അമോണിയം ക്ലോറൈഡ്
Names | |
---|---|
IUPAC name
Ammonium chloride
| |
Other names
Sal ammoniac, Salmiac, Nushadir salt, Sal armagnac, Salt armoniack
| |
Identifiers | |
3D model (JSmol)
|
|
ChEBI | |
ChemSpider | |
ECHA InfoCard | 100.031.976 |
EC Number |
|
KEGG | |
RTECS number |
|
UNII | |
CompTox Dashboard (EPA)
|
|
InChI | |
SMILES | |
Properties | |
ClH4N | |
Molar mass | 53.49 g·mol−1 |
Appearance | White solid, hygroscopic |
Odor | Odorless |
സാന്ദ്രത | 1.5274 g/cm3[1] |
ദ്രവണാങ്കം | |
ക്വഥനാങ്കം | 520 °C (968 °F; 793 K) |
Sublimes at 337.6 °C[2] ΔsublH | |
244 g/L (−15 °C) 294 g/L (0 °C) 383.0 g/L (25 °C) 454.4 g/L (40 °C) 740.8 g/L (100 °C)[4] | |
Solubility product (Ksp)
|
30.9 (395 g/L)[5] |
Solubility | Soluble in liquid ammonia, hydrazine, alcohol, methanol, glycerol Slightly soluble in acetone Insoluble in diethyl ether, ethyl acetate[2] |
Solubility in methanol | 3.2 g/100 g (17 °C) 3.35 g/100 g (19 °C) 3.54 g/100 g (25 °C)[2] |
Solubility in ethanol | 6 g/L (19 °C)[1] |
Solubility in glycerol | 97 g/kg[2] |
Solubility in sulfur dioxide | 0.09 g/kg (0 °C) 0.031 g/kg (25 °C)[2] |
Solubility in acetic acid | 0.67 g/kg (16.6 °C)[2] |
ബാഷ്പമർദ്ദം | 133.3 Pa (160.4 °C)[6] 6.5 kPa (250 °C) 33.5 kPa (300 °C)[1] |
Acidity (pKa) | 9.24 |
Refractive index (nD)
|
1.642 (20 °C)[2] |
Thermochemistry | |
Heat capacity (C)
|
84.1 J/mol·K[1] |
Std molar
entropy (S⦵298) |
94.56 J/mol·K[1] |
Std enthalpy of
formation (ΔfH⦵298) |
−314.43 kJ/mol[1] |
Gibbs free energy (ΔfG⦵)
|
−202.97 kJ/mol[1] |
Pharmacology | |
B05XA04 (WHO) G04BA01 (WHO) | |
Hazards | |
GHS labelling: | |
[6] | |
Warning | |
H302, H319[6] | |
P305+P351+P338[6] | |
NFPA 704 (fire diamond) | |
Flash point | Non-flammable |
Lethal dose or concentration (LD, LC): | |
LD50 (median dose)
|
1650 mg/kg (rats, oral) |
NIOSH (US health exposure limits): | |
PEL (Permissible)
|
none[7] |
REL (Recommended)
|
TWA 10 mg/m3 ST 20 mg/m3 (as fume)[7] |
IDLH (Immediate danger)
|
N.D.[7] |
Safety data sheet (SDS) | ICSC 1051 |
Related compounds | |
Other anions | Ammonium fluoride Ammonium bromide Ammonium iodide |
Other cations | Sodium chloride Potassium chloride Hydroxylammonium chloride |
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa).
|
NH4Cl എന്ന രാസസൂത്രമുള്ള ഒരു അകാർബണിക സംയുക്തമാണ്, നവസാരം എന്നുകൂടി അറിയപ്പെടുന്ന അമോണിയം ക്ലോറൈഡ്. വെളുത്ത നിറമുള്ള, ജലത്തിൽ നന്നായി ലയിക്കുന്ന ഒരു ക്രിസ്റ്റലൈൻ (പരൽ രൂപ) ലവണമാണിത്. നവസാരത്തിന്റെ പ്രകൃതിദത്തമായ ധാതുരൂപം സാൽ അമോണിയാക് എന്നും അറിയപ്പെടുന്നു. ഇതിന്റെ ലായിനിക്ക് നേരിയ അമ്ലസ്വഭാവമാണുള്ളത്. ഇത് പ്രധാനമായും രാസവളങ്ങളുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്നു. ചിലതരം മദ്യങ്ങളിൽ സുഗന്ധമുള്ള ഏജന്റായും ഉപയോഗിക്കുന്നുണ്ട്. ഹൈഡ്രോക്ലോറിക് ആസിഡിന്റെയും അമോണിയയുടെയും പ്രതിപ്രവർത്തനത്തിൽ നിന്നുള്ള ഉൽപന്നമാണിത്.
