Jump to content

നാകമോഹൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നാകമോഹൻ
Indian paradise flycatcher
Adult male in Sri Lanka
Female in Sri Lanka
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
Class: Aves
Order: Passeriformes
Family: Monarchidae
Genus: Terpsiphone
Species:
T. paradisi
Binomial name
Terpsiphone paradisi
Subspecies

See text

Synonyms
  • Corvus paradisi
  • Tchitrea paradisi

ഇന്ത്യയിൽ കാണപ്പെടുന്ന ഒരു ദേശാടനപ്പക്ഷിയാണ് നാകമോഹൻ[2] [3][4][5] (ഇംഗ്ലീഷ്: Indian Paradise-flycatcher)[6][7]. വേലിത്തത്തകളെ പോലെ പറക്കുന്ന ഷഡ്‌പദങ്ങളെ വായുവിൽവച്ചു തന്നെ പറന്ന് പിടിച്ച് ഭക്ഷണമാക്കുന്ന ഒരു പക്ഷിയാണിത്. 1758-ൽ കാൾ വോൺ ലിന്നെ എന്ന ഡച്ച് നിരീക്ഷകനാണ് ഇവയെ ആദ്യം ശാസ്ത്രീയമായി തിരിച്ചറിഞ്ഞത്[8]. ഇവ കേരളത്തിൽ പ്രജനനം നടത്തിയതായി അറിവില്ല.

ശരീരഘടന

[തിരുത്തുക]
ആൺകിളി

ആൺപക്ഷികൾക്ക് കറുത്ത തലയും, ബാക്കി ഭാഗം തൂവെള്ള നിറത്തിലുമാണുണ്ടാവുക, ചിലപ്പോൾ മഞ്ഞ കലർന്ന വെള്ളനിറത്തിലും കാണപ്പെടുന്നു. ചെമ്പിച്ച തവിട്ടു നിറമുള്ള പൂവനേയും കാണുന്നുണ്ട്. ചില പ്രദേശങ്ങളിൽ കാണുന്നവയാണ് ഇവ.[9] പൂവന് കറുത്ത കണ്ണുകൾക്ക് ചുറ്റുമായി നീലനിറത്തിൽ വൃത്തമുണ്ടായിരിക്കും. കൊക്കിന്റെ അറ്റം മുതൽ വാലറ്റം വരെ ആൺ പക്ഷിക്ക് ഏകദേശം 70 സെന്റീമീറ്റർ നീളമുണ്ടാകും. പൂവന്മാർ രണ്ടു നിറത്തിൽ കാണുമ്പോൾ പിടകൾക്ക് ഒറ്റ നിറമേയുള്ളൂ. വലിപ്പം കുറഞ്ഞ പെൺപക്ഷികൾക്ക് ചെമ്പിച്ച തവിട്ട് നിറമായിരിക്കും, അവയ്ക്ക് ശരീരത്തിനടിയിൽ തൊണ്ടയിൽ ചാരനിറത്തിൽ തുടങ്ങി പിന്നിലേക്ക് വെള്ളനിറം കൂടുതലായി കാണുന്നു. കുഞ്ഞുങ്ങൾക്ക് അമ്മയുടെ നിറമായിരിക്കും. പൂർണ്ണവളർച്ചയെത്താത്ത ആൺപക്ഷികൾക്ക് പിന്നീട് പ്രായപൂർത്തിയാകുന്തോറും യഥാർത്ഥ നിറം ലഭിക്കുന്നു. എങ്കിലും കണ്ണിനു ചുറ്റുമുള്ള നീലനിറം പ്രായപൂർത്തിയാകാത്ത ആൺപക്ഷികൾക്കുണ്ടാകും. അതുപോലെ പെൺപക്ഷികളുടെ തൊണ്ടഭാഗം ചാരനിറത്തിലായിരിക്കുമെങ്കിൽ, പ്രായപൂർത്തിയാകാത്ത ആൺകിളികളുടെ തൊണ്ടയടക്കം തലമുഴുവൻ കറുത്ത നിറത്തിലായിരിക്കും. തലയ്ക്ക് മുകളിൽ കിരീടം പോലെ പൊങ്ങി നിൽക്കുന്ന കുറച്ച് തൂവലുകൾ, സട പോലെ നീണ്ട തൂവലുകളുള്ള വാൽ എന്നിവയാണ് നാകമോഹന്റെ പ്രത്യേകതകൾ. രണ്ടൊ മൂന്നൊ വർഷം പ്രായമാവുമ്പോഴാണ് പൂവന് നീണ്ട വാലുണ്ടാവുന്നത്.

