നമീബ്-നൌക്ൿലഫ്റ്റ് ദേശീയോദ്യാനം
നമീബ്-നൗക്ലഫ്റ്റ് ദേശീയോദ്യാനം, നമീബിയ | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Map of Africa | |
Location | Namibia |
Nearest city | Windhoek |
Coordinates | 24°32′47″S 15°19′47″E / 24.54639°S 15.32972°E |
Area | 49,768 കി.m2 (19,216 ച മൈ) |
Established | August 1, 1979 |
Governing body | Ministry of Environment and Tourism |
നമീബ്-നൌൿലഫ്റ്റ് ദേശീയോദ്യാനം, പടിഞ്ഞാറൻ നമീബിയയിലെ ഒരു ദേശീയോദ്യാനമാണ്. അറ്റ്ലാൻ്റിക് മഹാസമുദ്ര തീരത്തിനും ഗ്രേറ്റ് എസ്കാർപ്മെൻ്റിൻ്റെ അരികിനും ഇടയിൽ ഇത് സ്ഥിതിചെയ്യുന്നു. നമീബ് മരുഭൂമിയുടെ (ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന മരുഭൂമിയായി കണക്കാക്കപ്പെടുന്നു), നൗക്ലഫ്റ്റ് പർവതനിര, സാൻഡ്‌വിച്ച് ഹാർബറിലെ ലഗൂൺ എന്നിവയുടെ ഒരു ഭാഗം തുടങ്ങിയവ ഇത് ഉൾക്കൊള്ളുന്നു. ദേശീയോദ്യാനത്തിലെ ഏറ്റവും അറിയപ്പെടുന്ന പ്രദേശവും നമീബിയയിലെ പ്രധാന ആകർഷണങ്ങളിലൊന്നുമായ സോസുസ്വ്ലെയ് എന്ന മൺകൂനകളാൽ ചുറ്റപ്പെട്ട താലം പോലെയുള്ള പ്രദേശം, ത്സൗചാബിലെ ഒരു ചെറിയ മലയിടുക്കായ സെസ്രിം എന്നിവ സന്ദർശകരെ ആകർഷിക്കുന്നു. ഗോബാബേബ് മരുഭൂ ഗവേഷണ കേന്ദ്രം ദേശിയോദ്യാനത്തിനുള്ളിലായാണ് സ്ഥിതി ചെയ്യുന്നത്.
സ്ഥാനവും വിവരണവും
[തിരുത്തുക]മൊത്തം 49,768 ചതുരശ്ര കിലോമീറ്റർ (19,216 ചതുരശ്ര മൈൽ) വിസ്തീർണ്ണമുള്ള നമീബ്-നൗക്ലഫ്റ്റ് ദേശീയോദ്യാനം അതിൻ്റെ അവസാനത്തെ വിപുലീകരണ സമയത്ത് ആഫ്രിക്കയിലെ ഏറ്റവും വലിയ ഗെയിം പാർക്കും ലോകത്തിലെ നാലാമത്തെ വലിയ ഗെയിം പാർക്കുമായിരുന്നു. ഏകദേശം 600 കിലോമീറ്റർ (370 മൈൽ) വടക്ക്-തെക്കായി സ്വാകോപ് നദി മുതൽ ലുഡെറിറ്റ്‌സിലേക്കുള്ള B4 റോഡ് വരെ നീളുന്ന അറ്റ്ലാൻ്റിക് സമുദ്രത്തിലെ 1,609 കിലോമീറ്റർ (1,000 മൈൽ) കടൽ ഉൾപ്പെടെയുള്ള ഒരു ഭൂഭാഗമാണ് ഇതിൽ അടങ്ങിയിരിക്കുന്നത്.
വന്യജീവിസമ്പത്ത്
[തിരുത്തുക]പാമ്പുകൾ, ഗൗളികൾ, അസാധാരണ ഷഡ്പദങ്ങൾ, കഴുതപ്പുലികൾ, കൃഷ്ണമൃഗങ്ങൾ, കുറുനരികൾ, മാനുകൾ, പുള്ളിപ്പുലികൾ, ആഫ്രിക്കൻ കാട്ടുപൂച്ചകൾ, കുരങ്ങുകൾ, കാരക്കലുകൾ, വവ്വാൽ ചെവിയുള്ള കുറുക്കന്മാർ, ചെന്നായകൾ തുടങ്ങി ഒട്ടനവധി ജീവികളുടെ വിസ്മയകരമായ ശേഖരം ഈ അതീവ-വരൾച്ചാ പ്രദേശങ്ങളിൽ നിലനിൽക്കുന്നു.
