Jump to content

നറുകിഴങ്ങ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നറുകിഴങ്ങ്
ശാസ്ത്രീയ വർഗ്ഗീകരണം edit
കിങ്ഡം: സസ്യലോകം
ക്ലാഡ്: ട്രക്കിയോഫൈറ്റ്
ക്ലാഡ്: സപുഷ്പി
ക്ലാഡ്: ഏകബീജപത്രസസ്യങ്ങൾ
Order: Dioscoreales
Family: Dioscoreaceae
Genus: Dioscorea
Species:
D. wallichii
Binomial name
Dioscorea wallichii
Hook.f.

ഡയസ്ക്കോറിയേസി കുടുംബത്തിൽ പെട്ട ഭൂകാണ്ഡമുള്ള ഒരു വള്ളിച്ചെടിയാണ് നറുകിഴങ്ങ്. (ശാസ്ത്രീയനാമം: Dioscorea wallichii).[2] വരക്കിഴങ്ങ്, കാട്ടുകിഴങ്ങ് എന്നീ പേരുകളും ഇതിനുണ്ട്. നാട്ടുവൈദ്യത്തിൽ മരുന്നായി ഉപയോഗിക്കുന്നു.[1] ഇത് ബംഗ്ലാദേശ്, ചൈന, ഇന്ത്യ മലേഷ്യ, മ്യാന്മാർ, തായ്ലാൻഡ് എന്നിവിടങ്ങളിൽ സ്വദേശിയാണ്. ഇതിന് ഒരുമീറ്ററോളം നീളവും 3-6 സെമീ വ്യാസവുമുള്ള സിലിണ്ടർ ആകൃതിയിലുള്ള ഭക്ഷ്യയോഗ്യമായ കിഴങ്ങുകളുണ്ട്. വെള്ളനിറമുള്ള കിഴങ്ങുകൾ മൂക്കുമ്പോൾ മഞ്ഞനിറത്തിൽ നാരുള്ളതായി മാറുന്നു.[1]

ഉപയോഗം

[തിരുത്തുക]

നന്നായി വേവിച്ച് വെള്ളം കളഞ്ഞശേഷം ഭക്ഷ്യയോഗ്യമാണ്.[1]

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 1.3 "Dioscorea wallichii Hook.f." India Biodiversity Portal. Retrieved 24 ഏപ്രിൽ 2018.
  2. "Dioscorea wallichii (kruo) | Plants & Fungi At Kew". www.kew.org (in ഇംഗ്ലീഷ്). Retrieved 2017-02-03.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=നറുകിഴങ്ങ്&oldid=3207946" എന്ന താളിൽനിന്ന് ശേഖരിച്ചത്