Jump to content

നവധാര തിയറ്റേഴ്സ്, പൂഞ്ഞാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ ഒരു നാടകസമിതിയായിരുന്നു കോട്ടയം ജില്ലയിലെ പൂഞ്ഞാർ ആസ്ഥാനമായുള്ള പൂഞ്ഞാർ നവധാര.[1] ഗാനമേള ട്രൂപ്പ്. ഗായക സംഘം, ബാലെ, ബാന്റ് സെറ്റ് എന്നിവയും സമിക്കുണ്ടായിരുന്നു. കേരളത്തിൽ നാടകങ്ങൾക്കുണ്ടായ തകർച്ചയിൽ ഈ സമിതി പിന്നീട് മറ്റുടമസ്ഥതയിൽ ഗാനമേള മാത്രമായി ചുരുക്കി. കേരളത്തിൽ അങ്ങോളമിങ്ങോളം സമിതി നിരവധി നാടകങ്ങൾ അവതരിപ്പിച്ചു.

1976 ആഗസ്റ്റ് 15നാ ണ് ഈ സമിതി പ്രവർത്തനം തുടങ്ങിയത്. ഒരു സാമൂഹ്യ സംഗീത നാടകമായ ഹേബിയസ് കോർപ്പസ് ആയിരുന്നു ആദ്യാവതരണം. 1986 ൽ ദശാബ്ദി പ്രമാണിച്ച് സമിതി ഒരു സുവനീർ പുറത്തിറക്കി. റവ. ഫാദർ ഈപ്പൻ ഏർത്തയിൽ ഈ സമിതിയുടെ രക്ഷാധികാരിയായിരുന്നു. തിലകനെപോലെയും ജോസ് ആലഞ്ചേരിയെപ്പോലെയും പ്രമുഖരായ നിരവധി സംവിധായകർ സമിതിയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചു. മോചനം എന്ന നാടകത്തിലെ അഭിനയത്തിന് എം.എസ്. തൃപ്പൂണിത്തുറക്ക് നല്ല നാടക നടനുള്ള സംസ്ഥാന അവാർഡ് ലഭിച്ചു. നിരവധി വേദികൾ ലഭിച്ച ഈ നാടത്തിന്റെ അവതരണത്തോടെ ഈപ്പനച്ചന്റെ നേതൃത്വത്തിൽ കേരളത്തിലെ പ്രധാന സമിതികളിലൊന്നായി നവധാര വളർന്നു. മോചനത്തിന് പ്രൊഫഷണൽ നാടകങ്ങൾക്കുള്ള മൂന്നു സംസ്ഥാന അവാർഡുകൾ ലഭിച്ചു. കേരളത്തിലും വടക്കേ ഇന്ത്യയിലും ധാരാളം വേദികൾ ലഭിച്ചു. [2]

നാടകങ്ങൾ

[തിരുത്തുക]
  • ഹേബിയസ് കോർപ്പസ്
  • പിപാസ
  • അനന്തം അജ്ഞാതം
  • പശ്ചിമഘട്ടം
  • തീരം കാശ്മീരം
  • സ്വപ്ന രഥം
  • മോചനം (നാടകകൃത്ത്: വർഗീസ് പോൾ)
  • ജസ്റ്റിസ് (നാടകകൃത്ത്: വർഗീസ് പോൾ)
  • സാഗരം
  • വസന്തം
  • പണ്ട് പണ്ട് പണ്ടൊരിക്കൽ

സമിതിയുമായി സഹകരിച്ചിരുന്ന പ്രമുഖർ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-04-14. Retrieved 2013-08-02. {{cite web}}: More than one of |archivedate= and |archive-date= specified (help); More than one of |archiveurl= and |archive-url= specified (help)
  2. https://gpura.org/item/1986-navadhara-theaters-poonjar-souvenir

പുറം കണ്ണികൾ

[തിരുത്തുക]