നിർമ്മാണം
[തിരുത്തുക]
സോഡിയം കാർബണേറ്റ് ഉത്പാദിപ്പിക്കാൻ ഉപയോഗിക്കുന്ന സോൾവേ പ്രക്രിയയുടെ ഒരു ഉൽപ്പന്നമാണിത്: [3]
- CO2 + 2 NH3 + 2 NaCl + H2O → 2 NH4Cl + Na2CO3
അമോണിയ (NH3) ഹൈഡ്രജൻ ക്ലോറൈഡ് (വാതകം) അല്ലെങ്കിൽ ഹൈഡ്രോക്ലോറിക് ആസിഡ് (ജലീയ ലായനി) എന്നിവയുമായി സംയോജിപ്പിച്ചാണ് അമോണിയം ക്ലോറൈഡ് വാണിജ്യപരമായി തയ്യാറാക്കുന്നത്: [3]
NH3 + HCl → NH4Cl
പ്രതിപ്രവർത്തനം
[തിരുത്തുക]അമോണിയം ക്ലോറൈഡ് ചൂടാകുമ്പോൾ അമോണിയ, ഹൈഡ്രജൻ ക്ലോറൈഡ് എന്നീ വാതകങ്ങളായി വിഘടിക്കുന്നു. [3]
- NH4Cl → NH3 + HCl
അമോണിയം ക്ലോറൈഡ് സോഡിയം ഹൈഡ്രോക്സൈഡ് പോലെ ശക്തമായ ആൽക്കലിയുമായി പ്രതിപ്രവർത്തിച്ച് അമോണിയ വാതകം പുറപ്പെടുവിക്കുന്നു:
- NH4Cl + NaOH → NH3 + NaCl + H2O
അതുപോലെ, ഉയർന്ന താപനിലയിൽ അമോണിയം ക്ലോറൈഡ് ക്ഷാര ലോഹ കാർബണേറ്റുകളുമായി പ്രതിപ്രവർത്തിക്കുകയും അമോണിയയും ക്ഷാര ലോഹ ക്ലോറൈഡും നൽകുകയും ചെയ്യുന്നു:
- 2 NH4Cl + Na2CO3 → 2 NaCl + CO2 + H2O + 2 NH3
ജലത്തിൽ അമോണിയം ക്ലോറൈഡിന്റെ 5% ഭാരം ലായനിയിൽ 4.6 മുതൽ 6.0 വരെ പി.എച്ച് ഉണ്ട്. [8]
മറ്റ് രാസവസ്തുക്കളുമായുള്ള അമോണിയം ക്ലോറൈഡിന്റെ ചില പ്രതികരണങ്ങളും ( ഉദാ: ബേരിയം ഹൈഡ്രോക്സൈഡുമായുള്ള പ്രതിപ്രവർത്തനം) വെള്ളത്തിൽ അലിഞ്ഞുചേരുമ്പോഴുണ്ടാകുന്ന പ്രവർത്തനവും എൻഡോതെർമിക് ആണ്.
ഉപയോഗങ്ങൾ
[തിരുത്തുക]ക്ലോറോഅമോണിയം ഫോസ്ഫേറ്റ് പോലുള്ള രാസവളങ്ങളിലെ നൈട്രജൻ സ്രോതസ്സാണ് അമോണിയം ക്ലോറൈഡ്. ഒരു പ്രധാന ഉപയോഗവും ഇതുതന്നെ. ഏഷ്യയിൽ നെല്ല്, ഗോതമ്പ് കൃഷിയിൽ ഈ വളപ്രയോഗം വ്യാപകമാണ്.[9]
പതിനെട്ടാം നൂറ്റാണ്ടിൽ കരിമരുന്ന് നിർമ്മാണത്തിന് അമോണിയം ക്ലോറൈഡ് ഉപയോഗിച്ചിരുന്നു. വെടിക്കെട്ടിൽ, ചെമ്പ് അയോണുകളിൽ നിന്ന് പച്ച, നീല നിറങ്ങൾ വർദ്ധിപ്പിക്കുന്നതിന് ഒരു ക്ലോറിൻ ദാതാവിനെ നൽകുക എന്നതായിരുന്നു ഇതിന്റെ ലക്ഷ്യം. കൂടുതൽ സുരക്ഷിതമായതും കുറഞ്ഞ ഹൈഗ്രോസ്കോപ്പിക്കുമായ മറ്റു രാസവസ്തുക്കളാണ് ഇപ്പോൾ ഉപയോഗിക്കുന്നത്.
