Jump to content

നല്ല നിലാവുള്ള രാത്രി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നല്ല നിലാവുള്ള രാത്രി
പോസ്റ്റർ
സംവിധാനംമർഫി ദേവസ്സി
നിർമ്മാണം
രചന
  • മർഫി ദേവസ്സി
  • പ്രഫുൽ സുരേഷ്
അഭിനേതാക്കൾ
സംഗീതംകൈലാസ് മേനോൻ
ഛായാഗ്രഹണംഅജയ് ഡേവിഡ് കാച്ചപ്പിള്ളി
ചിത്രസംയോജനംശ്യാം ശശിധരൻ
സ്റ്റുഡിയോ
  • സാന്ദ്ര തോമസ് പ്രൊഡക്ഷൻസ്
  • മില്യൺ ഡ്രീംസ്
വിതരണംഗുഡ്‌വിൽ എന്റർടെയ്ൻമെന്റ്സ്
റിലീസിങ് തീയതി
  • 30 ജൂൺ 2023 (2023-06-30)[1]
രാജ്യംഇന്ത്യ
ഭാഷമലയാളം
ബജറ്റ്₹3 കോടി[2]
സമയദൈർഘ്യം126 മിനിറ്റുകൾ[3]

മർഫി ദേവസ്സി സംവിധാനം ചെയ്ത് 2023-ൽ പുറത്തിറങ്ങിയ ഒരു മലയാളം ആക്ഷൻ ഡ്രാമ ത്രില്ലർ ചലച്ചിത്രമാണ് നല്ല നിലാവുള്ള രാത്രി.[4] ബാബുരാജ്, ചെമ്പൻ വിനോദ് ജോസ്, ജിനു ജോസഫ്, ബിനു പപ്പു എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. റോണി ഡേവിഡ്, സജിൻ ചെറുകയിൽ, ഗണപതി എസ്. പൊതുവാൾ, നിതിൻ ജോർജ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു.[5] മർഫി ദേവസ്സിയും പ്രഫുൽ സുരേഷും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്.[6] സാന്ദ്ര തോമസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സാന്ദ്ര തോമസും ഭർത്താവ് വിൽസൺ തോമസും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.[7][8]

അഭിനേതാക്കൾ

[തിരുത്തുക]

നിർമ്മാണം

[തിരുത്തുക]

വികസനം

[തിരുത്തുക]

മുമ്പ് ഫ്രൈഡേ ഫിലിം ഹൗസിന്റെ പങ്കാളിയായിരുന്ന സാന്ദ്ര തോമസ് 2020-ൽ 'സാന്ദ്ര തോമസ് പ്രൊഡക്ഷൻസ്' എന്ന പേരിൽ സ്വന്തമായി ഒരു പ്രൊഡക്ഷൻ കമ്പനി രൂപീകരിച്ചു.[9] സാന്ദ്ര തോമസ് പ്രൊഡക്ഷൻസിന്റെ ആദ്യ ചിത്രമാണ് നല്ല നിലാവുള്ള രാത്രി.[9] ചിത്രം 2022 സെപ്റ്റംബറിൽ പ്രഖ്യാപിച്ചു.[10]

ചിത്രീകരണം

[തിരുത്തുക]

ചിത്രത്തിന്റെ പൂജയും ചിത്രീകരണവും 12 സെപ്റ്റംബർ 2022 ന് കാന്തല്ലൂരിലെ വൃന്ദാവൻ ഗാർഡൻസിൽ ആരംഭിച്ചു.[11][12] ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ 2 നവംബർ 2022 ന് പുറത്തിറങ്ങി.[13][6] 4 നവംബർ 2022 ന് കുട്ടിക്കാനത്ത് ആദ്യ ഷെഡ്യൂൾ പൂർത്തിയായി.[6]

മാർക്കറ്റിംഗ്

[തിരുത്തുക]

