ്ക്ക് കരളുനൽകി മടങ്ങി, ദേശാഭിമാനി, 2016 ഫെബ്രുവരി 28
- ↑ "Malayalam filmmaker Rajesh Pillai passes away at 41". Indian Express. New Delhi. 2016-02-27.
- ↑ രാജേഷ് പിള്ള: പാഠപുസ്തകങ്ങളേക്കാൾ ഫിലിം റോളുകളെ പ്രണയിച്ച വിദ്യാർഥി Archived 2016-03-04 at the Wayback Machine., മാതൃഭൂമി, 2016 ഫെബ്രുവരി 28
- ↑ "Traffic Gets the Green Signal".
- ↑ "Traffic Movie Review" Archived 2010-08-19 at the Wayback Machine..
- ↑ Sathyendran, Nita (2013-07-03).
- ↑ 8.0 8.1 സംവിധായകൻ രാജേഷ് പിള്ള അന്തരിച്ചു.