നവോമി അക്കി
നവോമി അക്കി | |
---|---|
ജനനം | |
വിദ്യാഭ്യാസം | റോയൽ സെൻട്രൽ സ്കൂൾ ഓഫ് സ്പീച്ച് ആൻഡ് ഡ്രാമ (ബിഎ) |
തൊഴിൽ | നടി |
സജീവ കാലം | 2009–ഇതുവരെ |
നവോമി സാറ അക്കി ഒരു ഇംഗ്ലീഷ് നടിയാണ്. അവർ നവംബർ 2, 1992ൽ ഇംഗ്ലണ്ടിൽ ജനിച്ചു. നവോമി 2015-ലെ ഡോക്ടർ ഹൂ എന്ന ടെലിവിഷൻ പരമ്പരയിൽ, ജെൻ എന്ന കഥാപാത്രമായാണ് അരങ്ങേറ്റം കുറിച്ചത്. മറ്റൊരു ടെലിവിഷൻ പരമ്പരയായ ദി എൻഡ് ഓഫ് ദി എഫ്***യിംഗ് വേൾഡിലെ ബോണി എന്ന കഥാപാത്രത്തിന് മികച്ച സഹനടിക്കുള്ള 2020-ലെ ബ്രിട്ടീഷ് അക്കാദമി ടെലിവിഷൻ അവാർഡ് ലഭിച്ചു. 2022-ൽ, അമേരിക്കൻ പോപ്പ് ഐക്കൺ, ഗായിക വിറ്റ്നി ഹ്യൂസ്റ്റണിന്റെ ജീവിതകഥ പറഞ്ഞ വിറ്റ്‌നി ഹ്യൂസ്റ്റൺ: ഐ വാനാ ഡാൻസ് വിത്ത് സംബഡി എന്ന ചിത്രത്തിൾ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചതിന് നിരൂപക പ്രശംസയും, ബ്രിട്ടീഷ് അക്കാദമി ഫിലിം അവാർഡ്‌സിൽ നോമിനേഷനും നേടി. [1]
ആദ്യകാല ജീവിതം
[തിരുത്തുക]നവോമി അക്കി, 1992 നവംബർ 2 ന് [2] ലണ്ടനിലെ വാൾതാംസ്റ്റോവിൽ ഗ്രനേഡയിൽ നിന്നുള്ള രണ്ടാം തലമുറ കുടിയേറ്റക്കാരുടെ മകളായി ജനിച്ചു. അവളുടെ അച്ഛൻ ട്രാൻസ്പോർട്ട് ഫോർ ലണ്ടൻ ജീവനക്കാരനായിരുന്നു, അമ്മ നാഷണൽ ഹെൽത്ത് സർവീസിൽ ജോലി ചെയ്തിരുന്നു. [3] മൂന്ന് മക്കളിൽ ഇളയവളായ അവൾക്ക് ഒരു മൂത്ത സഹോദരനും സഹോദരിയുമുണ്ട്. [3] പെൺകുട്ടികൾക്കായുള്ള വാൾതാംസ്റ്റോയിലെ സ്കൂളിൽ നിന്നും പ്രാധമിക വിദ്യാഭ്യാസം നേടി.
