നരീന്ദർ ധാമി
ദൃശ്യരൂപം
ഒരു ബ്രിട്ടീഷ് ബാലസാഹിത്യകാരിയാണ് നരീന്ദർ ധാമി (ജനനം 1958 വോൾവർഹാംപ്ടണിൽ).
മുൻകാലജീവിതം
[തിരുത്തുക]പഞ്ചാബിൽ നിന്നും യുകെയിലേക്ക് കുടിയേറിയ ഒരു ഇന്ത്യക്കാരന്റെയും ഇംഗ്ലീഷുകാരിയായ അമ്മയുടെയും മകളായി 1958-ൽ നരീന്ദർ ജനിച്ചു[1]. ഇന്ത്യൻ-ഇംഗ്ലീഷ് സംസ്കാരങ്ങളുടെ സമന്വയമായിരുന്നു അവരുടെ കുടുംബാന്തരീക്ഷം. വോൾവർഹാംപ്ടൺ ഗേൾസ് ഹൈസ്കൂൾ, ബർമിംഗ്ഹാം യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂർത്തിയാക്കി അവർ ബിരുദം കരസ്ഥമാക്കി.
ഗ്രന്ഥസൂചിക
[തിരുത്തുക]ഇതുവരെ 200-ഓളം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രധാനപ്പെട്ടവ താഴെ കൊടുക്കുന്നു.
- ദി ബ്യൂട്ടിഫുൾ ഗെയിം - ടീം ജാസ്മിൻ (ഓർക്കാർഡ്2010)
- ദി ബ്യൂട്ടിഫുൾ ഗെയിം - ഗോൾഡൻ ഗേൾ ഗ്രേസ് (ഓർക്കാർഡ്2010)
- ദി ബ്യൂട്ടിഫുൾ ഗെയിം - ജോർജ്ജി'സ് വാർ (ഓർക്കാർഡ്2010)
- ദി ബ്യൂട്ടിഫുൾ ഗെയിം - Lauren's Best Friend (ഓർക്കാർഡ്2010)
- ദി ബ്യൂട്ടിഫുൾ ഗെയിം- Hannah's Secret (ഓർക്കാർഡ്2009)
- ദി ന്യൂ അഡ്വഞ്ചേഴ്സ് ഓഫ് ദി വിഷിംഗ് ചെയർ(various) (എഗ്മോണ്ട്)
- ബാംഗ്, ബാംഗ്, യു ആർ ഡെഡ്! (Corgi Books)
- എയ്ഞ്ചൽ ഫെയ്സ് (Collins)
- ചേയ്ഞ്ചിങ് പ്ളേസെസ് (OUP)
- ആനി’സ് ഗെയിം
- ആനിമൽ ക്രാക്കേഴ്സ്
- ബിന്ദി ബേബ്സ്
- ബോളിവുഡ് ബേബ്സ്
- ഭാൻഗ്ര ബേബ്സ്
- സുനിത’സ് സീക്രട്ട്
- ഡാനിസ് ഡയറി
- ബെൻഡ് ഇറ്റ് ലൈക്ക് ബെക്കാം (ഹോഡർ ഹെഡ്‌ലൈൻ)
- സൂപ്പർസ്റ്റാർ ബേബ്സ് (2008)
അവലംബം
[തിരുത്തുക]- ↑ Narinder Dhami at randomhouse.com (accessed 25 March 2003)