Jump to content

നമ്പി നാരായണൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നമ്പി നാരായണൻ
36-ആമത് ഷാർജ അന്താരാഷ്ട്ര പുസ്തക മേളയിൽ തന്റെ പുസ്തക പ്രകാശനത്തിനിടെ (2017 നവംബർ 4)
36-ആമത് ഷാർജ അന്താരാഷ്ട്ര പുസ്തക മേളയിൽ തന്റെ പുസ്തക പ്രകാശനത്തിനിടെ (2017 നവംബർ 4)
തൊഴിൽശാസ്ത്രജ്ഞൻ
ശ്രദ്ധേയമായ രചന(കൾ)ഓർമകളുടെ ഭ്രമണപഥം

നമ്പി നാരായണൻ എന്നറിയപ്പെടുന്ന എസ്. നമ്പി നാരായണൻ ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷനിൽ മുൻ ഉദ്യോഗസ്ഥനായിരുന്നു.[1] 1994- നവംബർ 30 ന് ചാരവൃത്തി ആരോപിച്ച് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും അൻപതു ദിവസം ജയിലിൽ അടക്കുകയുമുണ്ടായി. ഐ.എസ്.ആർ.ഓ വികസിപ്പിച്ചുകൊണ്ടിരുന്ന ക്രയോജനിക് എഞ്ചിൻ സാങ്കേതികവിദ്യയെ ചുറ്റിപ്പറ്റിയായിരുന്നു ചാരവൃത്തി ആരോപണം. പിന്നീട് ഇദ്ദേഹം നിരപരാധിയാണന്നു മനസ്സിലാക്കി 1998-ൽ സുപ്രീം കോടതി നമ്പി നാരായണനെ കുറ്റവിമുക്തനാക്കി.[1] 2018 ൽ ജസ്റ്റിസ് ദിപക് മിശ്ര ബെഞ്ചിന്റെ സുപ്രീംകോടതി വിധിയിൽ നമ്പി നാരായണന് അമ്പത് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധിയായി. സംസ്ഥാന ഗവർമെന്റ് 10-8-2018-ൽ പരസ്യമായി നഷ്ടപരിഹാര തുക നൽകി വിധി നടപ്പിലാക്കി.[2] [3] അദ്ദേഹത്തിന്റെ ആത്മകഥയായ ഓർമ്മകളുടെ ഭ്രമണപഥം 2017 ഒക്ടോബർ 23 നു പുറത്തിറങ്ങിയിരുന്നു. 2019 ജനുവരി 25ന് ഭാരത സർക്കാർ പദ്മഭൂഷൺ നൽകി ഈ ശാസ്ത്രജ്ഞനെ ആദരിച്ചു.[4]

ഔദ്യോഗികജീവിതം

[തിരുത്തുക]

1970-കളിൽ റോക്കറ്റുകൾക്കായി ദ്രാവകഇന്ധനസാങ്കേതികവിദ്യയും ഖരഇന്ധന സാങ്കേതികവിദ്യയും ഐ.എസ്.ആർ.ഒ. വികസിപ്പിക്കുന്നുണ്ടായിരുന്നു. ഇതിൽ ദ്രാവകഇന്ധനസാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തവരിൽ പ്രധാനിയായിരുന്നു നമ്പി നാരായണൻ. കൂടാതെ അതിശീതീകൃത ദ്രവഇന്ധനങ്ങളും അവക്ക് വേണ്ട എഞ്ചിനുകളും വികസിപ്പിക്കുന്നതിലും ഇന്ത്യൻ സ്പേസ് റിസേർച്ച് ഓർഗനൈസേഷന്റെ ചെയർമാനായിരുന്ന സതീശ് ധവന്റേയും പിൻഗാമിയായ യു.ആർ. റാവുവിന്റേയും നേതൃത്വത്തിൽ നടന്നുപോന്നിരുന്ന ഗവേഷണപ്രവർത്തനങ്ങളിൽ സജീവപങ്കാളിയുമായിരുന്നു അദ്ദേഹം

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=നമ്പി_നാരായണൻ&oldid=3760665" എന്ന താളിൽനിന്ന് ശേഖരിച്ചത്