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും മോഷൻ പോസ്റ്ററും[14] ഏപ്രിലിൽ പുറത്തിറങ്ങി. ഔദ്യോഗിക ട്രെയിലർ 5 മേയ് 2023 ന് യൂട്യൂബിൽ റിലീസ് ചെയ്തു.[15] ചെമ്പൻ വിനോദ് ജോസ്, ബാബുരാജ്, ജിനു ജോസഫ്, ബിനു പപ്പു, ഗണപതി എന്നിവരെ ഉൾപ്പെടുത്തി രണ്ടാം ലുക്ക് പോസ്റ്റർ 4 ജൂൺ 2023 ന് പുറത്തിറക്കി.[16][17]

സംഗീതം

[തിരുത്തുക]

കൈലാസ് മേനോൻ ആണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്.[15] മർഫി ദേവസ്സിയും പ്രഫുൽ സുരേഷും ചേർന്നാണ് ചിത്രത്തിലെ "താനാരോ തന്നാരോ" എന്ന ഗാനത്തിന് വരികൾ എഴുതിയത്.[18][19] ഇത് 22 മാർച്ച് 2023 ന് യൂട്യൂബിൽ റിലീസ് ചെയ്തു.[20]

# ഗാനംഗായകർ ദൈർഘ്യം
1. "താനാരോ തന്നാരോ"  രാജേഷ് തമ്പുരു,
ബാബുരാജ്,
റോണി ഡേവിഡ്,
ജിനു ജോസഫ്,
സജിൻ,
നിതിൻ ജോർജ്,
ഗണപതി,
കൈലാസ് മേനോൻ
3:56

റിലീസ്

[തിരുത്തുക]

തീയേറ്റർ

[തിരുത്തുക]

ചിത്രം 30 ജൂൺ 2023 ന് തീയേറ്ററുകളിൽ റിലീസ് ചെയ്തു.[7][21]

ബോക്സ് ഓഫീസ്

[തിരുത്തുക]

ചിത്രം ആദ്യ ദിനം ഏകദേശം ₹0.40 കോടിയും ആദ്യ ആഴ്ചയിൽ ₹2.64 കോടിയും നേടി.[22]

സ്വീകരണം

[തിരുത്തുക]

നിരൂപക സ്വീകരണം

[തിരുത്തുക]

നിരൂപകരിൽ നിന്ന് ശരാശരി പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്.[23][24][25]

ദ ഹിന്ദുവിലെ എസ്.ആർ. പ്രവീൺ "ഒരു സ്ലാഷർ-ഹോം ഇൻവേഷൻ ത്രില്ലറായി മാറിയതോടെ ആദ്യ പകുതിയിലെ കഥാപാത്രനിർമ്മാണവും സന്ദർഭ ക്രമീകരണവും പാഴായി" എന്ന് എഴുതി.[26]

ദ ടൈംസ് ഓഫ് ഇന്ത്യയുടെ നിരൂപകയായ ഗോപിക ചിത്രത്തിന് 5-ൽ 3 സ്റ്റാർ റേറ്റിംഗ് നൽകുകയും, "മർഫി ദേവസ്സിയുടെ നല്ല നിലാവുള്ള രാത്രിനല്ല കുറച്ച് ചില നിമിഷങ്ങൾ ഉള്ള ഒരു സിനിമയാണ് എന്നും ആദ്യ പകുതിയിലെ രസകരമായ ഒരു തയ്യാറെടുപ്പിന് ശേഷം രണ്ടാം പകുതി തകർന്നു" എന്നു പ്രസ്താവിക്കുകയും ചെയ്തു.[27]

ദ ഇന്ത്യൻ എക്‌സ്‌പ്രസിനായി നിരൂപകൻ അനന്ദു സുരേഷ് ചിത്രത്തിന് 5-ൽ 0.5 സ്റ്റാർ നൽകി, "നല്ല നിലാവുള്ള രാത്രി ഒരു 'സ്ലാഷർ' ചിത്രമായി കാണാൻ കഴിയും; എന്നിരുന്നാലും, അത് ശരിക്കും വെട്ടിക്കുറയ്ക്കുന്നത് കാഴ്ചക്കാരുടെ ബാങ്ക് ബാലൻസാണ് എന്ന് എഴുതി."[5]

