Jump to content

നവരോജ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കർണാടക സംഗീതത്തിലെ 29-ാം മേളകർത്താരാഗമായ ധീരശങ്കരാഭരണത്തിന്റെ ഒരു ജന്യരാഗമാണ് നവരോജ്.

ആരോഹണം: പധനിസരിഗമപ

അവരോഹണം: പമഗരിസനിധപ

സമ്പൂർണരാഗമാണിത്. ന, ഗ എന്നിവയാണ് ജീവസ്വരങ്ങൾ. ഷഡ്ജപഞ്ചമ സ്വരങ്ങൾക്ക് പുറമേ ചതു: ശ്രുതി ഋഷഭം, അന്തരഗാന്ധാരം, ശുദ്ധമധ്യമം, ചതുഃശ്രുതിധൈവതം, കാകലിനിഷാദം എന്നീ സ്വരങ്ങളും ഈ രാഗത്തിൽ വരുന്നു. മധ്യസ്ഥായിയിൽ പഞ്ചമത്തിനുമേൽ സഞ്ചാരമില്ല.

ഈ രാഗത്തിലെ പ്രധാനകീർത്തനങ്ങൾ ഇവയാണ് - സേവേനന്ദനന്ദനം (സ്വാതി തിരുനാൾ), ഭജരേയദുനാഥം മാനസ (സദാശിവ ബ്രഹ്മേന്ദ്രൻ). കഥകളി സംഗീതത്തിൽ നവരസം എന്നറിയപ്പെടുന്ന രാഗവും ഇതുതന്നെയാണ്.

അത്ഭുതാഹ്ളാദാഭിവേശങ്ങളുടെ അവതരണത്തിനാണ് കഥകളിയിൽ ഈ രാഗം ഉപയോഗിക്കുന്നത്. ഈ രാഗത്തിലുള്ള പ്രസിദ്ധ കഥകളിപ്പദങ്ങൾ ഇവയാണ്.

'നല്ലാർകുലമണിയും മൌലിമാലേ' (കിർമീരവധം)

'അന്തജന്മാർജിതമാമസ്മത് പുണ്യഫലം' (ദക്ഷയാഗം)

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ നവരോജ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=നവരോജ്&oldid=2485181" എന്ന താളിൽനിന്ന് ശേഖരിച്ചത്