നവൊമിക്ക് 11 വയസ്സുള്ളപ്പോൾ, സ്കൂളിലെ ഒരു തിരുപ്പിറനാടകത്തിൽ, ഗബ്രിയേൽ മാലാഖയെ അവതരിപ്പിച്ചു. സ്കൂൾ കാലത്തിനുശേഷം റോയൽ സെൻട്രൽ സ്കൂൾ ഓഫ് സ്പീച്ച് ആൻഡ് ഡ്രാമയിൽ പഠിച്ചു, 2012 ൽ ബിരുദം നേടി
തൊഴിൽ
[തിരുത്തുക]നവൊമിയുടെ പ്രകടനങ്ങളിൽ പ്രധാനമായി ശ്രദ്ധ നേടിയത് ലേഡി മാക്ബത്ത് (2016) എന്ന ചിത്രത്തിലെ വേഷമായിരുന്നു [4]. അതിലെ അഭിനയത്തിന് 2017-ൽ ഏറ്റവും മികച്ച പുതുമുഖ നടിക്കുള്ള ബ്രിട്ടീഷ് ഇൻഡിപെൻഡൻ്റ് ഫിലിം അവാർഡ് നേടി. അവർ പിന്നീട് ഇദ്രിസ് എൽബയുടെ ആദ്യ സംവിധായക ചിത്രമായ യാർഡി (2018), സ്റ്റാർ വാർസ്: ദി റൈസ് ഓഫ് സ്കൈവാക്കർ (2019) എന്നിവയിൽ അഭിനയിച്ചു നെറ്റ്ഫ്ലിക്‌സിൻ്റെ ബ്ലാക്ക് കോമഡി സീരീസായ ദി എൻഡ് ഓഫ് ദി എഫ്***യിംഗ് വേൾഡിൻ്റെ രണ്ടാം സീസണിൾ അവർ ബോണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. സ്റ്റീവ് മക്വീൻ സംവിധാനം ചെയ്ത ആന്തോളജി ചലചിത്ര സീരീസായ സ്മോൾ ആക്സിലെ ഒരു ഭാഗത്തിലും അഭിനയിച്ചു. ഒരു മണിക്കൂർ ദൈർഘ്യമുള്ള ഈ ഭാഗത്തിൽ(എഡ്യൂക്കേഷൻ) ഒരു സ്കൂൾ ഇൻസ്പെക്ടറുടെ വേഷവമാണ് അവർ അവതരിപ്പിച്ചത്.[5]
നവൊമി, 2022-ലെ വിറ്റ്‌നി ഹൂസ്റ്റൺ: ഐ വാനാ ഡാൻസ് വിത്ത് സംബഡി എന്ന ജീവചരിത്ര സിനിമയിൽ അമേരിക്കൻ ഗായിക വിറ്റ്‌നി ഹൂസ്റ്റണിനെ അവതരിപ്പിച്ചു[6]. ഈ സിനിമ സമ്മിശ്ര നിരൂപണങ്ങൾ നേടിയെങ്കിലും അക്കിയുടെ പ്രകടനത്തിന് വ്യാപകമായ പ്രശംസ ലഭിച്ചു[7] [8]. ഹോളിവുഡ് റിപ്പോർട്ടർ പത്രം നവോമിയുടെ പ്രകടനത്തെ പ്രശംസിക്കുകയും, അതോടൊപ്പം അവർ ഒരു "കഴിവുള്ള ഗായികയും" കൂടി ആണെന്നു അഭിപ്രായപ്പെട്ടു.[9][10]
വരാനിരിക്കുന്ന പദ്ധതികൾ
[തിരുത്തുക]സോയി ക്രാവിറ്റ്‌സിൻ്റെ ആദ്യ സംവിധാന സംരംഭമായ പുസ്സി ഐലൻഡ് എന്ന ചിത്രത്തിൽ[11] നവൊമി അഭിനയിക്കുന്നു. ചാന്നിങ് ടാറ്റം ഇതിൽ മറ്റൊരു പ്രധാന വേഷത്തിൽ അഭിനയിക്കുന്നു. അതോടൊപ്പം എഡ്വേർഡ് ആഷ്ടൻ്റെ സയൻസ് ഫിക്ഷൻ നോവലിനെ അടിസ്ഥാനമാക്കി ബോംഗ് ജൂൺ-ഹോയുടെ മിക്കി 17 ലും നവൊമി അഭിനയിച്ച് വരുന്നു. ഇതിൽ മാർക്ക് റഫലോ, റോബർട്ട് പാറ്റിൻസൺ, ടോണി കോളെറ്റ് എന്നിവരോടൊപ്പമാണ് നവൊമി അഭിനയിക്കുന്നത്. [12]
അഭിനയിച്ച സിനിമകൾ
[തിരുത്തുക]ഇതുവരെ പുറത്തിറങ്ങിയിട്ടില്ലാത്ത ചലച്ചിത്രങ്ങളെ സൂചിപ്പിക്കുന്നു |
ചലച്ചിത്രങ്ങൾ
[തിരുത്തുക]വർഷം | തലക്കെട്ട് | പങ്ക് | കുറിപ്പുകൾ |
---|---|---|---|
2015 | ഐ യൂസ്ഡ് റ്റു ബി ഫേമസ് | ആമ്പർ | ഷോർട്ട് ഫിലിം |
2016 | ലേഡി മാക്ബെത്ത് | അന്ന | |
2018 | യാർഡി | മോനാ | |
2019 | ദി കറപ്റ്റഡ് | ഗ്രേസ് | |
സ്റ്റാർ വാർസ്: ദി റൈസ് ഓഫ് സ്കൈവാക്കർ | ജന്ന | ||
2021 | ദി സ്കോർ | ഗ്ലോറിയ | |
2022 | വിറ്റ്‌നി ഹൂസ്റ്റൺ: ഐ വാനാ ഡാൻസ് വിത്ത് സംബഡി | വിറ്റ്നി ഹൂസ്റ്റൺ | |
2024 | ബ്ലിങ്ക് ട്വൈസ് | ഫ്രിദ | പോസ്റ്റ്-പ്രൊഡക്ഷൻ |