മെറ്റലർജി
[തിരുത്തുക]ലോഹങ്ങൾ ടിൻ പൂശുവാനോ ഗാൽവാനൈസ് ചെയ്യാനോ തയ്യാറാക്കുന്നതിനുള്ള ഒരു ഫ്ലക്സായി അമോണിയം ക്ലോറൈഡ് ഉപയോഗിക്കുന്നു. ഉപരിതലം വൃത്തിയാക്കി ഉപരിതലത്തിലെ മെറ്റൽ ഓക്സൈഡുകളുമായി പ്രതിപ്രവർത്തിച്ച് ഒരു അസ്ഥിരമായ മെറ്റൽ ക്ലോറൈഡ് രൂപപ്പെടുന്നതിലൂടെ ഇത് ഒരു ഫ്ലക്സായി പ്രവർത്തിക്കുന്നു. മാത്രമല്ല ഇത് സോൾഡറിൽ ഫ്ലക്സ് ആയി ഉൾപ്പെടുത്താനും കഴിയും.
ഔഷധനിർമ്മാണം
[തിരുത്തുക]കഫ് സിറപ്പ് നിർമ്മാണത്തിൽ അമോണിയം ക്ലോറൈഡ് ഉപയോഗിക്കുന്നു. ശ്വാസകോശത്തിലെ മ്യൂക്കോസയിലെ പ്രകോപനപരമായ പ്രവർത്തനം മൂലം എക്സ്പെക്ടറന്റ് പ്രവർത്തനം ഉണ്ടാകുന്നു. ഗ്യാസ്ട്രിക് മ്യൂക്കോസയെ പ്രകോപിപ്പിക്കുന്ന അമോണിയം ലവണങ്ങൾ ഓക്കാനം, ഛർദ്ദി എന്നിവയ്ക്ക് കാരണമായേക്കാം.
ഭക്ഷ്യപദാർത്ഥം
[തിരുത്തുക]സാൽ അമോണിയാക് അല്ലെങ്കിൽ സാൽമിയാക്ക് എന്ന പേരിൽ അമോണിയം ക്ലോറൈഡ് (ഇ നമ്പർ E510 പ്രകാരം) ഭക്ഷ്യ അഡിറ്റീവായി ഉപയോഗിക്കുന്നു, ഇത് ബ്രെഡ് നിർമ്മാണത്തിലും യീസ്റ്റ് പോഷകമായും അസിഡിഫയറായും പ്രവർത്തിക്കുന്നു. [10] ഇത് കന്നുകാലികൾക്കുള്ള ഭക്ഷ്യസപ്ലിമെന്റിന്റെ ഘടകമാണ്.
അമോണിയം ക്ലോറൈഡ് സ്കാൻഡിനേവിയ, ബെനെലക്സ്, വടക്കൻ ജർമ്മനി എന്നിവിടങ്ങളിൽ പ്രചാരമുള്ള സാൾട്ടി ലിക്വറൈസിൽ ഉപയോഗിക്കുന്നു.[11] ബേക്കിംഗിലും, സുഗന്ധത്തിനായി സാൽമിയാക്കി കോസ്കെങ്കോർവ എന്ന മദ്യത്തിലും ഉപയോഗിക്കുന്നു.
പരീക്ഷണശാലകളിൽ
[തിരുത്തുക]പരീക്ഷണശാലകളിൽ കൂളിംഗ് ബാത്ത് സൃഷ്ടിക്കാൻ അമോണിയം ക്ലോറൈഡ് ഉപയോഗിക്കുന്നു.[12] ബഫർ ലായനിയായി അമോണിയയോടൊപ്പമുള്ള അമോണിയം ക്ലോറൈഡ് ലായനി ഉപയോഗിക്കുന്നു.[13]
പാലിയന്റോളജിയിൽ, അമോണിയം ക്ലോറൈഡ് ഉപയോഗിച്ച് ഫോസിലുകളെ വൃത്തിയാക്കി വ്യക്തതയുള്ളതാക്കുന്നു.[14] പുരാവസ്തുശാസ്ത്രത്തിലും ഇതേപോലെ പ്രയോജനപ്പെടുത്തുന്നു. [15] ഓർഗാനിക് സിന്തസിസിൽ പ്രതിപ്രവർത്തന മിശ്രിതങ്ങളെ ശമിപ്പിക്കാൻ പൂരിത NH4Cl ലായനി സാധാരണയായി ഉപയോഗിക്കുന്നു.[16]
ബാറ്ററി നിർമ്മാണം
[തിരുത്തുക]അമോണിയം ക്ലോറൈഡ് ബാറ്ററികളിൽ ഇലക്ട്രോലൈറ്റായി ഉപയോഗിക്കുന്നു.
