Jump to content

നവോദയം ഗ്രന്ഥശാല, നീരാവിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കൊല്ലം കോർപ്പറേഷനിലെ നീരാവിൽ വാർഡിൽ സ്ഥിതി ചെയ്യുന്ന ഗ്രന്ഥശാലയാണ് നവോദയം ഗ്രന്ഥശാല. നിരവധി പ്രമുഖരായ സാംസ്കാരിക പ്രവർത്തകരുടെയും കലാകാരന്മാരുടെയും സന്ദർശനവും സഹകരണവും കൊണ്ട് ശ്രദ്ധേയമാണ് ഈ ഗ്രന്ഥാലയം.[1] 30,000ത്തിലേറെ പുസ്തകവും ബഹുനില മന്ദിരവും ഓപ്പൺ എയർ ഓഡിറ്റോറിയവും സ്വന്തമായുണ്ട്.

ചരിത്രം

[തിരുത്തുക]

നീരാവിൽ ഒളിവിൽ കഴിയുമ്പോൾ തെക്കൻ തിരുവിതാംകൂറിലെ കർഷകത്തൊഴിലാളി പ്രസ്ഥാനത്തിന്റെ നേതാവായിരുന്ന സി.എസ്. ഗോപാലപിള്ളയുടെ പ്രോത്സാഹനത്തിൽ ഒരുകൂട്ടം യുവാക്കൾ വാടക കടമുറിയിൽ രൂപീകരിച്ച ഗ്രന്ഥശാല 2024 ൽ എഴുപത്തഞ്ചാം വാർഷികം ആഘോഷിച്ചു. വൈദ്യകലാനിധി കെ.പി. കരുണാകരൻ വൈദ്യർ പ്രഥമ പ്രസിഡന്റും കെ. സുലൈമാൻ സെക്രട്ടറിയുമായിരുന്നു. വിദ്യാഭ്യാസ മന്ത്രിയായിരിക്കെ എം.എ. ബേബി കല്ലിടൽ നിർവഹിച്ച ബഹുനില മന്ദിരം നാടിന്‌ സമർപ്പിച്ചത് ഗായകൻ കെ. ജെ. യേശുദാസായിരുന്നു. പത്മവിഭൂഷൺ ഉസ്താദ് അലി അക്ബർഖാൻ ഗ്രന്ഥശാലാ രജതജൂബിലി ആഘോഷത്തിന്‌ എത്തിയിരുന്നു. ഉസ്താദിനെ ഗ്രാമസദസ്സിന് അന്ന് പരിചയപ്പെടുത്തിയത് ടി. പത്മനാഭനായിരുന്നു. [2]

ഗ്രന്ഥശാല സന്ദർശിച്ച പ്രമുഖർ

[തിരുത്തുക]
കൊല്ലം നീരാവിൽ വച്ച് 2000-മാണ്ടിൽ നടന്ന ഒരു കച്ചേരിയിൽ നിന്ന്
പാരീസ് വിശ്വനാഥൻ നീരാവിൽ നവോദയത്തിൽ 2014 ജൂലൈ 19 ന്

പുരസ്കാരങ്ങൾ

[തിരുത്തുക]
  • പ്രവർത്തന മികവിന് കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ ഏറ്റവും വലിയ പുരസ്‌കാരമായ ഇ.എം.എസ് അവാർഡ്
  • മികച്ച സാംസ്‌കാരിക പ്രവർത്തനത്തിനുള്ള സമാധാനം വി.പരമേശ്വരൻ അവാർഡ്
  • ജില്ലാ ലൈബ്രറി കൗൺസിലിന്റെ ജില്ലയിലെ മികച്ച ഗ്രന്ഥശാലയ്ക്കുള്ള പ്രഥമ പുത്തൂർ സോമരാജൻ അവാർഡ്
  • കൊല്ലം കോർപ്പറേഷൻ പരിധിയിൽ തുടർച്ചയായി എ പ്ലസ് നേടുന്ന ഗ്രന്ഥശാലയ്ക്കുള്ള കോർപ്പറേഷൻ പാരിതോഷികവും ഉപഹാരവും

അവലംബം

[തിരുത്തുക]
  1. https://keralakaumudi.com/news/news.php?id=1447140&u=local-news
  2. https://www.deshabhimani.com/news/kerala/news-kollamkerala-23-12-2024/1156699