2025 | മിക്കി 17 | നഷാ അദ്ജയ | പോസ്റ്റ്-പ്രൊഡക്ഷൻ |
അവലംബം
[തിരുത്തുക]- ↑ "Bafta rising star nominees include Naomi Ackie, Emma Mackey and Sheila Atim". the Guardian (in ഇംഗ്ലീഷ്). 2023-01-17. Retrieved 2023-01-20.
- ↑ "Naomi Ackie - Rotten Tomatoes". www.rottentomatoes.com (in ഇംഗ്ലീഷ്). Retrieved 2023-06-12.
- ↑ 3.0 3.1 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;LES
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "Naomi Ackie Wins British Independent Film Award for Most Promising Newcomer | Roman Candle Productions". romancandleproductions.com. Archived from the original on 23 June 2019. Retrieved 7 May 2018.
- ↑ Robey, Tim (13 December 2020). "Small Axe: Education, review: Steve McQueen ends his tremendous anthology by going back to school". The Daily Telegraph. Retrieved 16 December 2020.
- ↑ Galuppo, Mia (15 December 2020). "Whitney Houston Biopic Finds Its Star in Naomi Ackie (Exclusive)". The Hollywood Reporter. Retrieved 16 December 2020.
- ↑ Gleiberman, Owen (2022-12-21). "'Whitney Houston: I Wanna Dance With Somebody' Review: A Lavish, All-Stops-Out Biopic That Channels Her Glory and Gets Her Story Right". Variety (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2023-10-22.
- ↑ Rooney, David (2022-12-21). "'Whitney Houston: I Wanna Dance With Somebody' Review: Naomi Ackie Shines in Kasi Lemmons' Lovingly Made Biopic". The Hollywood Reporter (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2023-10-22.
- ↑ Gleiberman, Owen (2022-12-21). "'Whitney Houston: I Wanna Dance With Somebody' Review: A Lavish, All-Stops-Out Biopic That Channels Her Glory and Gets Her Story Right". Variety (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2023-10-22.
- ↑ Rooney, David (2022-12-21). "'Whitney Houston: I Wanna Dance With Somebody' Review: Naomi Ackie Shines in Kasi Lemmons' Lovingly Made Biopic". The Hollywood Reporter (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2023-10-22.
- ↑ Jackson, Angelique (25 June 2021). "Zoë Kravitz's 'Pussy Island' Movie Lands at MGM, Naomi Ackie to Star". Variety. Retrieved 20 May 2022.
- ↑ Kroll, Justin (20 May 2022). "Naomi Ackie, Toni Collette And Mark Ruffalo Join Robert Pattinson In Bong Joon Ho's Next Film At Warner Bros". Deadline Hollywood. Retrieved 20 May 2022.