കാലാവസ്ഥ
[തിരുത്തുക]ഉയർന്നതും ഒറ്റപ്പെട്ടതുമായ ഇൻസെൽബെർഗുകളും കോപ്‌ജെസും (പാറ നിറഞ്ഞ സ്ഥലങ്ങളുടെ ആഫ്രിക്കൻ പദം), ഫെൽഡ്‌സ്പാറുകളും മണൽക്കല്ലുകളും കൊണ്ട് സമ്പന്നമായ നാടകീയമായ രക്ത-ചുവപ്പാർന്ന കരിമ്പാറകളും അടങ്ങിയ ഭൂപ്രകൃതിയാണ് ഈ പ്രദേശത്തിൻ്റെ സവിശേഷതകളിൽ പ്രധാനം. ദേശീയോദ്യാനത്തിന്റെ കിഴക്കേയറ്റം നൗക്ലഫ്റ്റ് പർവതനിരകളെ ഉൾക്കൊള്ളുന്നു.
മൂടൽമഞ്ഞിനെ വഹിച്ചുകൊണ്ടുവരുന്ന ശക്തമായ കാറ്റ് ദേശീയോദ്യാനത്തിൽ ഉയർന്ന മണൽക്കൂനകൾ സൃഷ്ടിക്കുന്നതിന് കാരണമാകുന്നു. അവയുടെ കരിഞ്ഞ ഓറഞ്ച് നിറം മണൽക്കൂനകളുടെ പ്രായത്തിൻ്റെ അടയാളമാണ്. മരുഭൂനിരപ്പിൽനിന്ന് ഏകദേശം 300 മീറ്ററിലധികം (ഏകദേശം 1000 അടി) ഉയരമുള്ള സ്ഥലങ്ങളിലെ ഈ മൺകൂനകൾ ലോകത്തിലെ ഏറ്റവും ഉയരമുള്ളതാണ്. കാലങ്ങൾകൊണ്ടു രൂപപ്പെടുന്ന തുരുമ്പെടുത്ത ലോഹം പോലെയുള്ള മണലിൻറെ ഈ ഓറഞ്ചു നിറം, അവയിലടങ്ങിയിരിക്കുന്ന ഇരുമ്പിൻറെ അംശം ഓക്സിഡൈസ് ചെയ്യുമ്പോഴാണ് ഉണ്ടാകുന്നത്. മണൽക്കുന്നുകളുടെ പ്രായം കൂടുന്നതിനനുസരിച്ച് ഈ ഓറഞ്ച് നിറത്തിൻറെ തിളക്കവും വർദ്ധിക്കുന്നു. കടൽത്തീരത്തിനടുത്തും തടാകങ്ങൾ, തണ്ണീർത്തടങ്ങൾ, ചെളിപ്രദേശങ്ങൾ എന്നിവയ്ക്ക് സമീപത്തേയ്ക്കുമായി ചുരുങ്ങുന്ന മൺകൂനകൾ ഈ പ്രദേശത്തേയ്ക്ക് ലക്ഷക്കണക്കിന് പക്ഷികളെ ആകർഷിക്കുന്നു. 'നമീബ്' വാക്കിന്റെ അർത്ഥംൽ "തുറന്ന സ്ഥലം" എന്നാണ്, നമീബ് മരുഭൂമിയാണ് നമീബിയയ്ക്ക് "തുറസ്സായ സ്ഥലങ്ങളുടെ നാട്" എന്ന അതിൻ്റെ പേര് നൽകിയത്.
ചിത്രശാല
[തിരുത്തുക]-
നൗക്ലഫ്റ്റ് ദേശീയോദ്യാനത്തിനറേയും നമീബ് റാൻഡ് നേച്ചർ റിസർവിൻ്റെയും അതിർത്തികൾ സൂചിപ്പിക്കുന്ന സാറ്റലൈറ്റ് ഫോട്ടോ
-
നമീബ് മരുഭൂമി വണ്ട് (Stenocara gracilipes).
-
High dunes in the Namib desertനമീബ് മരുഭൂമിയിലെ ഉയർന്ന മൺകൂനകൾ.
-
ഡെഡ് വ്ലെയിലെ (Dead Vlei) 550 വർഷം പഴക്കമുള്ള ഉണക്ക മരങ്ങൾ.
-
പാർക്കിലെ ഒരു സാധാരണ മണൽക്കുന്ന്.
-
സ്വകോപ്മുണ്ടിന് സമീപമുള്ള ചാന്ദ്ര ഭൂപ്രകൃതി
-
മൺകൂനകൾക്ക് സമീപമുള്ള പുൽമേടുകളിൽ റൂപ്പല്സ് കൊർഹാൻ (Rüppell's korhaan).