ആവാസവ്യവസ്ഥ

[തിരുത്തുക]
പെൺകിളി
നാകമോഹൻ, തൃശ്ശൂരിൽ

ടർക്കിസ്ഥാനിലേയും മഞ്ചൂറിയയിലേയും വൃക്ഷങ്ങളേറെയുള്ള പ്രദേശത്തും ഇന്ത്യയിലാകമാനവും ശ്രീലങ്കയിലും മലയൻ ജൈവമണ്ഡലത്തിലും നാകമോഹനെ കണ്ടുവരുന്നു. ഒരു ദേശാടന പക്ഷിയായ നാകമോഹൻ ഭൂമദ്ധ്യരേഖാ പ്രദേശത്താണ് ശീതകാലം കഴിച്ചു കൂട്ടുന്നത്. ജനുവരി ഫെബ്രുവരി മാസങ്ങളിൽ സാധാരണ കേരളത്തിൽ കണ്ടുവരുന്നു. ദക്ഷിണേന്ത്യയിൽ സ്ഥിരതാമസമുള്ളവയേയും കണ്ടെത്തിയിട്ടുണ്ട്, എന്നാലും ശീതകാലത്ത് ദേശാടത്തിനെത്തുന്നവയുമായി ഇണചേർന്ന് ഇവയ്ക്ക് കുട്ടികളുണ്ടാവാറുണ്ട്.[10][11]

ആദ്യം ഇന്ത്യയിൽ എമ്പാടുമായി കണ്ടെത്തിയ ഇവയെ[8] പിന്നീട് പക്ഷിനിരീക്ഷകർ ഏഷ്യയിൽ പരക്കെ കാണുകയും നിരവധി ഉപജാതികളുണ്ടെന്ന് കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. പതിമൂന്ന് ഉപജാതികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടുണ്ട്.

സ്വഭാവം

[തിരുത്തുക]

ഈ പക്ഷി ബഹളമുണ്ടാക്കുന്ന സ്വഭാവമുള്ളതാണ്. ചെറിയകാലുകൾ ഉറപ്പിച്ച്, പ്രാപ്പിടിയനെ പോലെ ഇരയെ കാത്തിരിക്കുന്ന ഇവ ഇരിപ്പിടത്തിനു താഴെകൂടി പറക്കുന്ന കീടങ്ങളെ പറന്നു പിടിക്കുന്നു.

മെയ്-ജൂലൈ മാസങ്ങളിലാണ് പ്രത്യുത്പാദനം[12]. താഴ്ന്ന ശിഖരത്തിന്റെ അഗ്രഭാഗത്ത് ചെറിയ കമ്പുകളും എട്ടുകാലി വലയും കൊണ്ടുണ്ടാക്കുന്ന കപ്പ് ആകൃതിയിലുള്ള ചെറിയ കൂട്ടിൽ മൂന്നോ നാലോ മുട്ട ഇടുന്നു[13]. ശത്രുക്കളിൽ നിന്ന് രക്ഷപെടാൻ കാക്കത്തമ്പുരാട്ടിയുടെ കൂടിനു സമീപമായി കൂടുകെട്ടുന്ന പതിവുമുണ്ട്. ഇണപക്ഷികൾ രണ്ടും അടയിരിക്കാറുണ്ട്. 21 മുതൽ 23 ദിവസങ്ങൾ കൊണ്ട് മുട്ട വിരിയുന്നു[14].

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; IUCN എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  2. J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
  3. "eBird India- Kerala". eBird.org. Cornell Lab of Ornithology. Retrieved 24 സെപ്റ്റംബർ 2017.
  4. കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. p. 504. ISBN 978-81-7690-251-9. {{cite book}}: |access-date= requires |url= (help)
  5. Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS. {{cite book}}: |access-date= requires |url= (help); no-break space character in |title= at position 52 (help)
  6. http://ebird.org/content/india/news/2015-taxonomy-indian-birds:/[പ്രവർത്തിക്കാത്ത കണ്ണി]
  7. http://www.birds.cornell.edu/clementschecklist/2015-updates-corrections/
  8. 8.0 8.1 Linnæus, C. (1758) Caroli Linnæi Systema naturæ per regna tria naturæ, secundum classes, ordines, genera, species, cum characteribus, differentiis, synonymis, locis. Editio decima, reformata. Holmiæ, Impensis Direct. Laurentii Salvii
  9. പ്രവീൺ. ജെ, നാകമോഹൻ, പേജ് 42,കൂട് മാസിക,ഫെബ്രുവരി2016
  10. Whistler, H. (1933). "The migration of the Paradise Flycatcher, (Tchitrea paradisi)". J. Bombay Nat. Hist. Soc. 36 (2): 498–499.
  11. Bates, R.S.P. (1932). "Migration of the Paradise Flycatcher Tchitrea paradisi". J. Bombay Nat. Hist. Soc. 35 (4): 896–897.
  12. Hume, A.O. (1890). The nests and eggs of Indian birds. Volume 2. R. H. Porter, London. pp. 22–26.
  13. Rasmussen PC & JC Anderton (2005). Birds of South Asia: The Ripley Guide. Vol.2. Smithsonian Institution & Lynx Edicions. pp. 332–333.
  14. Rashid, SMA; Khan, A.; Ahmed, R. (1989). "Some observations on the breeding of Paradise Flycatcher, Terpsiphone paradisi (Linnaeus) (Monarchinae)". J. Bombay Nat. Hist. Soc. 86 (1): 103–105.{{cite journal}}: CS1 maint: multiple names: authors list (link)
"https://ml.wikipedia.org/w/index.php?title=നാകമോഹൻ&oldid=3635116" എന്ന താളിൽനിന്ന് ശേഖരിച്ചത്