നളിനി ബേക്കൽ
ദൃശ്യരൂപം
നളിനി ബേക്കൽ | |
---|---|
ജനനം | ബേക്കൽ, കാസർഗോഡ് | 15 ഒക്ടോബർ 1954
തൊഴിൽ | മലയാളം എഴുത്തുകാരി |
ദേശീയത | ഇന്ത്യൻ |
ശ്രദ്ധേയമായ രചന(കൾ) | മുച്ചിലോട്ടമ്മ,ഒറ്റക്കോലം, |
പങ്കാളി | പൈപ്ര രാധാകൃഷ്ണൻ |
നളിനി ബേക്കൽ (ജനനം 1954 ഒക്ടോബർ 15) പ്രശസ്തയായ മലയാള നോവലിസ്റ്റും ചെറുകഥാകൃത്തുമാണ്. [1] നിരവധി നോവലുകളും ചെറുകഥകളും രചിച്ചിട്ടുണ്ട്, കൂടാതെ മാതൃഭൂമി നോവൽ പുരസ്കാരം (1977), ഇടശ്ശേരി അവാർഡ് (1987), SBI അവാർഡ് (1992), കേരള സാഹിത്യ അക്കാദമി ഫെലോഷിപ്പ് എന്നിവയും ലഭിച്ചിട്ടുണ്ട് . മലയാള സാഹിത്യത്തിന് നൽകിയ സമഗ്ര സംഭാവന കണക്കിലെടുത്തു കേരള സാഹിത്യ അക്കാഡമി 2018 ൽ നളിനി ബേക്കലിനെ സമഗ്ര സംഭാവന പുരസ്‌കാരം നൽകി ആദരിച്ചു.
സ്വകാര്യ ജീവിതം
[തിരുത്തുക]കേരളത്തിലെ കാസർഗോഡ് ജില്ലയിലെ ബേക്കൽ ഗ്രാമത്തിൽ മുങ്ങത്ത് തറവാട്ടിലാണ് നളിനി ജനിച്ചത്. മലയാള ഭാഷയിലെ പ്രശസ്ത എഴുത്തുകാരനും നിരൂപകനും വിമർശകനുമാണ് നളിനിയുടെ ഭർത്താവ് പായിപ്ര രാധാകൃഷ്ണൻ. ഡോ. അനുരാധ (ആയുർവേദ മെഡിക്കൽ ഓഫീസർ), അനുജ അകത്തൂട്ട് എന്നിവരാണ് മക്കൾ .
കൃതികൾ
[തിരുത്തുക]- നോവലുകൾ
- തുരുത്ത് (1977)
- ഹംസഗാനം (1982)
- കൃഷ്ണ (1985)
- മുച്ചിലോട്ടമ്മ (1987)
- കണ്വതീർത്ഥ (1988)
- ശിലാവനങ്ങൾ (1993)
- ദൈവത്തിന്റെ സ്വന്തം നാട്ടിൽ (1999)
- അമ്മയെ കണ്ടവരുണ്ടോ (2000)
- ചെറുകഥാ സമാഹാരങ്ങൾ
- ഒറ്റക്കോലം (1993)
അവാർഡുകളും അംഗീകാരങ്ങളും
[തിരുത്തുക]- സാഹിത്യ അവാർഡുകൾ
- 1977: മാതൃഭൂമി നോവൽ പുരസ്കാരം - തുരുത്ത്
- 1987: ഇടശ്ശേരി അവാർഡ് - മുച്ചിലോട്ടമ്മ
- 1992: എസ്.ബി.ഐ അവാർഡ് - മുച്ചിലോട്ടമ്മ
- ഫെല്ലോഷിപ്പുകൾ
- 2018 - ലെ കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവനക്കുള്ള പുരസ്കാരം ലഭിച്ചു. [2]
- 1995: കേരള സാഹിത്യ അക്കാദമി ഫെലോഷിപ്പ്
References
[തിരുത്തുക]- ↑ ആരാണ് എഴുത്തുകാരൻ ? ആരാണ് എഴുത്തുകാർ ആരാണ്? Retrieved 13 April 2015
- ↑ http://keralasahityaakademi.org/pdf/Award_2018.pdf