ഓൺമനോരമയിലെ പ്രിൻസി അലക്‌സാണ്ടർ, "നിർമ്മാതാക്കൾ അക്രമ രംഗങ്ങൾ കുറയ്ക്കുകയും, ബോധ്യപ്പെടുത്തുന്ന ഒരു ആഖ്യാനം സൃഷ്ടിക്കുന്നതിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തിരുന്നുവെങ്കിൽ നല്ല നിലവുള്ള രാത്രി ഒരു മികച്ച കാഴ്ച്ച ആകുമായിരുന്നു" എന്ന് എഴുതി.[28]

അവലംബങ്ങൾ

[തിരുത്തുക]
  1. Wilson (2023-07-22). "Nalla Nilavulla Rathri 2023 OTT Release Date and Platform". Total Reporter (in ബ്രിട്ടീഷ് ഇംഗ്ലീഷ്). Retrieved 2023-07-22.
  2. admin (2023-06-28). "Nalla Nilaavulla Rathri Malayalam Movie Box Office Collection, Budget, Hit Or Flop". Cinefry (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2023-07-22.
  3. "Nalla Nilaavulla Rathri (2023) - Movie Reviews, Cast & Release Date". in.bookmyshow.com. 2023-08-22.
  4. "Nalla Nilaavulla Rathri (2023) | Nalla Nilaavulla Rathri Malayalam Movie | Movie Reviews, Showtimes". NOWRUNNING (in ഇംഗ്ലീഷ്). 2023-03-22. Retrieved 2023-07-22.
  5. 5.0 5.1 "Nalla Nilavulla Rathri movie review: This Baburaj, Chemban Vinod-starrer is money down the drain". The Indian Express (in ഇംഗ്ലീഷ്). 2023-06-30. Retrieved 2023-07-22.
  6. 6.0 6.1 6.2 "Nalla Nilavulla Rathri | നല്ല നിലാവുള്ള രാത്രി (2023) - Mallu Release | Watch Malayalam Full Movies" (in english). Retrieved 2023-07-22.{{cite web}}: CS1 maint: unrecognized language (link)
  7. 7.0 7.1 "Nalla Nilavulla Rathri: Story, Preview, First Day Box Office Collection - FilmiBeat". www.filmibeat.com (in ഇംഗ്ലീഷ്). Retrieved 2023-07-22.
  8. vipinvk. ""നല്ല നിലാവുള്ള രാത്രി": ഒരു രാത്രിയുടെ നിഗൂഢത സമ്മാനിക്കുന്ന ആക്ഷൻ ത്രില്ലർ അനുഭവം.!". Asianet News Network Pvt Ltd. Retrieved 2023-07-22.
  9. 9.0 9.1 Nair, Aishwarya (2022-09-12). "Sandra Thomas begins new production company; First film 'Nalla Nilavulla Rathri' begins". MixIndia (in അമേരിക്കൻ ഇംഗ്ലീഷ്). Archived from the original on 2023-07-22. Retrieved 2023-07-22.
  10. "Sandra Thomas With A New Production Company; Nalla Nilavulla Rathri Announced - Malayalam Movie News - Xappie". m.xappie.com. Archived from the original on 2023-07-22. Retrieved 2023-07-22.
  11. "നിർമ്മാതാവായി വീണ്ടും; സാന്ദ്രാ തോമസ് പ്രൊഡക്ഷൻ കമ്പനിയുടെ ആദ്യ ചിത്രം 'നല്ല നിലാവുള്ള രാത്രി'". Samayam Malayalam. Retrieved 2023-07-22.
  12. "'നല്ല നിലാവുള്ള രാത്രി ': ചിത്രീകരണം കാന്തല്ലൂരിൽ ആരംഭിച്ചു". Deshabhimani. Retrieved 2023-07-22.
  13. nithya. "സാന്ദ്ര തോമസ് നിർമ്മിക്കുന്ന 'നല്ല നിലാവുള്ള രാത്രി'; ടൈറ്റിൽ പോസ്റ്റർ". Asianet News Network Pvt Ltd. Retrieved 2023-07-22.