മറ്റ് ഉപയോഗങ്ങൾ
[തിരുത്തുക]എണ്ണക്കിണറുകളിൽ കളിമൺ മൂലം ഉണ്ടാവുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ 5% ജലീയ ലായനിയിൽ അമോണിയം ക്ലോറൈഡ് ഉപയോഗിക്കുന്നു. പ്ലൈവുഡ് പശ, ഹെയർ ഷാംപൂ തുടങ്ങിയവയുടെ നിർമ്മാണം എന്നിവയിലും ഉപയോഗിക്കുന്നു. തുകൽ വ്യവസായത്തിൽ, ഡൈയിംഗ്, ടാനിംഗ് എന്നിവയ്ക്കും ടെക്സ്റ്റൈൽ പ്രിന്റിംഗ്, കോട്ടൺ ക്ലസ്റ്ററിംഗ് എന്നിവയിലും അമോണിയം ക്ലോറൈഡ് ഉപയോഗിക്കുന്നു. .[17]
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 1.3 1.4 1.5 1.6 Pradyot, Patnaik (2003). Handbook of Inorganic Chemicals. The McGraw-Hill Companies, Inc. ISBN 0-07-049439-8.
- ↑ 2.0 2.1 2.2 2.3 2.4 2.5 2.6 "ആർക്കൈവ് പകർപ്പ്". Archived from the original on 2015-07-23. Retrieved 2016-04-15.
- ↑ 3.0 3.1 3.2 3.3 Wiberg, Egon; Wiberg, Nils (2001). Inorganic Chemistry (illustrated ed.). Academic Press. p. 614. ISBN 978-0-12-352651-9.
- ↑ Seidell, Atherton; Linke, William F. (1919). Solubilities of Inorganic and Organic Compounds (2nd ed.). D. Van Nostrand Company.
Results here are multiplied by water's density at temperature of solution for unit conversion. - ↑ "Solubility Products of Selected Compounds". Salt Lake Metals. Retrieved 2014-06-11.
- ↑ 6.0 6.1 6.2 6.3 Sigma-Aldrich Co., Ammonium chloride. Retrieved on 2014-06-11.
- ↑ 7.0 7.1 7.2 NIOSH Pocket Guide to Chemical Hazards. "#0029". National Institute for Occupational Safety and Health (NIOSH).
- ↑ Bothara, K. G. (2008). Inorganic Pharmaceutical Chemistry. Pragati Books Pvt. Ltd. pp. 13–. ISBN 978-81-85790-05-3.
- ↑ Zapp, Karl-Heinz (2012) "Ammonium Compounds" in Ullmann's Encyclopedia of Industrial Chemistry. Wiley-VCH, Weinheim. doi:10.1002/14356007.a02_243
- ↑ Smith, Jim; Hong-Shum, Lily (2011). Food Additives Data Book (2nd ed.). John Wiley & Sons. p. 540. ISBN 978-1444397734.
- ↑ Christine S. (8 August 2011). "In Salmiak Territory". The Harvard Crimson. Retrieved 8 August 2017.
- ↑ "A New Frigorifick Experiment Shewing, How a Considerable Degree of Cold May be Suddenly Produced without the Help of Snow, Ice, Haile, Wind, or Niter, and That at Any Time of the Year". Philosophical Transactions. 1 (15): 255–261. 18 July 1666. doi:10.1098/rstl.1665.0106.
- ↑ ACK Lysis Buffer. Cshprotocols.cshlp.org (2014-11-01). Retrieved on 2018-01-23.
- ↑ Marsh, L. F. and Marsh, R. C. (1975). "New techniques for coating paleontological specimens prior to photography". Journal of Paleontology. 49 (3): 565–566.
{{cite journal}}
: CS1 maint: multiple names: authors list (link) - ↑ Home - BCIN Archived 16 മേയ് 2013 at the Wayback Machine. Bcin.ca (2017-08-01). Retrieved on 2018-01-23.
- ↑ Robert K. Boeckman, Jr.; Douglas J. Tusch; Kyle F. Biegasiewicz (2015). "(S)-1,1-Diphenylprolinol Trimethylsilyl Ether". Org. Synth. 92: 309–319. doi:10.15227/orgsyn.092.0309.
- ↑ Laura Kampf (2017-06-11). Shop Tips #1 // Wood Branding without a Branding Iron. Retrieved 2018-01-23 – via YouTube.