  14. Anil, Revathy (2023-04-17). "The First Look Poster Of Nalla Nilavulla Rathri". Film News Portal (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2023-07-22.
  15. 15.0 15.1 "Nalla Nilavulla Rathri trailer is out". The New Indian Express (in ഇംഗ്ലീഷ്). Retrieved 2023-07-22.
  16. "Second look poster of Nalla Nilavulla Rathri is out". The New Indian Express (in ഇംഗ്ലീഷ്). Retrieved 2023-07-22.
  17. "ചെമ്പൻ വിനോദും ബാബുരാജും ഒന്നിക്കുന്ന മാസ്സ് ആക്ഷൻ ത്രില്ലർ;'നല്ല നിലാവുള്ള രാത്രി' സെക്കന്റ് ലുക്ക്". Mathrubhumi (in ഇംഗ്ലീഷ്). 2023-06-06. Retrieved 2023-07-22.
  18. "താനാരോ തന്നാരോ ട്രെൻഡിംഗ്; സാന്ദ്ര തോമസ് പ്രൊഡക്ഷൻസിന്റെ ആദ്യ ചിത്രം നല്ല നിലാവുള്ള രാത്രി വരുന്നു". Southlive. 2023-03-23. Retrieved 2023-07-22.
  19. "Thaanaaro Thannaaro (Nalla Nilaavulla Raathri [2023]) | താനാരോ തന്നാരോ (നല്ല നിലാവുള്ള രാത്രി [2023])". malayalasangeetham.info. Retrieved 2023-07-22.
  20. "Nalla Nilavulla Ratri : "താനാരോ തന്നാരോ"; നല്ല നിലാവുള്ള രാത്രിയിലെ ഗാനം പുറത്തുവിട്ടു". Zee News Malayalam. 2023-03-22. Retrieved 2023-07-22.
  21. "'Nalla Nilavulla Rathri' gets a release date". The Times of India. 2023-06-21. ISSN 0971-8257. Retrieved 2023-07-23.
  22. skinfo (2023-07-03). "Nalla Nilaavulla Rathri (Malyalam)2023 Movie Box Office Collection, Day, Wise, Cast, Budget, Hit Or Flop? » Skinfo". newsmine (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2023-07-22.
  23. "പാളിപ്പോയ പരീക്ഷണം; 'നല്ല നിലാവുള്ള രാത്രി' റിവ്യൂ: Nalla Nilavulla Rathri Movie Review". Indian Express Malayalam. 2023-07-01. Retrieved 2023-07-22.
  24. Bharadwaj, Aswin (2023-06-30). "Nalla Nilavulla Rathri Review | A Passable Survival Thriller With Predictable Punches". Lensmen Reviews (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2023-07-22.
  25. Ramachandran, Arjun (2023-06-30). "Nalla Nilavulla Raathri review: This thriller is high on technical quality, but lacks a good script". The South First (in ബ്രിട്ടീഷ് ഇംഗ്ലീഷ്). Retrieved 2023-07-22.
  26. "Nalla Nilavulla Rathri' movie review: Murphy Devassy's directorial debut fails to live up to its interesting premise". ദ ഹിന്ദു. Retrieved 2023-08-09.
  27. "Nalla Nilavulla Rathri Movie Review : A watchable survival thriller with a predictable storyline". The Times of India. ISSN 0971-8257. Retrieved 2023-07-22.
  28. "Movie Review | 'Nalla Nilavulla Rathri' is a survival drama with high violence quotients". OnManorama. Retrieved 2023-07-22.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=നല്ല_നിലാവുള്ള_രാത്രി&oldid=4118214" എന്ന താളിൽനിന്ന് ശേഖരിച്ചത്